ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

ക്യാന്‍സറിന് കാരണം മുന്‍ജന്മത്തിലെ പാപം!! ദൈവിക നീതിയെന്നും ബിജെപി മന്ത്രി

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദിസ്പൂര്‍: ക്യാന്‍സര്‍ രോഗം വരുന്നതിനുള്ള വിശദീകരണവുമായി ബിജെപി മന്ത്രി. ക്യാന്‍സര്‍ വരുന്നത് നേരത്തെ ചെയ്തിട്ടുള്ള തെറ്റുകളാണെന്നാണ് അസമിലെ ആരോഗ്യ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മയുടെ പ്രസ്താവന. ക്യാന്‍സര്‍ ദൈവീക നീതിയാണെന്ന വ്യാഖ്യാനവും മന്ത്രി നല്‍കുന്നുണ്ട്. ചൊവ്വാഴ്ച അസമില്‍ അധ്യാപകര്‍ക്ക് നിയമനക്കത്തുകള്‍ വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.

  ആധാറും സിംകാര്‍ഡും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കും: വേരിഫിക്കേഷന് നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കല്‍ നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍

  തെറ്റ് ചെയ്യുുമ്പോഴാണ് ദൈവം നമുക്ക് സഹനങ്ങള്‍ തരുന്നതെന്ന് വാദിക്കുന്ന മന്ത്രി ചെറിയ പ്രായത്തില്‍ ക്യാന്‍സര്‍ വരുന്നതും മരണമടയുന്നതും ദൈവിക നീതി കാരണമാണെന്ന വാദവും ഉന്നയിക്കുന്നു. അപകടങ്ങള്‍ സംഭവിക്കുന്നതിന് പിന്നിലും ദൈവിക നീതിയാണെന്നും മന്ത്രി പറയുന്നു. എന്നാല്‍ പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് തന്‍രെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നും ഹിന്ദുക്കളുടെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങള്‍ മാത്രമാണ് താന്‍ പറഞ്ഞതെന്ന വാദവും മന്ത്രി ഉന്നയിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളായ അരുണ്‍ ജയ്റ്റ് ലിയും ദേബപ്രഭ സൈകിയയുമാണ്  മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയത്. 

   രോഗകാരണം മുജ്ജന്മപാപം

  രോഗകാരണം മുജ്ജന്മപാപം


  തെറ്റ് ചെയ്യുുമ്പോഴാണ് ദൈവം നമുക്ക് സഹനങ്ങള്‍ തരുന്നതെന്ന് വാദിക്കുന്ന മന്ത്രി ചെറിയ പ്രായത്തില്‍ ക്യാന്‍സര്‍ വരുന്നതും മരണമടയുന്നതും ദൈവിക നീതി കാരണമാണെന്ന വാദവും ഉന്നയിക്കുന്നു. മുജ്ജന്മത്തില്‍ ചെയ്ത പാപങ്ങളുടെ ഫലമാണ് ഇതെന്നും മന്ത്രി വാദിക്കുന്നു.

   കോണ്‍ഗ്രസ് തിരിച്ചടിച്ചു

  കോണ്‍ഗ്രസ് തിരിച്ചടിച്ചു


  അസം ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് മന്ത്രിയുടെ പ്രസ്താവന അര്‍ബുദ രോഗം ബാധിച്ചവരെ വേദനിപ്പിക്കുന്നതും അധിക്ഷേപിക്കുന്നതുമാണെന്ന് ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസ് നേതാവ് ദേബപ്രഭ സൈകിയയാണ് മന്ത്രിയ്ക്കെതിരെ രംഗത്തെത്തിയത്. ക്യാന്‍സര്‍ ബാധിതര്‍ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് നേതാവിന്‍റെ ആവശ്യം. ഒരു ആരോഗ്യമന്ത്രിയില്‍ നിന്ന് ഇ ക്യാന്‍സര്‍ ബാധിതരെക്കുറിച്ച് ത്തരത്തില്‍ പരാമര്‍ശമുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി മാപ്പ് പറയണെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെടുന്നു.

  മന്ത്രിയുടെ പ്രസ്താവന നിരാശാജനകം

  മന്ത്രിയുടെ പ്രസ്താവന നിരാശാജനകം


  സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗം വ്യാപിക്കുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചതെന്നാണ് എഐയുഡിഎഫ് നേതാവ് അമിനുല്‍ ഇസ്ലാം ആരോപിക്കുന്നത്. മന്ത്രിയുടെ പ്രസ്താവന തങ്ങളെ സങ്കടപ്പെടുത്തിയെന്നാണ് ക്യാന്‍സര്‍ ബാധിച്ചവരില്‍ നിന്നുള്ള പ്രതികരണം. ക്യാന്‍സര്‍ രോഗത്തിന് പിന്നില്‍ ശാസ്ത്രീയമായ കാരണങ്ങളും ഘടകങ്ങളുമുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

   ഗീതയില്‍ പറഞ്ഞിട്ടുണ്ട്!

  ഗീതയില്‍ പറഞ്ഞിട്ടുണ്ട്!

  മുജ്ജന്മത്തെക്കുറിച്ച് പരാമര്‍ശിച്ച മന്ത്രി കഴിഞ്ഞ ജന്മത്തില്‍ ചെയ്ത തെറ്റുകളുടേയും പാപങ്ങളുടേയും ഫലമാണ് ഈ ജന്മത്തില്‍ അനുഭവിക്കുന്നതെന്നും മന്ത്രി പറയുന്നു. ഇക്കാര്യങ്ങള്‍ ഭഗവത് ഗീതയിലും ബൈബിളിലും പോലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെടുന്നു. ദൈവിക നീതി എപ്പോഴും ഇവിടെയുണ്ടെന്നും ആര്‍ക്കും ഇതില്‍ നിന്നും രക്ഷപ്പെടാനാവില്ലെന്നും അത് സംഭവിക്കുക തന്നെ ചെയ്യുുമെന്നും അസം ആരോഗ്യമന്ത്രി അവകാശപ്പെടുന്നു.

   ചിദംബരവും പണി കൊടുത്തു

  ചിദംബരവും പണി കൊടുത്തു

  അസം ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന ആരോപണവുമായി ഹിമാന്ത് ബിശ്വാസ് രംഗത്തെത്തിയിരുന്നു. ഹിന്ദുമതം കര്‍മത്തില്‍ വിശ്വസിക്കുന്നുവെന്നും കഴിഞ്ഞ ജന്മത്തിലെ കര്‍മങ്ങള്‍ക്കുള്ള ഫലം അടുത്ത ജന്മത്തില്‍ വിശ്വസിക്കുന്നുവെന്നും പറഞ്ഞ് മന്ത്രി തടിപ്പുകയായിരുന്നു.

  English summary
  Assam health minister and the BJP's star north-east strategist Himanta Biswa Sarma has drawn criticism and jibes from his former colleagues in the Congress for linking accidents and life-threatening diseases like cancer to "sin... past life...and divine justice."

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more