കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികള്‍ മാത്രമല്ല,രക്ഷിതാക്കളും മാന്യമായി വസ്ത്രം ധരിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍...

ബാന്ദ്രയിലെ റിസ്വി സ്പ്രിംങ്ഫീല്‍ഡ് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് ഇത്തരമൊരു നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

Google Oneindia Malayalam News

മുംബൈ: സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിക്കണമെന്ന നിയമം പൊതുവേ എല്ലാ സ്‌കൂളുകളിലും നിലവിലുള്ളതാണ്. മിക്ക ഫ്രീക്കന്മാരും യോയോ സ്‌റ്റൈല്‍ യൂണിഫോമിട്ട് വന്നതിന് തക്കതായ ശിക്ഷ അനുഭവിച്ചവരുമാകും. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, രക്ഷിതാക്കളും മാന്യമായ വസ്ത്രം ധരിച്ചേ സ്‌കൂളിലെത്താകുവെന്നാണ് ബാന്ദ്രയിലെ ഒരു സ്വകാര്യ സ്‌കൂള്‍ ഉത്തരവിട്ടിരിക്കുന്നത്.

ബാന്ദ്രയിലെ റിസ്വി സ്പ്രിംങ്ഫീല്‍ഡ് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് ഇത്തരമൊരു നിര്‍ദേശം ലഭിച്ചിരിക്കുന്നത്. സ്‌കൂളിലെ യോഗങ്ങളിലും, ആഘോഷ പരിപാടികളിലം പങ്കെടുക്കാനായി വരുന്ന രക്ഷിതാക്കള്‍ സഭ്യമായ രീതിയില്‍ മാന്യമായ വസ്ത്രം ധരിച്ചേ വരാവൂ എന്നാണ് നിര്‍ദേശം. സ്പ്രിംങ്ഫീല്‍ഡ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പ്രോഗസ് കാര്‍ഡ് വാങ്ങാന്‍ പോയ രക്ഷിതാക്കള്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത്.

രക്ഷിതാക്കള്‍ക്ക് പുതിയ നിര്‍ദേശം...

രക്ഷിതാക്കള്‍ക്ക് പുതിയ നിര്‍ദേശം...

ബാന്ദ്ര സ്പ്രിംഗ്ഫീല്‍ഡ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പ്രോഗ്രസ് കാര്‍ഡ് വാങ്ങാനെത്തിയ രക്ഷിതാക്കള്‍ക്കാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു നിര്‍ദേശം ലഭിച്ചത്. സ്‌കൂളിലെ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന രക്ഷിതാക്കള്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ച് മാത്രമേ സ്‌കൂളില്‍ പ്രവേശിക്കാവൂ എന്നാണ് നിര്‍ദേശം.

സത്യവാങ്മൂലത്തില്‍ ഒപ്പിടണമെന്നും...

സത്യവാങ്മൂലത്തില്‍ ഒപ്പിടണമെന്നും...

'ഞാന്‍ സ്‌കൂളില്‍ വരുമ്പോഴെല്ലാം മാന്യമായേ വസ്ത്രം ധരിക്കുകയുള്ളുവെന്നും, അതിന് കഴിഞ്ഞില്ലെങ്കിലുണ്ടാകുന്ന അനന്തരഫലങ്ങള്‍ക്ക് ഞാന്‍ തന്നെയാകും ഉത്തരവാദിയെന്നും' സൂചിപ്പിക്കുന്ന സത്യവാങ്മൂലത്തില്‍ രക്ഷിതാക്കളെ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചെന്നും ആരോപണമുണ്ട്.

മൊബൈല്‍ഫോണും പാടില്ല...

മൊബൈല്‍ഫോണും പാടില്ല...

വസ്ത്രധാരണത്തില്‍ മാത്രമല്ല രക്ഷിതാക്കള്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്‌കൂളില്‍ വരുമ്പോള്‍ രക്ഷിതാക്കള്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ റിസപ്ഷനില്‍ ഏല്‍പ്പിക്കണമെന്നും, സ്‌കൂളിലെ അദ്ധ്യാപകരോടോ മറ്റു ജീവനക്കാരോടോ മാന്യമല്ലാത്ത രീതിയില്‍ സംസാരിക്കരുതെന്നും നിര്‍ദേശമുണ്ട്.

എന്തുധരിക്കണമെന്ന് പറയാന്‍ എന്തവകാശം...

എന്തുധരിക്കണമെന്ന് പറയാന്‍ എന്തവകാശം...

സ്‌കൂളിന്റെ പുതിയ നിര്‍ദേശങ്ങള്‍ക്കെതിരെ രക്ഷിതാക്കള്‍ക്കിടയില്‍ നിന്നും വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. തങ്ങള്‍ എന്തു ധരിക്കണമെന്ന് പറയാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് എന്തവകാശമാണുള്ളതെന്നും, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന തങ്ങള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ഒരു വിദ്യാര്‍ത്ഥിയുടെ അമ്മ പ്രതികരിച്ചത്. മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിച്ചെത്തുന്ന ഒരു രക്ഷിതാവിനെയും താന്‍ കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.

രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധം തടയാന്‍...

രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധം തടയാന്‍...

സ്‌കൂളിലെ അദ്ധ്യാപകരെയും ജീവനക്കാരെയും സംബന്ധിച്ച് ഇതിന് മുന്‍പ് നിരവധി പരാതികളുണ്ടായിരുന്നു. സ്‌കൂളിലെ അന്യായമായ ഫീസ് വര്‍ദ്ധനവിനെതിരെയും മാനേജ്‌മെന്റ് നയങ്ങള്‍ക്കെതിരെയും പരസ്യമായി പ്രതിഷേധിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാനായാണ് സ്‌കൂള്‍ അധികൃതരുടെ പുതിയ നിയമങ്ങളെന്നാണ് ഒരു രക്ഷിതാവ് പറഞ്ഞത്.

സ്‌കൂളിന്റെ പവിത്രത സംരക്ഷിക്കാന്‍...

സ്‌കൂളിന്റെ പവിത്രത സംരക്ഷിക്കാന്‍...

എന്നാല്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. സ്‌കൂളിന്റെ പവിത്രത സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ചില രക്ഷിതാക്കള്‍ മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിച്ചെത്തുന്നതും സ്‌കൂളിനകത്ത് മൊബൈല്‍ ഫോണില്‍ സംസാരിച്ചിരിക്കുന്നതും അംഗീകരിക്കാനാകില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. സ്‌കൂളിന്റെ മെച്ചപ്പെട്ട അന്തരീക്ഷം ഉറപ്പുവരുത്താനായി ഇത്തരത്തിലുള്ള നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

English summary
Apart from disciplining its students, a school in Bandra has sent out instructions to parents too, especially about clothes they should wear at crucial school meetings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X