ജയിലിലും ഉന്നത വിജയം!!!! 82ാം വയസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി പ്ലസ്ടു പാസായി!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അധ്യാപക നിയമന തട്ടിപ്പില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഹരിയാന മുന്‍ മുഖ്യമന്ത്രി എണ്‍പത്തിരണ്ടാമത്തെ വയസില്‍ പ്ലസ്ടു പരീക്ഷ പാസായി.തീഹാര്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മുന്‍ ഹരിയാണ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയാണ് എ ഗ്രേഡോടെ പരീക്ഷ പാസായത്.ബിരുദത്തിനു ചേരാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.

hariyana former cm

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗിന് കീഴിലാണ് ചൗതാല പരീക്ഷ എഴുതിയത്. അവസാന പരീക്ഷ ഏപ്രില്‍ 23നാണ് നടന്നതെന്നും അന്ന് പരോളില്‍ പുറത്തായിരുന്ന ചൗതാല ജയിലിലെത്തി പരീക്ഷ എഴുതുകയായിരുന്നുവെന്നും ഹരിയാനയിലെ പ്രതിപക്ഷ നേതാവും ചൗതാലയുടെ ഇളയ മകനുമായ അഭയ് സിങ് ചൗതാല പറഞ്ഞു. ജയിലില്‍ തന്നെ പഠനം തുടരാനാണ് ചൗതാലയുടെ തീരുമാനം.

ജയില്‍ ജീവിതം കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ തീരുമാനിച്ച ചൗതാല ഇപ്പോള്‍ ലൈബ്രറിയിലെ നിത്യ സന്ദര്‍ശകനാണ്.

2000 ല്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണക്കേസില്‍ ചൗതാലയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. 2013 ല്‍ വിചാരണക്കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. .എന്നാല്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി വിധിശരി വച്ചു.

English summary
Haryana Chief Minister, Om Prakash Chautala for passing the higher secondary examination ("first division") at the age of 82 years from jail. Convicted in the teachers' recruitment scam, the former CM now is planning on pursuing an undergraduate course.
Please Wait while comments are loading...