ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍: ആരിസ് ഖാന് വധശിക്ഷ, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് കോടതി
ദില്ലി: ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ജുനൈദ് എന്ന ആരിസ് ഖാന് വധശിക്ഷ. ദില്ലി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്നാണ് വിധി പുറപ്പെടുവിച്ച് കൊണ്ട് കോടതി നിരീക്ഷിച്ചത്. ആരിസ് ഖാന്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2008ല്‍ നടന്ന ബട്‌ല ഹൗസ് വെടിവെപ്പില്‍ പോലീസ് ഇന്‍സ്‌പെക്ടറായ മോഹന്‍ചന്ദ് ശര്‍മ, ഭീകരവാദികള്‍ എന്നാരോപിക്കപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.
ആരിസ് ഖാന് വധശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇത് വെറുമൊരു കൊലപാതകക്കേസ് അല്ലെന്നും നീതി നിര്‍വ്വഹണം നടത്തിയിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ ആണ് കൊലപ്പെടുത്തിയത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അടുകൊണ്ട് തന്നെ ഏറ്റവും കടുത്ത ശിക്ഷയായ വധശിക്ഷ തന്നെ പ്രതിക്ക് നല്‍കണം എന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

അഡിഷണല്‍ സെഷന്‍സ് ജഡ്ജ് സന്ദീപ് യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്. ആരിസ് ഖാനും കൂട്ടാളികളും പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തിയതായി തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി. ഇതേ കേസില്‍ 2013ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരവാദിയായ ഷഹസാദ് അഹമ്മദിനെ വിചാരണക്കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ശിക്ഷയ്‌ക്കെതിരെ ഷഹസാദ് അഹമ്മദ് നല്‍കിയ അപ്പീല്‍ ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Recommended Video
ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം
2008ല്‍ ദില്ലിയില്‍ നാലിടത്തായി നടന്ന സ്‌ഫോടന പരമ്പരയ്ക്ക് ശേഷമാണ് പോലീസും ഭീകരരും തമ്മിലുളള ഏറ്റുമുട്ടല്‍ നടന്നത്. സംഭവ സ്ഥലത്ത് നിന്ന് ആരിസ് ഖാനും മറ്റ് നാല് പേരും രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2018ല്‍ ആണ് സിറ്റി പോലീസ് സ്‌പെഷ്യല്‍ സെല്‍ ആരിസ് ഖാനെ പിടികൂടുന്നത്. ആരിസ് ഖാനെയും ഷഹസാദ് അഹമ്മദിനേയും കൂടാത ആതിഫ് അമീന്‍, മുഹമ്മദ് സാജിദ് എന്നിവരും കേസില്‍ പ്രതികളാണ്. ഇവരെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ആരിഫ് നേതൃത്വം നല്‍കിയ സംഘമാണ് 2007-2008 കാലത്ത് ദില്ലിയില്‍ നടന്ന സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ എന്നാല്‍ പോലീസ് കണ്ടെത്തല്‍. അതേസമയം ബട്‌ല ഏറ്റുമുട്ടല്‍ പോലീസ് സൃഷ്ടിച്ച വ്യാജ ഏറ്റുമുട്ടല്‍ ആണെന്നും ആരോപണം ഉണ്ട്.
അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications