സുപ്രീംകോടതി; പരിഹാരം കണ്ടെത്താൻ ബാർ കൗൺസിൽ, ഏഴംഗ സമിതി ചർച്ച നടത്തും...

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സുപ്രീംകോടതിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബാർ കൗൺസിലിന്റെ ഇടപെടൽ. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മുതിർന്ന ജഡ്ജിമാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ബാർ കൗൺസിലിന്റെ നേതൃത്വത്തിൽ ഏഴംഗ സമിതി രൂപീകരിച്ചു. പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താനാണ് സമിതി രൂപീകരിച്ചതെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാർ മനൻ കുമാർ മിശ്ര പറഞ്ഞു.

ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയും മുങ്ങി! ഒരൊറ്റ ദിവസം കോട്ടയത്ത് കാണാതായത് അഞ്ച് യുവതികളെ ...

ഭർത്താവുമായി അകന്നുകഴിയുന്നു! യുവ എംഎൽഎ പ്രതിഭാ ഹരി വിവാഹബന്ധം വേർപ്പെടുത്തുന്നു, പേരും മാറ്റി...

ഭിന്നതകൾ പരിഹരിക്കുന്നതിനായി ഏഴംഗ സമിതി ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും, ഇതുസംബന്ധിച്ച് സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിഷയം രാഷ്ട്രീയവൽക്കരിക്കുന്നതിനെ ബാർ കൗൺസിൽ ചെയർമാൻ ശക്തമായി എതിർത്തു.

mishra

ദയവ് ചെയ്ത് വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും, ഇത് ജുഡീഷ്യറിക്കുള്ളിൽ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ ജുഡീഷ്യറിയിലെ ആഭ്യന്തരവിഷയമായി മാത്രം കണക്കിലെടുത്ത കേന്ദ്രത്തിന്റെ നിലപാടിനെയും മനൻ കുമാർ മിശ്ര അഭിനന്ദിച്ചു.

സുപ്രീംകോടതി ഭരണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ആരോപിച്ച് നാലു മുതിർന്ന ജഡ്ജിമാർ കഴിഞ്ഞദിവസമാണ് വാർത്താസമ്മേളനം വിളിച്ചുകൂട്ടിയത്. പ്രധാനകേസുകൾ ഏതു ബെഞ്ച് കേൾക്കണമെന്നതിൽ ചീഫ് ജസ്റ്റിസ് കൈക്കൊള്ളുന്ന തീരുമാനങ്ങൾ ശരിയല്ലെന്നും, ഇക്കാര്യങ്ങൾ ആവർത്തിച്ച് ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രയോജനമില്ലെന്നും ജഡ്ജിമാർ പറഞ്ഞിരുന്നു. രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ചരിത്രത്തിൽ അസാധാരണ സംഭവമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ചെലമേശ്വർ, രഞ്ജൻ ഗഗോയ്, മദൻ ബി ലോക്കൂർ, കുര്യൻ ജോസഫ് എന്നിവർ കോടതി നടപടികൾ നിർത്തിവച്ച് മാധ്യമങ്ങളെ കണ്ടത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Bar council to send 7-member delegation to meet SC judges.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്