കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: രാം മുഹമ്മദ് സിംഗ് ആസാദ് എന്ന വിപ്ലവകാരിയായ ഉദ്ദം സിംഗ്

Google Oneindia Malayalam News

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന വ്യക്തികളില്‍ ഒരാളായിരുന്നു ഷഹീദ് ഉദ്ദം സിംഗ്. 1940 മാര്‍ച്ച് 13-ന് ഇന്ത്യയിലെ പഞ്ചാബിന്റെ മുന്‍ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന മൈക്കല്‍ ഒ ഡയറെ വധിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. 1919-ല്‍ നടന്ന അമൃത്സറിലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായാണ് അതിന് ഉത്തരവാദിയായ ഡയറെ ഉദ്ദം സിംഗ് വധിച്ചത്.

1940 ജൂലൈയില്‍ സിങ്ങിനെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യുകയും തൂക്കിലേറ്റുകയും ചെയ്തു. കസ്റ്റഡിയിലിരിക്കെ, ഇന്ത്യയിലെ മൂന്ന് പ്രധാന മതങ്ങളെയും കൊളോണിയല്‍ വിരുദ്ധ വികാരത്തെയും പ്രതിനിധീകരിക്കുന്ന രാം മുഹമ്മദ് സിംഗ് ആസാദ് എന്ന പേര് അദ്ദേഹം ഉപയോഗിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടുന്ന വ്യക്തിയാണ് സിംഗ്.

'സുധാകരന് മാപ്പല്ല, കോപ്പാണ് കൊടുക്കാന്‍ പോകുന്നത്'; ചര്‍ച്ചക്കിടെ പൊട്ടിത്തെറിച്ച് നികേഷ് കുമാര്‍, വീഡിയോ'സുധാകരന് മാപ്പല്ല, കോപ്പാണ് കൊടുക്കാന്‍ പോകുന്നത്'; ചര്‍ച്ചക്കിടെ പൊട്ടിത്തെറിച്ച് നികേഷ് കുമാര്‍, വീഡിയോ

1

അദ്ദേഹത്തെ ഷഹീദ്-ഇ-അസം സര്‍ദാര്‍ ഉദ്ദം സിംഗ് എന്നും വിളിക്കുന്നു ('ഷഹീദ്-ഇ-ആസം' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം 'മഹാ രക്തസാക്ഷി' എന്നാണ്). 1995 ഒക്ടോബറില്‍ മായാവതി സര്‍ക്കാര്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഉത്തരാഖണ്ഡിലെ ഒരു ജില്ലയ്ക്ക് (ഉധം സിംഗ് നഗര്‍) അദ്ദേഹത്തിന്റെ പേര് നല്‍കി. ഭഗത് സിങ്ങും അദ്ദേഹത്തിന്റെ വിപ്ലവ സംഘവും സിങ്ങിനെ ആഴത്തില്‍ സ്വാധീനിച്ചു.

2

1924-ല്‍, കൊളോണിയല്‍ ഭരണത്തെ അട്ടിമറിക്കുന്നതിനായി വിദേശത്തുള്ള ഇന്ത്യക്കാരെ സംഘടിപ്പിച്ച് സിംഗ് ഗദ്ദര്‍ പാര്‍ട്ടിയുമായി ഇടപഴകി. 1927-ല്‍, ഭഗത് സിംഗിന്റെ ഉത്തരവനുസരിച്ച് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി, 25 കൂട്ടാളികളും റിവോള്‍വറുകളും വെടിക്കോപ്പുകളും കൊണ്ടുവന്നു. താമസിയാതെ, ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശം വച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടു.

3

റിവോള്‍വറുകളും വെടിക്കോപ്പുകളും നിരോധിത ഗദ്ദര്‍ പാര്‍ട്ടി പത്രമായ 'ഗദര്‍-ദി-ഗുഞ്ച്' ('വിപ്ലവത്തിന്റെ ശബ്ദം') പകര്‍പ്പുകളും കണ്ടുകെട്ടി. അദ്ദേഹത്തിനെതിരെ കേസെടുക്കുകയും അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. 1931-ല്‍ ജയില്‍ മോചിതനായ സിങ്ങിന്റെ നീക്കങ്ങള്‍ പഞ്ചാബ് പോലീസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു.

ഒരേ പൊളി...ബാത്ത്ടബ്ബില്‍ നിന്ന് അഡാര്‍ പോസുമായി പ്രിയ, കലക്കിയെന്ന് ആരാധകര്‍

4

എന്നാല്‍ കാശ്മീരിലേക്ക് വഴിമാറി, അവിടെ പോലീസിനെ വെട്ടിച്ച് ജര്‍മ്മനിയിലേക്ക് രക്ഷപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1934-ല്‍ അദ്ദേഹം ലണ്ടനിലെത്തി, അവിടെ ജോലി കണ്ടെത്തി. സ്വകാര്യമായി, മൈക്കല്‍ ഒ'ഡ്വയറെ വധിക്കുന്നതിനുള്ള പദ്ധതികള്‍ അദ്ദേഹം രൂപീകരിച്ചു. 1940 മാര്‍ച്ച് 13-ന്, ലണ്ടനിലെ കാക്സ്റ്റണ്‍ ഹാളില്‍ ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്റെയും സെന്‍ട്രല്‍ ഏഷ്യന്‍ സൊസൈറ്റിയുടെയും (ഇപ്പോള്‍ റോയല്‍ സൊസൈറ്റി ഫോര്‍ ഏഷ്യന്‍ അഫയേഴ്സ്) സംയുക്ത യോഗത്തില്‍ മൈക്കല്‍ ഒഡ്വയര്‍ സംസാരിക്കാന്‍ നിശ്ചയിച്ചിരുന്നു.

5

ഉദ്ദം സിംഗ് ഒരു പുസ്തകത്തിന് ഉള്ളില്‍ ഒരു റിവോള്‍വര്‍ ഒളിപ്പിച്ചു, അതില്‍ ഒരു റിവോള്‍വറിന്റെ ആകൃതിയില്‍ പേജുകള്‍ മുറിച്ചിരുന്നു. പിന്നെ ഹാളില്‍ കയറി തുറന്ന സീറ്റ് കണ്ടെത്തി. യോഗം അവസാനിച്ചപ്പോള്‍, സംസാരിക്കുന്ന വേദിയിലേക്ക് നീങ്ങിയ ഒ'ഡ്വയറെ സിംഗ് രണ്ട് തവണ ഉദ്ദം സിംഗ് വെടിവച്ചു. ഈ ബുള്ളറ്റുകളില്‍ ഒന്ന് ഓ'ഡ്വയറിന്റെ ഹൃദയത്തിലൂടെയും വലത് ശ്വാസകോശത്തിലൂടെയും കടന്നുപോയി, അയാള്‍ തല്‍ക്ഷണം അവിടെ മരിച്ച് വീണു,

6

സര്‍ ലൂയിസ് ഡെയ്ന്‍, സെറ്റ്‌ലാന്‍ഡിലെ രണ്ടാം മാര്‍ക്വെസ് ലോറന്‍സ് ഡുണ്ടാസ്, രണ്ടാം ബാരണ്‍ ലാമിംഗ്ടണ്‍ ചാള്‍സ് കോക്രെയ്ന്‍-ബെയ്‌ലി എന്നിവര്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റു. വെടിവെപ്പ് നടന്നയുടന്‍ സിങ്ങിനെ അറസ്റ്റ് ചെയ്തു. 1940 ജൂലൈ 31 ന് പഞ്ചാബിലെ ജന്മനാട്ടില്‍ അദ്ദേഹത്തെ തൂക്കിലേറ്റി.

മരുന്നില്ലാതെ പറ്റില്ല..എത്രകാലം ഉണ്ടാകും എന്നറിയില്ല; ലിജുകൃഷ്ണ കേസിലെ അതിജീവിത പറയുന്നുമരുന്നില്ലാതെ പറ്റില്ല..എത്രകാലം ഉണ്ടാകും എന്നറിയില്ല; ലിജുകൃഷ്ണ കേസിലെ അതിജീവിത പറയുന്നു

English summary
Azadi Ka Amrit Mahotsav: Shaheed Uddam Singh, one of the key figures in the Indian freedom struggle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X