കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈജീരിയക്കാര്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ്സ് നേതാവ്

  • By Pratheeksha
Google Oneindia Malayalam News

പനജി:നൈജീരിയക്കാര്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തണമെന്നും ഗോവയടക്കമുളള നഗരങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതവരാണെന്നും കോണ്‍ഗ്രസ് നേതാവും ഗോവ മുന്‍ മുഖ്യമന്ത്രിയുമായ രവി നായിക്. നൈജീരിയക്കാരെ നായിക്ക് പരസ്യമായി നീഗ്രോകള്‍ എന്നു വിളിച്ചധിക്ഷേപിക്കുകയും ചെയ്തു. ഇന്ത്യയിലെത്തുന്ന നൈജീരിയക്കാരെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കണം. അവര്‍ പഠിക്കാനാണോ മയക്കുമരുന്നു കച്ചവടംത്തിനാണോ അതോ പിക്‌നിക്കിനാണോ വരുന്നതെന്ന് അന്വേഷിക്കണം .

രാജ്യത്തെ നൈജീയിരിയന്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദിവസവും പോകുന്നുണ്ടോ എന്നും പരിശോധിക്കണമെന്ന് രവി നായിക്ക് പറഞ്ഞു. ഗോവയിലെ നൈജീരിയക്കാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കണം. രാജ്യത്തിന് നൈജീരിയന്‍ വിദേശ സഞ്ചാരികളെ ആവശ്യമില്ല.

13-ravi-naik200-0

നൈജീരിയന്‍ സ്വദേശിയുടെ മരണത്തില്‍ അന്വഷണം നടത്തണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷം മുന്‍പ് 55 ഓളം നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ ഗോവയില്‍ ഹൈവേ ഉപരോധിച്ച കാര്യവും നായിക്ക് ഓര്‍മ്മിപ്പിച്ചു. ബെംഗളൂരുവില്‍ ആം
ആദ്മി പാര്‍ട്ടി അംഗങ്ങള്‍ നൈജീരിയക്കാരുമായി വഴക്കുണ്ടായതായും കോണ്‍ഗ്രസ്സ് നേതാവ് പറഞ്ഞു.

English summary
Former Goa Chief Minister and senior Congress leader Ravi Naik on Tuesday called for a ban by the Central government on Nigerians from entering India and demanded that the Nigerian students staying illegally and indulging in illegal activities in Goa must be screened for documents and deported immediately.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X