കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സ്യകന്യകയുടെ രൂപത്തില്‍ കുഞ്ഞ് ജനിച്ചു

  • By ഭദ്ര
Google Oneindia Malayalam News

ലെഖ്‌നൗ: ഇന്നും മിഥ്യാ ധാരണകള്‍ നിഴലിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് മത്സ്യകന്യകമാര്‍ ഉണ്ടെന്നും ഇല്ലെന്നും വാദഗതികള്‍ ഉയരുമ്പോള്‍ അല്പമൊക്കെ സത്യമുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ നമ്മുക്കു ചുറ്റും സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തില്‍ മത്സ്യകന്യകയുടെ രൂപത്തോട് സാദൃശ്യമുള്ള കുഞ്ഞിന്റെ ജനനം അതിനുദ്ധാഹരണമാണ്.

ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ 22 കാരിയായ യുവതി മത്സ്യകന്യകയോട് രൂപ സാദൃശ്യമുള്ള കുഞ്ഞിന് ജന്മം നല്‍കി. ജനിച്ച് ഏകദേശം പത്തു മിനിട്ട് മാത്രാണ് കുഞ്ഞ് ജീവനോടെയുണ്ടായിരുന്നത്. അരയ്ക്കു താഴെ ഇരുകാലുകളും കാല്‍പാദം വരെ ഒട്ടി നില്‍ക്കുന്നതാണ് കുഞ്ഞിന്റെ രൂപം.

 maxresdefault

ശരീരത്തില്‍ ജനനേന്ദ്രിയങ്ങള്‍ ഇല്ലാത്തതിനാല്‍ ലിംഗ നിര്‍ണയം സാധ്യമല്ല. കുഞ്ഞിന്റെ അരയ്ക്ക് മുകളിലുള്ള ശരീര ഭാഗങ്ങള്‍ പ്രവര്‍ത്തനക്ഷമവും അരയ്ക്ക് കീഴെയ്ക്ക് ചലനമില്ലാതെയുമാണ് കാണപ്പെടുന്നത്. മെര്‍മൈഡ് സിന്‍ഡ്രോം എന്നാണ് ഈ അവസ്ഥയെ വൈദ്യശാസ്ത്രത്തില്‍ പറയുന്നത്.

കുഞ്ഞിന്റെ ജനന വാര്‍ത്തയറിഞ്ഞ് ആശുപത്രിയില്‍ നൂറുകണക്കിന് ആളുകളാണ് തടിച്ചു കൂടിയത്. സാധാരണ ഒരു ലക്ഷത്തില്‍ നൂറ് കുട്ടികള്‍ക്കാണ് ഈ അവസ്ഥ വരുന്നത്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം വള്‍ച്ച ആരംഭിക്കുന്ന സമയത്ത് തന്നെ അരയ്ക്ക് കീഴെ ഒട്ടിപോകുന്നു. പിന്നീട് അരയ്ക്ക് കീഴെ രക്തചംക്രമണം നടക്കാതെ വരുന്നു.

ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ മണിക്കൂറുകളോ ദിവസങ്ങളോ മാത്രമാണ് ജീവനോടെയിരിക്കുന്നത്. ഹൃദയം, വൃക്ക, കരള്‍ എന്നിവയ്ക്ക് ജനനത്തില്‍ തന്നെ തകരാറുകള്‍ കാണപ്പെടുന്നു. 1988 ല്‍ മെര്‍മൈഡ് സിന്‍ഡ്രോം ബാധിച്ച് ജനിച്ച കുട്ടികളില്‍ റ്റിഫാനി യോര്‍ക്ക് മാത്രമാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുന്നത്.

English summary
Tragically the newborn, whose legs had fused together to resemble the mythical creature, only lived for about ten minutes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X