Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുള്‍ നാസര്‍ മദനി ജയില്‍ മോചിതനായി

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ നീണ്ട നാലുവര്‍ഷമായി വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി ജയില്‍മോചിതനായി. സുപ്രീംകോടതി ജാമ്യം അനുവദിച്ചുവെങ്കിലും ഒരു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തിങ്കളാഴ്ച രാത്രി 7.45ഓടെയാണ് ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് മദനി പുറത്തിറങ്ങിയത്.

മദനിയുടെ ബന്ധുക്കളും നിരവധി പിഡിപി പ്രവര്‍ത്തകരും നേതാക്കളും ജയിലില്‍ നിന്നിറങ്ങുന്ന മദനിയെ സ്വീകരിക്കാനെത്തിയിരുന്നു. ജയില്‍മോചിതനായ മദനിയെ പിന്നീട് ബാംഗ്ലൂര്‍ സൗഖ്യ ആശുപത്രിയിലേയ്ക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. കനത്ത പോലീസ് സുരക്ഷയിലാണ് മദനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Madani

സ്വതന്ത്ര ചികിത്സയ്ക്കായി സുപ്രീം കോടതി ഒരു മാസത്തെ ജാമ്യമാണ് മദനിക്ക് അനുവദിച്ചത്. ജാമ്യം അനുവദിച്ചെങ്കിലും ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ കോടതികളില്‍ മദനിക്കെതിരെ പ്രൊഡക്ഷന്‍ വാറണ്ട് ഉണ്ടായിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ വൈകുകയായിരുന്നു. ഈ കോടതികളില്‍ നിന്നും സാങ്കേതിക തടസ്സം നീക്കിയശേഷമാണ് ജയില്‍ അധികൃതര്‍ മദനിയെ പുറത്തിറക്കിയത്.

റംസാന്‍ മാസത്തില്‍ തന്നെ പുറത്തിറങ്ങാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജയിലില്‍ നിന്നും പുറത്തിറങ്ങിയ മദനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്ണിന്റെ കാഴ്ച മങ്ങിയെങ്കിലും നീതിയുടെ വെളിച്ചം അണഞ്ഞിട്ടില്ല. കേരളത്തിലേക്ക് വരാന്‍ ആഗ്രഹമുണ്ടെന്നും കേരളമാണ് താന്‍ ഏറ്റവും സ്‌നേഹിക്കുന്ന മണ്ണെന്നും മദനി പറഞ്ഞു. ജാമ്യവ്യവസ്ഥയിലെ ഉപാധികള്‍ പ്രകാരം മദനിക്ക് കേരളത്തിലേക്ക് വരാന്‍ സാധ്യമല്ല.

ജാമ്യം ലഭിക്കാനായി കര്‍ണാടകത്തിലെ കോടതികളിലും സുപ്രീംകോടതിയിലും വര്‍ഷങ്ങളായി മദനി നിയമ പോരാട്ടം നടത്തുകയായിരുന്നു. മദനി പുറത്തിറങ്ങിയാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍ മദനിയുടെ ജാമ്യാപേക്ഷ എതിര്‍ക്കുകയായിരുന്നു. ശരിയായ ചികിത്സ ലഭ്യമാക്കാത്തതിനാല്‍ മദനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കിയിട്ടും ജാമ്യം നല്‍കാന്‍ കോടതികള്‍ തയ്യാറായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+