Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒവൈസിക്ക് കിടിലന്‍ പണി: ജില്ലാ കമ്മിറ്റി ഒന്നാകെ കോണ്‍ഗ്രസില്‍ ലയിച്ചു, ബിജെപി ചാരനെന്ന് വിമര്‍ശനം

ലഖ്നൗ: അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വലിയ മുന്നൊരുക്കങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്. അധികാരം നിലനിര്‍ത്താനാണ് ബിജെപിയുടെ ശ്രമമെങ്കില്‍ ഭരണത്തിലേക്ക് തിരികെ എത്താനാണ് എസ്പിയും ബിഎസ്പിയും ലക്ഷ്യം വെക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചാവട്ടെ നിയമസഭാ തിരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമാണ്.

പ്രമുഖ പാര്‍ട്ടികള്‍ ഒന്നും സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചതിനാല്‍ തനിച്ചായിരിക്കും കോണ്‍ഗ്രസ് ഇത്തവണ യുപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക. അതിനുള്ള അണിയറ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ആവിഷ്കരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് എഐഎംഐഎമ്മിന്‍റെ ഒരു ജില്ലാ കമ്മറ്റി ഒന്നാകെ കോണ്‍ഗ്രസില്‍ ലയിച്ചെന്ന വാര്‍ത്തയും പുറത്ത് വരുന്നത്.

ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

വലിയ ആവേശം

തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് വലിയ ആവേശം പകര്‍ന്നുകൊണ്ടാണ് അസദുദ്ദീന്‍ ഒവൈസി എംപിയുടെ എഐഎംഐഎമ്മിന്‍റെ വാരണാസി ജില്ലാ കമ്മറ്റി ഒറ്റക്കെട്ടായി കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചത്. യുപി തിരഞ്ഞെടുപ്പ് ഒവൈസിയും ലക്ഷ്യം വെക്കുന്നതിന് ഇടയിലാണ് അമ്പരിപ്പിച്ച ഇത്തരമൊരു നീക്കം.

വാരണാസി

എഐഎംഐഎം വാരണാസി ജില്ലാ പ്രസിഡന്‍റ്, ജില്ലയില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടറി അമാന്‍ അക്തര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചത്. ജില്ലാ കമ്മറ്റിയുടെ തീരുമാനത്തില്‍ ഒരു അംഗം പോലും എതിര്‍പ്പ് ഉയര്‍ത്തിയില്ലെന്നും തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എഐഎംഐഎം

ഇരുപതിലേറെ വരുന്ന പാര്‍ട്ടി ഭാരവാഹികള്‍ക്ക് പുറമെ ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരും. എഐഎംഐഎം ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ലയിക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞ ദിവസം വരാണാസി കോടതിക്ക് സമീപം സ്ഥിതി ചെയ്യുന്ന പാര്‍ട്ടി ഓഫീസില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കുകയും ചെയ്തു.

വനിതാ വിഭാഗവും


സംഘടനയുടെ വനിതാ വിഭാഗവും കോണ്‍ഗ്രസില്‍ ചേരുമെന്ന് വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് കൈസർ ജഹാനും വ്യക്തമാക്കി. ജില്ലാ കമ്മിറ്റി തീരുമാനം പാസാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം സംസ്ഥാന ചെയർമാൻ ഷഹനവാസ് ആലം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കുകയും ചെയ്തു.

കോൺഗ്രസ്

എല്ലാ വിഭാഗത്തേയും ഒരു കുടക്കീഴില്‍ അണിനിരത്തി സംസ്ഥാനത്തേയും രാജ്യത്തെയും വികസിപ്പിക്കാൻ കഴിയുന്ന ഒരേയൊരു പാർട്ടിയാണ് കോൺഗ്രസ് എന്ന് സ്വീകരണ യോഗത്തില്‍ ഷാനവാസ് ആലം ​​പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഉത്തർപ്രദേശിലുടനീളം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക

പ്രിയങ്കയുടെ ഇത്തരത്തിലുള്ള ഇടപെടലിന്‍റെ ഫലമായി യുവാക്കളും ഉത്തർപ്രദേശിലെ എല്ലാ വിഭാഗങ്ങളും കോൺഗ്രസിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. പ്രിയങ്കയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ പോകുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

മുന്നണി

മുൻ മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ മുന്നണിയുടെ ഭാഗമായി ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഒവൈസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം സംസ്ഥാനത്ത് നിന്ന് ഒവൈസി തന്‍റെ പ്രചരണം ആരംഭിച്ച സ്ഥലം കൂടിയായിരുന്നു വാരണാസി. വാരണാസിക്ക് പുറമെ അസംഘർ, ജൗൻപൂർ എന്നിവിടങ്ങളില്‍ നടന്ന പ്രചരണ പരിപാടികളിലും ഒവൈസി പങ്കെടുത്തിരുന്നു.

100 സീറ്റില്‍

ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാനാണ് തീരുമാനമെന്നാണ് ഒവൈസി വ്യക്തമാക്കിയത്. രാജ്ഭറിന്റെ നേതൃത്വത്തിലുള്ള ഭഗിദാരി സങ്കൽപ് മോർച്ച (ബിഎസ്എം) യുമായി ചേര്‍ന്നാണ് ഉവൈസിയുടെ പാര്‍ട്ടിയുടെ മത്സരം. സഖ്യത്തില്‍ ഒമ്പതോളം ചെറു പാര്‍ട്ടികള്‍ ഉള്‍പ്പെടുന്നുണ്ട്.

ബിജെപി

അതേസമയം ഒവസിയുടെ ഈ നീക്കം പരമ്പരാഗതമായി ബിജെപിക്ക് എതിരായി വീഴുന്ന മുസ്ലിം വോട്ടുകളുടെ ഭിന്നിപ്പിക്കുമെന്നും അതിലൂടെ അന്തിമ നേട്ടം ബിജെപിക്കായിരിക്കുമെന്ന വിമര്‍ശനങ്ങള്‍ ഇപ്പോള്‍ തന്നെ ശക്തമായിട്ടുണ്ട്. ഉവൈസി ബിജെപി ഏജന്‍റായി പ്രവര്‍ത്തിക്കുകയാണെന്നും തിരഞ്ഞെടുപ്പില്‍ അവരുടെ വിജയം ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന ആരോപണവും ശക്തമാണ്.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

Recommended Video

cmsvideo
    CM Pinarayi Vijayan has the right to wear the ponnada to me says PM Modi

    കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

    ആദ്യം അമ്മ, ഇപ്പോൾ മകൾ; ഉദ്ദേശം എന്തെന്ന് ആരാധകർ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+