ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയ്ന്‍സിനെയും മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതിയെ വിട്ടയച്ചു; വിമര്‍ശനം
ഭുവനേശ്വര്‍: ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് പിഞ്ചു മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസില്‍ തടവുശിക്ഷയനുഭവിക്കുന്ന കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ജയിലില്‍ നിന്നും മോചിപ്പിച്ച് ഒഡീഷ സര്‍ക്കാര്‍. ജയില്‍ ജീവിതകാലത്തെ നല്ല പെരുമാറ്റത്തിന്റെ പേരിലാണ് മോചനം. പീഡാനുഭവ വാരത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.
25 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് മഹേന്ദ്ര ഹെംബ്രാം. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചാണ് ഒഡീഷ സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കിയത്. ഹെംബ്രാമിന്റെ ജയില്‍മോചനത്തെ വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു. ജയിലധികൃതരും സംഘപരിവാര്‍ സംഘടനകളും ചേര്‍ന്ന് ഹാരമണിയിച്ചാണ് ജയില്‍ മോചിതനാക്കിയത്. കേസിലെ മുഖ്യപ്രതി ദാരാ സിംഗിന്റെ വലംകൈയായിരുന്നു ഇയാള്‍. ദാരാ സിംഗ് ഇപ്പോഴും ജയിലില്‍ തുടരുകയാണ്.

1999 ജനുവരി 21 രാത്രിയാണ് ലോകത്തെ നടുക്കിയ സംഭവം ഉണ്ടായത്. ഗ്രഹാം സ്റ്റെയിന്‍സിനെയും പത്തും ആറും മാത്രം വയസുള്ള മക്കളെയും ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു. കിയോഞ്ച്ഹാറിലെ മനോഹര്‍പുര്‍ ഗ്രാമത്തിലായിരുന്നു ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വന്‍ പ്രതിഷേധമുണ്ടാക്കിയ സംഭവമുണ്ടായത്. വില്ലീസ് വാഗണ്‍ വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്ന മൂവരെയും തീകൊളുത്തി കൊല്ലുകയായിരുന്നു. മൂവരുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങള്‍ മാത്രമാണ് പിറ്റേന്ന് കണ്ടെടുക്കാനായത്. സ്റ്റെയ്ന്‍സിന്റെ ഭാര്യ ഗ്ലാഡിസും മകള്‍ എസ്തറും മറ്റൊരിടത്തായതിനാല്‍ രക്ഷപ്പെട്ടു.
ഒഡീഷയില്‍ കുഷ്ഠ രോഗികള്‍ക്കിടയില്‍ 35 വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയിരുന്നു സ്റ്റെയിന്‍സും കുടുംബവും. എന്നാല്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു സ്റ്റെയ്ന്‍സിനെയും കുട്ടികളെയും ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ ചുട്ടുകൊന്നത്. എബി വാജ്പേയ് പ്രധാനമന്ത്രിയായ കാലത്തായിരുന്നു സംഭവം ഉണ്ടായത്. യുപിയില്‍ നിന്ന് ഒഡീഷയിലേക്കു വന്ന ദാരാ സിംഗാണ് ആക്രമണത്തിന്റെ സൂത്രധാരന്‍. 1999 നും 2000 ത്തിനും ഇടയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ആകെ 51 പേരെ അറസ്റ്റ് ചെയ്തു, അവരില്‍ 37 പേരെ മൂന്ന് വര്‍ഷത്തിനുള്ളില്‍ കുറ്റവിമുക്തരാക്കി. തുടര്‍ന്ന് ദാരാ സിങ്, ഹെംബ്രാം എന്നിവരുള്‍പ്പെടെ കേസില്‍ 14 പ്രതികളാണുണ്ടായിരുന്നത്.
ദാരാ സിങിനെയും ഹെംബ്രാമിനെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 2003 ല്‍ ദാരാ സിംഗിനു വധശിക്ഷ വിധിച്ചെങ്കിലും 2005 ഒഡീഷ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു. ജയില്‍ മോചനം ആവശ്യപ്പെട്ട് 2024 ഓഗസ്റ്റില്‍ ഇയാള്‍ സുപ്രീം കോടതിയില്‍ ദയാ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ഹെംബ്രാമിനെ മോചിപ്പിച്ച ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ വലിയ വിമര്‍ശനമാണ് വിവിധ രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ഉയരുന്നത്. മോചനത്തിനുള്ള തീരുമാനം ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് മേലുള്ള കറുത്ത പാടാണെന്നാണ് കോണ്‍ഗ്രസ് നേതാവ് മാണിക്കാം ടാഗോര്‍ പ്രതികരിച്ചത്. ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്ന ആള് ഇന്ന് സ്വതന്ത്രമായി നടക്കുന്നു. സംഘികള്‍ക്ക് ഇത് ആഘോഷമാണ്. ഇതുകൊണ്ട് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും മാണിക്കം ടാഗോര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
കുറ്റവാളിയെ വിട്ടയച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റും കല്പറ്റ എംഎല്‍എയുമായ ടി സിദ്ദിഖ് എംഎല്‍എയും രംഗത്തെത്തി. ഒഡിഷയില്‍ ആദ്യമായി ഭരണത്തില്‍ വന്ന ബിജെപി പണി തുടങ്ങിയെന്ന് ടി സിദ്ദിഖ് പറഞ്ഞു.
ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു പിഞ്ചു മക്കളെയും ചുട്ടുകൊന്ന കേസില്‍ തടവുശിക്ഷയനുഭവിക്കുന്ന കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ബിജെപി സര്‍ക്കാര്‍ മോചിപ്പിച്ചു. ഒഡിഷയില്‍ ആദ്യമായി അധികാരത്തില്‍ വന്ന ബിജെപി തങ്ങളുടെ പണി ആരംഭിച്ചു എന്ന് തന്നെ. ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളിയുടെ മോചനത്തിനായി സമരം നയിച്ച ബിജെപി നേതാവാണ് പുതിയ ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി.
തടവുജീവിതകാലത്തെ നല്ല പെരുമാറ്റത്തിന്റെ പേരിലാണു മോചനം. ഹാരമണിയിച്ചാണ് ഹെംബ്രാമിനെ ജയില്‍ അധികൃതര്‍ യാത്രയാക്കിയത്. കേസിലെ മുഖ്യപ്രതി രബീന്ദ്ര പാല് സിംഗ് എന്ന ദാരാ സിംഗിന്റെ ഉറ്റ കൂട്ടാളിയാണ് ഹെംബ്രാം. സ്റ്റെയിന്‍സ്, മക്കളായ ഫിലിപ്പ് (10), തിമോത്തി (ആറ്) എന്നിവര്‍ നിഷ്ഠുരമായി കൊല്ലപ്പെട്ട കേസില്‍ ദാരാ സിംഗിനെയും ഹെംബ്രാമിനെയും മാത്രമാണു ശിക്ഷിച്ചത് - ടി സിദ്ദിഖ് കുറിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications