ഇന്ധനവിലയില്‍ 2.2 ശതമാനത്തിന്റെ കുറവ്; വിമാന കമ്പനികള്‍ക്ക് ആശ്വാസം
ന്യൂദല്‍ഹി: പൊതുമേഖല എണ്ണക്കമ്പനികള്‍ വ്യോമയാന ഇന്ധനത്തിന്റെ വില കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എ ടി എഫ്) വില കിലോ ലിറ്ററിന് 3,084.94 രൂപയാണ് (2.2 ശതമാനം) കുറച്ചിരിക്കുന്നത്.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വിലയില്‍ കുറവ് വരുത്തുന്നത്. അതേസമയം, പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയുടെ വില കുറച്ചിട്ടില്ല. ആഗോള വിലയുടെ അടിസ്ഥാനത്തില്‍ എല്ലാ മാസവും ഒന്നാം തിയതിയും 16-ാംതിയതിയും ആണ് വ്യോമയാന ഇന്ധന വില പരിഷ്‌കരിക്കുന്നത്.

ജൂലായ് ഒന്നിന് വിലയില്‍ മാറ്റംവരുത്തിയിരുന്നില്ല. 2022 ജനുവരിക്ക് ശേഷം 11 തവണയാണ് വ്യോമയാന ഇന്ധന വില കൂട്ടിയിരുന്നത്. ജൂണില്‍ മാത്രം വിലയില്‍ 16 ശതമാനം വര്‍ധനവാണ് ഉണ്ടായിരുന്നത്. അതോടെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തുകയും ചെയ്തിരുന്നു.
ജൂണ്‍ 16 ന് എ ടി എഫിന്റെ വില കിലോ ലിറ്ററിന് 19,757.13 രൂപയാണ് കൂട്ടിയത്. യു എസ് ഉള്‍പ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകള്‍ നേരിടുന്ന മാന്ദ്യഭീഷണിയാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറയാനിടയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.
ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍
വിമാനക്കമ്പനികളുടെ പ്രവര്‍ത്തന ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് മാറ്റി വെയ്ക്കുന്നത്. വില കുറക്കുന്നതിന് മുന്‍പ് ഈ വര്‍ഷം മുതല്‍ വില 91% (കിലോ ലിറ്ററിന് 67,210.46) വര്‍ദ്ധിച്ചിരുന്നു. അതേസമയം, പെട്രോള്‍, ഡീസല്‍ വില യഥാക്രമം ലിറ്ററിന് 96.72 രൂപയിലും ലിറ്ററിന് 89.62 രൂപയിലും തുടരുകയാണ്.
സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചത് മൂലം മെയ് 22 ന് പെട്രോളിന് ലിറ്ററിന് 8.69 രൂപയും ഡീസലിന് 7.05 രൂപയും കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലെ തത്തുല്യമായ നിരക്കിനെ അടിസ്ഥാനമാക്കിയാണ് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ദിവസവും പരിഷ്‌കരിക്കുന്നത്.
അതേസമയം ഈ മാസം ആദ്യം പാചക വാതകത്തിന്റെ വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വിലയാണ് വര്‍ധിപ്പിച്ചത്.












Click it and Unblock the Notifications