അസുരനിലെ വില്ലന്‍ നിതീഷ് വീര കൊവിഡ് ബാധിച്ച് മരിച്ചു, സഹോദരനെ നഷ്ടമായെന്ന് ധനുഷ്
ദില്ലി: തമിഴിലെ പ്രമുഖ നടന്‍ നിതീഷ് വീര കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ദേശീയ അവാര്‍ഡ് നേടിയ അസുരന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ തിളങ്ങിയ താരമായിരുന്നു നിതീഷ്. അദ്ദേഹത്തിന് 45 വയസ്സായിരുന്നു. രജനീകാന്തിനൊപ്പം കാലായിലും നിതീഷ് അഭിനയിച്ചിട്ടുണ്ട്. ധനുഷിന്റെ തന്നെ പുതുപ്പേട്ടൈ എന്ന ചിത്രത്തിലൂടെയാണ് മുഖ്യ ധാരാ സിനിമയിലേക്ക് അദ്ദേഹം എത്തുന്നത്. വെണ്ണിലാ കബഡി കുഴുവാണ് മറ്റൊരു പ്രമുഖ ചിത്രം.

ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് നിതീഷ് വീരയുടെ കുടുംബം. തമിഴ് സിനിമാ ലോകം താരത്തിന്റെ മരണത്തില്‍ അനുശോചിച്ചു. സംവിധായകന്‍ സെല്‍വരാഘവനും ആദരാഞ്ജലി അര്‍പ്പിച്ചു. എന്റെ മണി, സമാധാനത്തോടെ വിശ്രമിക്കൂ എന്നാണ് സെല്‍വരാഘവന്‍ ട്വീറ്റ് ചെയ്തു. ധനുഷിന്റെ സഹോദരനായ സെല്‍വരാഘവനാണ് പുതുപ്പേട്ടൈ സംവിധാനം ചെയ്തത്. നടന്‍ വിഷ്ണു വിശാലും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇങ്ങനെ എഴുതേണ്ടി വരുന്നത് വേദനാജനകമാണ്, വെണ്ണിലാ കബഡി കുഴുവിലും മാവീരന്‍ കിട്ടുവിലും അദ്ദേഹത്തിനൊപ്പം അഭിനയിച്ചിരുന്നു. കൊവിഡിന്റെ രണ്ടാം തരംഗം ഒരുപാട് ജീവനുകള്‍ അപഹരിക്കുകയാണ്. ജാഗരൂകരായി ഇരിക്കൂ. നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങള്‍ക്കൊപ്പം തന്നെ ചേര്‍ത്ത് പിടിക്കണമെന്നും വിഷ്ണു വിശാല്‍ കുറിച്ചു. വളരെ ആഗ്രഹമുള്ള നടനായിരുന്നു നിതീഷ് എന്നും അദ്ദേഹത്തൊടൊപ്പം കഴുക്, ബെല്‍ ബോട്ടം എന്നീ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെന്നും നടന്‍ കൃഷ്ണ കുറിച്ചു.
Recommended Video
വിജയ് സേതുപതിയും ശ്രുതി ഹസനും ഒരുമിച്ച് അഭിനയിച്ച ലാഭം എന്ന റിലീസ് ആവാനിരിക്കുന്ന ചിത്രത്തിലും നിതീഷ് അഭിനയിച്ചിട്ടുണ്ട്. നടന്‍ ധനുഷും അനുശോചനം രേഖപ്പെടുത്തി. ഇത് ഹൃദയഭേദകമാണ്. എന്റെ സഹോദരനെയാണ് നഷ്ടമായതെന്നും ധനുഷ് ട്വീറ്റ് ചെയ്തു.
ആരാധകരെ ഞെട്ടിക്കുന്ന സെല്‍ഫി പുറത്തുവിട്ട് ജാക്വലിന്‍ ഫെര്‍ണാണ്ടസ്; ചിത്രങ്ങള്‍ കണാം












Click it and Unblock the Notifications