Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് അസംഖാന്‍, ഇനി ആവര്‍ത്തിക്കില്ല, ബിജെപി എംപിയുടെ മറുപടി ഇങ്ങനെ

ദില്ലി: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് കുരുക്കിലായ സമാജ് വാദി എംപി അസംഖാന്‍ ഒടുവില്‍ മാപ്പുപറഞ്ഞ് തടിയൂരി. കഴിഞ്ഞ ദിവസങ്ങളില്‍ അസംഖാനെതിരെ കടുത്ത പ്രതിഷേധമാണ് പാര്‍ലമെന്റില്‍ അരങ്ങേറിയത്. അദ്ദേഹത്തെ പുറത്താക്കണമെന്ന് വരെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിനെതിരെ നടപടി വരുമെന്ന് സ്പീക്കറും വ്യക്തമാക്കിയ സാഹചര്യത്തിലാണ് അസംഖാന്‍ മാപ്പുപറഞ്ഞത്. നേരത്തെ ഒവൈസിയെ പോലുള്ള ചില നേതാക്കള്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്നു.

1

സഭ വാരാന്ത്യത്തിന് ശേഷം ആരംഭിച്ചതിന് പിന്നാലെ അസംഖാനെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള അനുവദിക്കുകയായിരുന്നു. ഞാന്‍ ഒമ്പത് തവണ എംഎല്‍എയായിരുന്നു. നിരവധി തവണ മന്ത്രിയുമായിരുന്നിട്ടുണ്ട്. ഒരു രാജ്യസഭാ അംഗം കൂടിയാണ്. പാര്‍ലമെന്ററി കാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമവശങ്ങള്‍ എന്താണെന്ന് എനിക്കറിയാം. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നുവെന്ന് അസംഖാന്‍ പറഞ്ഞു.

അതേസമയം അസംഖാന്റെ ക്ഷമാപണത്തെ രമാദേവി തള്ളി. അദ്ദേഹം സ്ഥിരമായി സ്ത്രീകളെ അപമാനിക്കുകയും, സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുകയും ചെയ്യുന്നയാളാണെന്ന് രമാദേവി പറഞ്ഞു. അദ്ദേഹത്തിന്റെ ശീലങ്ങളിലൊന്നായി അത് മാറിയിരിക്കുകയാണ്. പാര്‍ലമെന്റിന് പുറത്തും അദ്ദേഹം ഈ ശീലം തുടരുന്നുണ്ട്. ഞാനൊരു മുതിര്‍ന്ന എംപിയാണ്. വായില്‍ തോന്നിയതെന്തും വിളിച്ച് പറയാന്‍ അസംഖാന് സാധിക്കില്ല. ഞാനിവിടെ എത്തിയത് അത്തരം കാര്യങ്ങള്‍ കേള്‍ക്കാനല്ലെന്നും രമാദേവി പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെയും രമാദേവി രംഗത്തെത്തി. അസംഖാനെ പിന്തുണച്ച അഖിലേഷിന്റെ നടപടി വളരെ മോശമാണ്. എന്തുകൊണ്ടാണ് അസംഖാന്റെ ഇത്രയും മോശപ്പെട്ട പരാമര്‍ശത്തെ മുഖപത്രം പോലെ ന്യായീകരിക്കുന്നതെന്നും രമാദേവി ചോദിച്ചു. അതേസമയം പാര്‍ലമെന്റ് അംഗങ്ങള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+