അസംഖാൻ ക്ഷമ ചോദിക്കണമെന്ന് എംപിമാർ; സർവ്വകക്ഷിയോഗത്തിന് ശേഷം നടപടിയെന്ന് സ്പീക്കർ
ദില്ലി: ബിജെപി എംപി രമാ ദേവിക്കെതിരായ ലൈംഗീക പരാമർശത്തിൽ സമാജ് വാദി പാർട്ടി എംപി അസംഖാൻ മാപ്പ് ചോചദിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ ബഹളം. ലോക്സഭയിൽ നിരവധി അംഗങ്ങൾ അസംഖാനെതിരെ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി രവിശങ്കർ അസംഖാൻ മാപ്പ് പറയണം അല്ലെങ്കിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഒരു സ്ത്രീയെ ഇങ്ങനെ അപമാനിച്ച് ഇറങ്ങി പോകാമെന്ന് അസംഖാന്‍ കരുതേണ്ടെന്നും സ്മൃതി പറഞ്ഞു. ലോക്‌സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്താണ് പറഞ്ഞതെങ്കില്‍ അസംഖാന്‍ അഴിക്കുള്ളിലാവുമായിരുന്നെന്നും സ്മൃതി പറഞ്ഞിരുന്നു. തികച്ചും ജുഗുപ്സാവഹമായ പ്രവൃത്തിയാണ് അസംഖാന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും മാതൃകാ പരമായ നടപടി വേണമെന്നും നിർമ്മല സീതാരാമൻ സ്പീക്കറോട് അഭ്യർത്ഥിച്ചു.

മുത്തലാഖ് ബില്ലിൽ ചർച്ച നടക്കുന്നതിനിടെ അസംഖാനു സംസാരിക്കാൻ അവസരം നൽകിയിരുന്നു. ഈ സമയം സഭ നിയന്ത്രിച്ചിരുന്നത് ബിജെപി എംപി രമാദേവിയായിരുന്നു. ചെയറിനോട് സംസാരിക്കുവൂവെന്ന രമാദേവിയുടെ നിർദേശത്തിന് അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചാണ് അസംഖാൻ മറുപടി നൽകിയത്.
ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമായി ചുരുക്കരുത്, ഈ രാജ്യം മുഴുവൻ ഇതെല്ലാം കാണുന്നുണ്ട്. ഇത് പുരുഷൻമാർ മാത്രം വരുന്ന സഭയല്ല. സ്ത്രാകളെ പരസ്യമായി അപമാനിക്കുന്നത് കാഴ്ചക്കാരായി നോക്കി നിൽക്കാനാകില്ല. ഇതൊന്നും ഒരിക്കലും അംഗീകരിക്കാൻ കവിയുന്നതോ ന്യായീകരിക്കാൻ കഴിയുന്നതോ അല്ലെന്ന് നാം ഒറ്റക്കെട്ടായി വിളിച്ച് പറയേണ്ടതുണ്ടെന്നും സ്മൃതി ഇറാന് ലോക്സഭയിൽ വ്യക്തമാക്കി. വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കുമെന്നും ഉചിതമായ നടപടിയുണ്ടാകുമെന്നും സ്പീക്കർ പ്രതികരിച്ചു.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications