കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദിന് ബദല്‍, മുസ്ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ഹിന്ദുവാക്കും

  • By Meera Balan
Google Oneindia Malayalam News

ദില്ലി: മതപരിവര്‍ത്തന വിവാദത്തിന് ഇടയാക്കിയ 'ഘര്‍ വാപസി'യ്ക്ക് ശേഷം 'ലൗ ജിഹാദി'നെ നേരിടാന്‍ പുതിയ പദ്ധതിയുമായി ബജ്രംഗ് ദള്‍. അന്യ മതങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ വിവാഹം ചെയ്യുവാന്‍ ഹിന്ദു യുവാക്കളെ പ്രോത്സാഹിപ്പിയ്ക്കുന്നതാണ് പുതിയ പ്രചാരണ പരിപാടി. 'ബഹു ലാവോ ബേട്ടി ബചാവോ' എന്നാണ് പ്രചാരണ പരിപാടിയുടെ പേര്. 'മരുമകളെ കൊണ്ടുവരൂ മകളെ രക്ഷിയ്ക്കൂ' എന്നാണ് ഇതിനര്‍ത്ഥം. ഉത്തര്‍പ്രദേശിലാണ് പദ്ധതി തുടങ്ങുന്നത്.

മതപരിവര്‍ത്തന വിവാദം കെട്ടടങ്ങും മുമ്പാണ് ബജ്രംഗ് ദള്‍ പുതിയ പ്രചാരണവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. ഹിന്ദു പെണ്‍കുട്ടികള്‍ അന്യമതസ്ഥരെ വിവാഹം കഴിയ്ക്കുന്നതിനെ പ്രതിരോധിയ്ക്കാനെന്നോണമാണ് യുവാക്കളോട് മുസ്ലീം ക്രിസ്ത്യന്‍ മതത്തില്‍പെട്ട പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും 17 ഫെബ്രുവരി 2015 മുതലാണ് പ്രചാരണം ആരംഭിയ്ക്കുക. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ബഹു ലാവോ ബേട്ടി ബചാവോ നടപ്പിലാക്കാനാണ് നീക്കം. അന്യമതത്തില്‍പെട്ട മരുമകളെ സ്വീകരിയ്ക്കാനാണ് ആഹ്വാനം.

Wedding

അന്യമതത്തില്‍ നിന്ന് ഹിന്ദു യുവാക്കളെ വിവാഹം കഴിയ്ക്കാനൊരുങ്ങുന്ന പെണ്‍കുട്ടികള്‍ക്കും അത്തരം വിവാഹങ്ങള്‍ക്കും എല്ലാ പിന്തുണയും നല്‍കുമെന്ന് മുതിര്‍ന്ന ബജ്രംഗ് ദള്‍ നേതാവ് പറയുന്നു. ഘര്‍ വാപസി ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് ബഹു ലാവോ ബേട്ടി ബചാവോയുമായി ഹിന്ദു സംഘടനകള്‍ മുന്നോട്ട് പോകാനൊരുങ്ങുന്നത്.

English summary
Notwithstanding the fact that controversy over conversion issue is yet to settle, the Bajrang Dal – youth wing of the Vishwa Hindu Parishad – is now preparing the ground to launch another campaign 'Bahu Lao, Beti Bachao', reports said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X