കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി തര്‍ക്കത്തില്‍ കെജ് രിവാളിന് അനുകൂലമായി ഹൈക്കോടതി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ലെഫറ്റനന്റ് ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തിനിടെ പുറത്തുവന്ന ഹൈക്കോടതി നിരീക്ഷണം സര്‍ക്കാരിന് ആശ്വാസമായി. എല്ലാ കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെയോ ലഫ്റ്റനന്റ് ഗവര്‍ണറുടെയോ അനുതി കാക്കേണ്ടതില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.

അഴിമതിക്കേസില്‍ അറസ്റ്റിലായ ഹെഡ് കോണ്‍സ്റ്റബിള്‍ അനില്‍ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ദില്ലി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാല്‍ മതിയെന്നും കേന്ദ്രത്തെയോ ഗവര്‍ണറെയോ സമീപിക്കേണ്ടെന്നും കോടതി വിധിയിലുണ്ട്.

arvindkejriwal

സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാനമായ തീരുമാനങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെടുന്നതിനെതിരെ കെജ് രിവാള്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയിരുന്നു. പുതിയ വിധി കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിക്കുകയും ചെയ്തു.

ദില്ലിയില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ അരവിന്ദ് കെജ് രിവാളിന്റെ സര്‍ക്കാരിന് കടിഞ്ഞാണ്‍ ഇടുന്ന വിധത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍. ദില്ലി പോലീസ്, ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, മുഖ്യ ഉദ്യോഗസ്ഥ നിയമനം തുടങ്ങിയ വിഷയങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കരുതെന്ന് കാട്ടി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അടക്കുമുള്ള കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയാതെ വന്നത് വന്‍ വിവാദത്തിനാണ് വഴിവെച്ചത്.

English summary
Battle With Centre, Arvind Kejriwal Scores Big Win in Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X