ബംഗ്ലാദേശി യുവതിയെ വേശ്യാവൃത്തിക്കായി ഒരു ലക്ഷം രൂപയ്ക്ക് വിറ്റു
ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലെത്തിയ യുവതിയെ ഒരു ലക്ഷം രൂപയ്ക്ക് ഏജന്റിന് വിറ്റതായി റിപ്പോര്‍ട്ട്
താനെ: ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലെത്തിയ യുവതിയെ ഒരു ലക്ഷം രൂപയ്ക്ക് ഏജന്റിന് വിറ്റതായി റിപ്പോര്‍ട്ട്. താനെയിലെ മിര റോഡില്‍ ബംഗ്ലാദേശ് പൗരന്‍ തന്നെയാണ് യുവതിയെ വേശ്യാവൃത്തിക്കായി വിറ്റത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തുമാസം മുന്‍പാണ് യുവതിയെ മിര റോഡില്‍ വിറ്റഴിച്ചത്.
ദമ്പതികള്‍ നടത്തിവരുന്ന വേശ്യാലയത്തിലാണ് സ്ത്രീയെ വിറ്റതെന്ന് പോലീസ് ഓഫീസര്‍ കിരണ്‍ കബാദി പറഞ്ഞു. ദമ്പതികള്‍ ഒളിവിലാണ്. മിര റോഡില്‍ നിന്നും പല്‍ഘാറിലേക്ക് കൊണ്ടുപോയ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ മറ്റു പ്രതികള്‍ ഒളിവിലാണ്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നും മറ്റുമായി വ്യാപകമായ മനുഷ്യക്കടത്ത് നടക്കുന്നതായാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ ഉള്‍പ്പെടെ ഇവരെ വേശ്യാവൃത്തിക്ക് എത്തിക്കുന്ന വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കൊല്‍ക്കത്ത കേന്ദ്രമായുള്ള സംഘമാണ് ഇതിന് പിന്നില്‍.












Click it and Unblock the Notifications