കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം വീണ്ടും; നിലപാട് തിരുത്തി സിദ്ധരാമയ്യ!! മുഖ്യമന്ത്രി പദത്തില്‍ കണ്ണ്

Google Oneindia Malayalam News

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഏറെ നാള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ നിലവില്‍ വന്നത്. കോണ്‍ഗ്രസിന് സീറ്റുകള്‍ കൂടുതലായിരുന്നെങ്കിലും മുഖ്യമന്ത്രി പദം ജെഡിഎസിന് വിട്ടുകൊടുത്തായിരുന്നു സര്‍ക്കാര്‍ രൂപീകരണത്തിന് വഴിതെളിച്ചത്.

എന്നാല്‍ ഒരിക്കലും ചേരാത്ത രണ്ട് കക്ഷികളാണ് ഭരണത്തിലെത്തുന്നതെന്നും അധികം വൈകാതെ സര്‍ക്കാര്‍ നിലംപൊത്തുമെന്നും മണിക്കൂറുകള്‍ മാത്രം മുഖ്യമന്ത്രിയായ ശേഷം സ്ഥാനമൊഴിയേണ്ടി വന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ പ്രവചിച്ചിരുന്നു. കാര്യങ്ങള്‍ അങ്ങോട്ടാണോ പോകുന്നതെന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഹാസനില്‍ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. വിവരങ്ങള്‍ ഇങ്ങനെ....

 വീണ്ടും മുഖ്യമന്ത്രിയാകാന്‍

വീണ്ടും മുഖ്യമന്ത്രിയാകാന്‍

വീണ്ടും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഹാസനില്‍ കഴിഞ്ഞദിവസം നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. താന്‍ വീണ്ടും മുഖ്യമന്ത്രിയാകേണ്ടതായിരുന്നു. എന്നാല്‍ ചിലരുടെ ഗൂഢാലോചനയാണ് തന്നെ തടഞ്ഞതെന്നും സിദ്ധരാമയ്യ പറഞ്ഞു.

തന്നെ തടഞ്ഞത്...

തന്നെ തടഞ്ഞത്...

ജനങ്ങളുടെ ആശിര്‍വാദത്തോടെ താന്‍ വീണ്ടും കര്‍ണാടകയുടെ മുഖ്യമന്ത്രിയാകും. കഴിഞ്ഞ തവണ മുഖ്യമന്ത്രിയാകാന്‍ സാധിച്ചില്ല. എന്നാല്‍ ഒരിക്കല്‍ വീണ്ടും മുഖ്യമന്ത്രിയായി എത്തും. പ്രതിപക്ഷത്തിന്റെ സംയുക്തമായ നീക്കമാണ് താന്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടഞ്ഞതെന്നും സിദ്ധരാമയ്യ പറഞ്ഞു.

അവസരങ്ങള്‍ അവസാനിച്ചിട്ടില്ല

അവസരങ്ങള്‍ അവസാനിച്ചിട്ടില്ല

പണവും ജാതിയുമാണ് രാഷ്ട്രീയത്തെ നയിക്കുന്നത്. അവസരങ്ങള്‍ ഇവിടെ അവസാനിച്ചിട്ടില്ല. രാഷ്ട്രീയത്തില്‍ വിജയവും പരാജയവുമുണ്ടാകും. അത് സാധാരണമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. നേരത്തെ അദ്ദേഹം പറഞ്ഞ വാക്കുകള്‍ക്ക് വിപരീതമാണ് കഴിഞ്ഞദിവസം പറഞ്ഞിരിക്കുന്നത്.

മെയ് മാസത്തില്‍ പറഞ്ഞത്

മെയ് മാസത്തില്‍ പറഞ്ഞത്

കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഇത് തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് പ്രചാരണ വേളയില്‍ സിദ്ധരാമയ്യ പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടു മുഖ്യമന്ത്രി പദത്തിലെത്തുമെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. അതായത് ഇനിയും തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകുമെന്നാണ് സൂചന.

ശക്തനായ നേതാവ്

ശക്തനായ നേതാവ്

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റം നടത്താന്‍ സഹായിച്ചത് സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള നേതാക്കളുടെ വ്യക്തി പ്രഭാവമായിരുന്നു. ജെഡിഎസുമായി സഖ്യമുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പദം കൈമാറേണ്ടിവന്നത്. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ മതിയായ രീതിയില്‍ പരിഗണിച്ചിട്ടുണ്ട്.

രണ്ട് പദവികള്‍ ഒരുമിച്ച്

രണ്ട് പദവികള്‍ ഒരുമിച്ച്

നിലവില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവാണ് സിദ്ധരാമയ്യ. മാത്രമല്ല, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ കോ ഓഡിനേഷന്‍ കമ്മിറ്റി മേധാവിയുമാണ്. രണ്ട് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് സിദ്ധരാമയ്യ കഴിഞ്ഞതവണ മല്‍സരിച്ചിരുന്നത്. ബദാമിയില്‍ നിന്ന് ജയിച്ചെങ്കിലും മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ തോല്‍വിയായിരുന്നു ഫലം.

വലിയ കക്ഷിയായിട്ടും ബിജെപിക്ക്...

വലിയ കക്ഷിയായിട്ടും ബിജെപിക്ക്...

തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയായത് ബിജെപിയായിരുന്നു. എന്നാല്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ത്തു. അങ്ങനെയാണ് നിലവിലെ സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പക്ക് സഭയില്‍ വിശ്വാസം നേടാന്‍ സാധിച്ചില്ല. തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു.

അത്ര സുഖത്തിലല്ല സഖ്യം

അത്ര സുഖത്തിലല്ല സഖ്യം

സഖ്യസര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ അത്ര സുഖത്തിലല്ല എന്നാണ് അറിയുന്നത്. അടുത്തിടെ ഇക്കാര്യം പരസ്യമാകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി കുമാരസ്വാമി പൊതുവേദിയില്‍ വിതുമ്പി കരഞ്ഞതും സര്‍ക്കാരിന് നേതൃത്വം നല്‍കുന്നതിലെ പ്രയാസം തുറന്നുപറഞ്ഞതും ഏവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു.

അടിവലികള്‍ക്ക് സാധ്യത

അടിവലികള്‍ക്ക് സാധ്യത

കോണ്‍ഗ്രസ് നേതാക്കള്‍ പിന്നീട് കുമാരസ്വാമിയെ നേരില്‍കണ്ട് ആശ്വസിപ്പിക്കുകയും സര്‍ക്കാരിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയുമായിരുന്നു. ജാതി രാഷ്ട്രീയത്തിന് നിര്‍ണായക സ്വാധീനമുണ്ട് കര്‍ണാടക രാഷ്ട്രീയത്തില്‍. വൊക്കലിഗ സമുദായത്തില്‍പ്പെട്ട കുമാരസ്വാമിക്കെതിരെ ലിംഗായത്ത് സമുദായത്തില്‍പ്പെട്ടവര്‍ അടിവലി നടത്തുന്നുവെന്നാണ് ആക്ഷേപം.

യെദ്യൂരപ്പ പറഞ്ഞത്

യെദ്യൂരപ്പ പറഞ്ഞത്

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധിക നാള്‍ നീളില്ലെന്ന് യെദ്യൂരപ്പ രാജിവയ്ക്കും മുമ്പ് പറഞ്ഞിരുന്നു. മൂന്ന് മാസത്തിനകം സര്‍ക്കാര്‍ വീഴുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലിംഗായത്ത് സമുദായത്തില്‍പ്പെട്ട നേതാവാണ് യെദ്യൂരപ്പ. കോണ്‍ഗ്രസിലെ ലിംഗായത്തുകാരെ കൂട്ടുപിടിച്ച് സര്‍ക്കാരിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പ്രളയത്തില്‍ തീരില്ല; വരുന്നു അടുത്ത മഹാദുരന്തം!! മുന്നറിയിപ്പുമായി ശാസ്ത്രലോകം, പരിഹാരം ഒന്നുമാത്രംപ്രളയത്തില്‍ തീരില്ല; വരുന്നു അടുത്ത മഹാദുരന്തം!! മുന്നറിയിപ്പുമായി ശാസ്ത്രലോകം, പരിഹാരം ഒന്നുമാത്രം

English summary
"With Your Blessings I'll Again Become Chief Minister": Siddaramaiah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X