Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്ന് ജ്യോത്സ്യന്‍'; മകനെയും ഭാര്യയെയും അടിച്ചുപുറത്താക്കി ഭര്‍ത്താവ്, ട്വിസ്റ്റ്

രാംനഗര്‍: ജ്യോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരം ഭാഗ്യം വരുന്നതിന് ഭാര്യയയെയും കുട്ടിയെയും പുറത്താക്കിയ ഭര്‍ത്താവിനെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു. കുഞ്ഞ് ഭാഗ്യം വരുന്നത് തടസപ്പെടുത്തുമെന്ന ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ചാണ് യുവാവ് സ്വന്തം ഭാര്യയെയും കുട്ടിയെയും വീട്ടില്‍ നിന്ന് പുറത്താക്കിയത്. ബെംഗളൂരുവിനടുത്തുള്ള ചന്നപട്‌ന നഗരത്തിലെ മഞ്ജുനാഥ ലേഔട്ടിലെ താമസക്കാരനായ നവീന് എന്നയാളോട് ജ്യോത്സ്യന്റെ വാക്കും വിശ്വസിച്ച് കുടുംബത്തെ പുറത്താക്കിയത്.

1

കുട്ടി ജനിച്ചത് കുടുംബത്തിന് നിര്‍ഭാഗ്യവും ദുരന്തവും ഉണ്ടാക്കുന്ന ജ്യോതിഷ വിശ്വാസമായ 'മൂല നക്ഷത്ര'ത്തിലാണ് ജനിച്ചതെന്ന് ജ്യോത്സ്യന് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഒന്നും നോക്കാതെ ഇയാള്‍ കുടുംബത്തെ പുറത്താക്കിയത്. സംഭവത്തെ തുടര്‍ന്ന് നവീന്റെ ഭാര്യ ശ്രുതിയാണ് രാംനഗര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

2

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നവീനും ശ്രുതിയും വിവാഹിതരായത്. 2020ല്‍ ആണ് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. 2020 ജനുവരി 22 ന് ഉച്ചയ്ക്ക് 12.42 നാണ് കുഞ്ഞ് ജനിച്ചത്. മൂല നക്ഷത്രത്തിലാണ് കുട്ടി ജനിച്ചതെന്നും അത് കുടുംബത്തിന് ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്നും ഒരു ജ്യോതിഷി പറഞ്ഞിരുന്നു.

3

ജ്യോത്സ്യനെ കണ്ട ശേഷം നവീന്‍ ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിക്കാന്‍ തുടങ്ങി. മൂല നക്ഷത്രത്തില്‍ ജനിച്ചത് കൊണ്ട് മകനെ എല്ലായ്‌പ്പോഴും നവീന്‍ ശപിക്കുകയും ഭാര്യയെ ആക്രമിക്കുകയും ചെയ്തു. ഇത് മാസങ്ങളോളം തുടര്‍ന്നു. ഇതിന് ശേഷമാണ് വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് ശ്രുതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

4

മകനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ നവീനും കുടുംബാംഗങ്ങളും തന്നോട് ആവശ്യപ്പെട്ടിരുന്നതായും ശ്രുതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തനിക്ക് ഈ വൃത്തികെട്ട മകനെ വേണ്ടെന്ന് നവീന്‍ പലപ്പോഴും പറഞ്ഞിരുന്നതായി ശ്രുതി പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+