കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുളസീറാം പ്രജാപതിയുടെ കൊലപാതകം.. അമിത് ഷായ്ക്കെതിരെ ഉദ്യോഗസ്ഥന്‍

  • By Aami Madhu
Google Oneindia Malayalam News

സൊഹറാബുദ്ദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ മുഖ്യസാക്ഷിയായ തുളസീറാം പ്രജാപതിയുടേത് കൊലപാതകമാണെന്നും അതിന് ജൂഡാലോചന നടത്തിയത് അമിത് ഷാ അടക്കം മൂന്ന് മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ അറിയിച്ചു. ഡിജി വന്‍സാരെ, രാജ് കുമാര്‍ പാണ്ഡ്യന്‍ , ദിനേഷ് എന്നിവരാണ് ഗൂഡാലോചനയില്‍ പങ്കാളികളായതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സന്ദീപ് താംഗാജ് കോടതിയില്‍ പറഞ്ഞു.

oya-sohrabuddin-kauserbi-amit

2005 ലെ സൊഹറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രധാന സാക്ഷിയാണ് തുളസീറാം പ്രജാപതി. 2006 ല്‍ ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കവേ മരിച്ചെന്നായിരുന്നു നേരത്തേ പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നും പ്രജാപതിയെ തെളിവ് നശിപ്പിക്കാന്‍ കൊന്നതാളെന്നും അരോപണം ഉയര്‍ന്നതോടെ വീണ്ടും അന്വേഷണം ആരംഭിച്ചു.

2015 ലാണ് സന്ദീപ് പ്രജാപതി കേസ് ഏറ്റെടുത്തത്. ,സംഭവത്തില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും സന്ദീപ് കോടതിയില്‍ വ്യക്തമാക്കി. അമിത് ഷാ, കഠാരിയെ മുന്‍ ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥന്‍ വിപുല്‍ അഗര്‍വാള്‍, മുന്‍ ആന്ധ്രാ പോലീസ് ഉദ്യോഗസ്ഥന്‍ ശ്രീനിവാസ റാവു എന്നിവരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ സന്ദീപ് കോടതിയില്‍ സമര്‍പ്പിച്ചു.

English summary
Astounding depositions in the final days of the Sohrabuddin trial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X