ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം, ഭാര്യയും മക്കളും ഗുരുതരാവസ്ഥയില്‍
ഹൈദരാബാദ്: ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഭാര്യയും മക്കളും പരിക്കുകളോടെ ഗുരുതരാവസ്ഥയില്‍. ആന്ധ്ര പ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഒരു ദിവസം മുമ്പ് വാങ്ങിയ സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററി പൊട്ടിത്തെറിച്ചുള്ള അപകടം പതിവാകുകയാണ്. ഇത് സംബന്ധിച്ച് പരിശോധിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് വിഡയവാഡയിലെ സംഭവം. കൊട്ടാകൊണ്ട ശിവകുമാര്‍ (40) ആണ് മരിച്ചത്. ഇയാളെ ആശുപത്രിയില്‍ എത്തെച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഹാരതി, മക്കളായ ബിന്ദു ശ്രീ, ശശി എന്നിവര്‍ ചികില്‍സയിലാണെന്ന് സൂര്യറാവു പേട്ട് പോലീസ് അറിയിച്ചു.

ഡിടിപി ഓപറേറ്ററാണ് ശിവകുമാര്‍. കേര്‍ബേറ്റ് 14 ഇലക്ട്രിക് സ്‌കൂട്ടര്‍ വെള്ളിയാഴ്ചയാണ് ഇയാള്‍ വാങ്ങിയത്. വീട്ടിലെത്തി ചാര്‍ജ് ചെയ്യാന്‍ കുത്തിവച്ചിരുന്നു. മുറിയിലെ ഫ്‌ളഗിലാണ് കുത്തിവച്ചിരുന്നത്. റൂമിന് തൊട്ടടുത്തായി സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്നു. സ്‌കൂട്ടറിന് തൊട്ടടുത്തായിട്ടാണ് കുടുംബം ഉറങ്ങിയത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൊട്ടിത്തെറിച്ചത്. വീടിന്റെ ഒരു ഭാഗം തകരുകയും ചെയ്തു. അടുക്കള വഴിയാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആഗ്നിശമന സേനാംഗങ്ങള്‍ എത്തി തീയണച്ചു. ഉടന്‍ പോലീസും ആംബുലന്‍സുമെത്തി. ശിവകുമാറിനെയും ഭാര്യയെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അന്വേഷണം നടന്നുവരികയാണെന്ന് സൂര്യപേട്ട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ജാനകി രാമയ്യ ശിവകുമാര്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച മറ്റൊരു സംഭവം തെലങ്കാനയിലെ നിസാമാബാദിലുണ്ടായിരുന്നു. എണ്‍പതുകാരനായ രാമസ്വാമിയാണ് ഈ സംഭവത്തില്‍ മരിച്ചത്. വീടിനുള്ളില്‍ ചാര്‍ജിങ്ങില്‍ ഇട്ടിരുന്ന സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. രാമസ്വാമിയുടെ മകന്‍ പ്രകാശ്, ഭാര്യ കമലമ്മ, മരുമകള്‍ കൃഷ്ണവേണി എന്നിവര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ രാമസ്വാമിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. പ്രകാശ് ഒരുവര്‍ഷമായി ഉപയോഗിച്ചുവരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്.
അതേസമയം സംഭവത്തില്‍ സ്‌കൂട്ടര്‍ നിര്‍മാതാക്കളായ പ്യുവര്‍ ഇവിക്കെതിരേ പൊലീസ് കേസെടുത്തു. സംഭവത്തില്‍ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നു്ം സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ പ്രതികരിച്ചു. പ്രകാശ് എന്ന വ്യക്തിക്ക് വാഹനം വിറ്റ രേഖ തങ്ങളുടെ കൈവശമില്ലെന്നും കമ്പനി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇത്തരം സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക പ്രോല്‍സാഹനം നല്‍കിവരുന്നതിനിടെയാണ് സ്‌കൂട്ടറുകള്‍ പൊട്ടിത്തെറിക്കുന്നത് പതിവായിരിക്കുന്നത്. പെട്രോള്‍ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇല്ക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കുന്നത്. പൊട്ടിത്തെറി പതിവായ സാഹചര്യത്തില്‍ നിതിന്‍ ഗഡ്കരി അേേന്വഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.












Click it and Unblock the Notifications