അയോധ്യ വിധി: കൈവശാവകാശം തെളിയിക്കുന്നതില്‍ സുന്നി വഖഫ് ബോര്‍ഡ് പരാജയപ്പെട്ടു
ദില്ലി: അയോധ്യയിലെ തര്‍ക്ക ഭൂമിയുടെ പൂര്‍ണമായ കൈവശാവകാശം സുന്നി വഖഫ് ബോര്‍ഡിന് ഉണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. മുസ്ലിംകള് ബാബറി മസ്ജിദിന് അകത്ത് പ്രാര്‍ഥന നടത്തിയിരുന്നു. അതേ രീതിയില്‍ ഹിന്ദുക്കള്‍ പുറത്തും പ്രാര്‍ഥന നടത്തിയിരുന്നു. 1957ന് മുമ്പ് ഹിന്ദുക്കള്‍ക്ക് ഇതിന് തടസമുണ്ടായിരുന്നില്ല.

പള്ളിയുടെ പ്രധാന ഭാഗത്ത് മുസ്ലിംകള്ക്ക് അവകാശമുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പള്ളിക്ക് അകത്താണ് രാമന് ജനിച്ചതെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. മുസ്ലിംകള് 1949ന് ശേഷം പള്ളിയില്‍ നമസ്കരിച്ചിട്ടില്ല. പള്ളി നിര്‍മിക്കപ്പെട്ട ശേഷം 325 വര്‍ഷം മുസ്ലിംകള് പ്രാര്‍ഥന നടത്തിയതിന് തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഷിയാ വഖഫ് ബോര്‍ഡിന്റെ ഹര്‍ജി തള്ളി. തര്‍ക്ക ഭൂമിയില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന ഷിയാ വഖഫ് ബോര്‍ഡിന്റെ വാദമാണ് തള്ളിയത്. 1946ല്‍ ഫൈസാബാദ് കോടതി ബാബറി മസ്ജിദ് സുന്നി സ്വത്താണെന്ന് വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഷിയാ വഖഫ് ബോര്‍ഡ് ഹര്‍ജി സമര്‍പ്പിച്ചത്.
Recommended Video
പള്ളി നിര്‍മിച്ചത് ബാബര്‍ അല്ല, അദ്ദേഹത്തിന്റെ കമാന്റര്‍ മിര്‍ ബാക്കിയാണെന്നും മിര്‍ ബാക്കി ഷിയാ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണെന്നുമാണ് ഷിയാ വഖഫ് ബോര്‍ഡിന്റെ ആവശ്യം. ബാബര്‍ സുന്നിയാണ്. അദ്ദേഹത്തിന് ഭൂമിയില്‍ അവകാശവാദമില്ലെന്നും ഷിയാ വഖഫ് ബോര്‍ഡ് ഹര്‍ജിയില്‍ പറയുന്നു. അലഹാബാദ് ഹൈക്കോടതിയിലും ഷിയാ വഖഫ് ബോര്‍ഡ് കക്ഷി ചേര്‍ന്നിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications