Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

ദില്ലി: അയോധ്യ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കാന്‍ വിട്ടു നല്‍കിയ സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്. അയോധ്യ വിധിയെ വഖഫ് ബോര്‍ഡ് സ്വാഗതം ചെയ്തു. റിവ്യൂ ഹര്‍ജി സമര്‍പ്പിക്കേണ്ട എന്നാണ് ബോര്‍ഡിന്റെ തീരുമാനം. വിധിയില്‍ തൃപ്തിയില്ലെന്നും തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നുമാണ് വിധി വന്ന ഉടനെ ബോര്‍ഡ് അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി പറഞ്ഞിരുന്നത്.

Supre

വിധി അംഗീകരിക്കുന്നു. എന്നാല്‍ തൃപ്തിയില്ല. രാജീവ് ധവാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും ജിലാനി പറഞ്ഞിരുന്നു. എന്നാല്‍ റിവ്യൂ ഹര്‍ജി നല്‍കേണ്ട എന്നാണ് ഉച്ചയ്ക്ക് ശേഷം സുന്നി വഖഫ് ബോര്‍ഡ് എടുത്ത തീരുമാനം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സുപ്രീംകോടതി വിധി ഇന്ത്യന്‍ മുസ്ലിങ്ങള്‍ അംഗീകരിക്കണമെന്ന് അയോധ്യ ജുമാ മസ്ജിദ് ഷാഹി ഇമാം അഭിപ്രായപ്പെട്ടു. ഇന്ത്യ ടുഡെയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കരുതെന്നും ഇമാം പറഞ്ഞു.

തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കുന്നതിന് മറ്റൊരിടത്ത് അഞ്ച് ഏക്കര്‍ അനുവദിക്കും. തര്‍ക്ക ഭൂമി മൂന്നാക്കി വീതിച്ചുനല്‍കിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. പള്ളി നിര്‍മിക്കുന്നതിന് അഞ്ച് ഏക്കര്‍ ഭൂമി യുപി സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ കണ്ടെത്തി സുന്നി വഖഫ് ബോര്‍ഡിന് കൈമാറണം.

Recommended Video

cmsvideo
    എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

    https://drive.google.com/file/d/1X1gzHJSmW2rccW80RqfOiRN0MKY4wzTO/preview

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+