കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100വയസ്സുകാരന്‍ ഓട്ടോ പിടിച്ച് പോയി, വോട്ടും ചെയ്ത് വന്നു!

Google Oneindia Malayalam News

ഗുഡ്ഗാവ്: 100 വയസ്സായ വൃദ്ധന്‍ ഓട്ടോ പിടിച്ച് വോട്ട് ചെയ്യാന്‍ വരുന്നു. കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ട 25 കാരന്‍ മുടന്തി മുടന്തി വന്ന് വോട്ട് ചെയ്ത് പോകുന്നു. ഹരിയാനയിലെ ബാദ്ഷാപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള കാഴ്ചകളാണ് ഇത്. 67 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ നടന്നത്. ത്രികോണ മത്സരം നടക്കുന്ന ഹരിയാനയില്‍ അങ്ങോളമിങ്ങോളം അലയടിച്ച വോട്ടിംഗ് ആവേശത്തിന്റെ കാഴ്ചയാണ് ബാദ്ഷാപൂരില്‍ കണ്ടത്.

100 വയസ്സുകാരന്‍ ഛത്തര്‍ സിംഗാണ് ബാദ്ഷാപൂരില്‍ വോട്ട് ചെയ്തവരിലെ പ്രായം കൂടിയ ആള്‍ എന്നാണ് കരുതുന്നത്. രാവിലെ മുതല്‍ കനത്ത പോളിംഗാണ് ബാദ്ാഷാപൂരില്‍ നടന്നത്. ഉച്ചയോടെ തന്നെ അമ്പത് ശതമാനത്തിലധികം പേര്‍ ഇവിടെ വോട്ട് ചെയ്തു. ബി ജെ പിയും ഐ എന്‍ എല്‍ ഡിയും ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയുമാണ് ഇവിടെ മത്സരിക്കുന്നത്.

haryana

ബി ജെ പിയുടെ റാവു നര്‍ബിറിനാണ് വിജയസാധ്യത. നര്‍ബിറിനല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ആളുകള്‍ വോട്ട് ചെയ്യുന്നതെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. ബി ജെ പിക്ക് വേണ്ടി ആര് മത്സരിച്ചാലും ഈ വോട്ടുകള്‍ കിട്ടുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. ഐ എന്‍ എല്‍ ഡി സ്ഥാനാര്‍ഥി രാകേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി മുകേഷ് എന്നിവരും മത്സരം കൊഴുപ്പിക്കാനുണ്ട്.

73 ശതമാനം പേരാണ് ഹരിയാനയില്‍ ബുധനാഴ്ച വോട്ട് ചെയ്യാനെത്തിയത്. ഇത് റെക്കോര്‍ഡാണ്. 90 സീറ്റുകളുള്ള ഹരിയാനയില്‍ ബി ജെ പി മുന്നിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ന്യൂസ് 24 - ചാണക്യ സര്‍വ്വേ പ്രകാരം ബി ജെ പിക്ക് തനിച്ചുഭരിക്കാനുള്ള സീറ്റുകള്‍ കിട്ടും. ഐ എന്‍ എല്‍ ഡി രണ്ടാമത്തെ വലിയ കക്ഷി ആകുമെന്നും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി കിട്ടുമെന്നും വിവിധ സര്‍വ്വേകള്‍ പറയുന്നു.

English summary
With over 67% turnout, Badshapur constituency in Gurgaon witnessed an overwhelming response from voters on polling day for the Haryana assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X