സീതാറാം യെച്ചൂരിക്ക് നേരെ സംഘപരിവാർ ആക്രമണം...!! ആക്രമിച്ചത് എകെജി ഭവനിൽ കടന്ന് കയറി..!!!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആക്രമണം. ദില്ലിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ കടന്നുകയറിയാണ് ഒരു സംഘം യെച്ചൂരിക്ക് നേരെ കയ്യേറ്റശ്രമം നടത്തിയത്. നാലുപേരടങ്ങുന്ന സംഘമാണ് യെച്ചൂരിയെ ആക്രമിച്ചത്. കയ്യേറ്റ ശ്രമത്തിനിടെ യെച്ചൂരി താഴെ വീഴുകയുമുണ്ടായി. ആക്രമണത്തില്‍ യെച്ചൂരിക്ക് പരുക്ക് പറ്റിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. മഹാ ഹിന്ദു സേന പ്രവർത്തകർ എന്നവകാശപ്പെടുന്നവരാണ് സിപിഎം ജനറൽ സെക്രട്ടറിയെ കയ്യേറ്റം ചെയ്തത്. 

cpm

എകെജി ഭവനില്‍ യെച്ചൂരി വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ഇത് പ്രകാരം നിരവധി മാധ്യമപ്രവര്‍ത്തകര്‍ സിപിഎം ആസ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തിരുന്നു. അക്രമികള്‍ ഈ കൂട്ടത്തിലാവാം എകെജി ഭവന് അകത്ത് കടന്നതെന്ന് കരുതപ്പെടുന്നു. സിപിഎം മൂര്‍ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു ഹിന്ദു സേനക്കാര്‍ യെച്ചൂരിക്ക് നേരെ കടന്നാക്രമണം നടത്തിയത്.

cpm

കഴിഞ്ഞ രണ്ട് ദിവസമായി സിപിഎം പോളിറ്റ് ബ്യൂറോ യോഗം എകെജി ഭവനില്‍ നടക്കുകയാണ്. ഇതിന് ശേഷമാണ് യെച്ചൂരി പൊളീറ്റ് ബ്യൂറോ തീരുമാനം മാധ്യമങ്ങളെ അറിയിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. എകെജി ഭവന് ശക്തമായ സുരക്ഷയാണ് പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരുന്നത്. ഇത് മറികടന്നാണ് സിപിഎം ജനറല്‍ സെക്രട്ടറിക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്. പോലീസ് ഉടനെ തന്നെ അക്രമികളെ പിടികൂടി. മോദി സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആക്രമിക്കുന്നതിന്റെ ഭാഗമായാണ് തനിക്കെതിരെ നടന്ന ആക്രമണമെന്ന് യെച്ചൂരി പരിഹസിച്ചു.

English summary
Sitaram Achuri attacked inside AKG Bhavan in Delhi by Hindu Sena
Please Wait while comments are loading...