കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യം കിട്ടിയെങ്കിലും ജയ കുടുങ്ങും

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതക്ക് സൂപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും അത് കാര്യമായി ഗുണം ചെയ്യില്ല. നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ച പ്രത്യേക കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുളള ഹര്‍ജിയില്‍ മൂന്ന് മാസം കൊണ്ട് തീര്‍പ്പ് കല്‍പിക്കണം എന്നാണ് കര്‍ണാടക ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പഴുതടച്ച വിധിയാണ് ബാംഗ്ലൂരിലെ പ്രത്യേക കോടതിയുടേതെന്നാണ് റിപ്പോര്‍ട്ട്. ജയലളിതക്ക് ശിക്ഷ ലഭിക്കാന്‍ ആവശ്യമായ എല്ലാ തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ പോയാലും കുറ്റവിമുക്തയാക്കപ്പെടാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്.

Jayalalithaa

ശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ ലഭിക്കുമ്പോള്‍ എഐഎഡിഎംകെ മുന്നില്‍ കണ്ടത് വര്‍ഷങ്ങള്‍ നീണ്ട നിയമ നടപടികളായിരുന്നു. എന്നാല്‍ മൂന്ന് മാത്തിനകം തീര്‍പ്പുകല്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചതോടെ ആ സാധ്യതയും അടഞ്ഞു. പ്രത്യേക കോടതിയുടെ കണ്ടെത്തല്‍ സുപ്രീം കോടതി റദ്ദാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ചുരുക്കി പറഞ്ഞാല്‍ ജയലളിത ഇപ്പോഴും കുറ്റക്കാരി തന്നെയാണ്. അക്കാര്യം അരക്കിട്ടുറപ്പിക്കാന്‍ ഇനി അവശേഷിക്കുന്നത് മൂന്ന് മാസത്തെ സമയം മാത്രമാണ് എന്നാണ് എതിരാളികള്‍ വിശദീകരിക്കുന്നത്.

കര്‍ശന ഉപാധികളോടെയാണ് ഇപ്പോള്‍ ജാമ്യം നല്‍കിയിട്ടുള്ളത്. ചെന്നൈയിലെ വസതിയില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് ഇതില്‍ പ്രധാനം. പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് തമിഴ്‌നാട്ടിലെ സുഖസൗകര്യങ്ങള്‍ നിറഞ്ഞ ഒരു ജയിലിലേക്ക് മാറ്റുന്നതിന് സമാനമായ നടപടി മാത്രമാണിതെന്നും വിലയിരുത്തപ്പെടുന്നു.

English summary
Bail for Jayalalithaa: Supreme Court's order will not be favorable for her in future.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X