ടസ്‌കേഴ്‌സിനെ വിലക്കിയ ബിസിസിഐക്ക് തിരിച്ചടി; 850 കോടി നഷ്ട പരിഹാരം നല്‍കണം
Recommended Video

ദില്ലി: ഐപിഎല്ലില്‍ നിന്ന് കൊച്ചി ടസ്‌കേഴ്‌സിനെ വിലക്കിയ ബിസിസിഐക്ക് തിരിച്ചടി. ടസ്‌കേഴ്‌സിന് നഷ്ടപരിഹാരമായി 850 കോടി രൂപ നല്‍കണമെന്ന് ആര്‍ബിട്രേഷന്‍ വിധിച്ചു. കൊച്ചി ടസ്‌കേഴ്‌സിന്റെ ആവശ്യം ആര്‍ബിട്രഷന്‍ അംഗീകരിക്കുകയായിരുന്നു.
850 കോടി രൂപ നല്‍കണമെന്നാണ് ടസ്‌കേഴ്‌സിന്റെ ആവശ്യം. ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ച നടത്തി. ഇനി ജനറല്‍ ബോഡിക്കു മുന്നില്‍ ഇക്കാര്യം സമര്‍പ്പിക്കും. അവരാണ് ഇക്കൂട്ടരെ വിളിച്ച് സംസാരിക്കേണ്ടത്- ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു.

2011 സീസണില്‍ മാത്രം കളിച്ച കൊച്ചി ടസ്‌കേഴിസിനെ വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ചാണ് ബിസിസിഐ പുറത്താക്കിയത്. മൊത്തം ഫീസിന്റെ പത്ത് ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടസ്‌കേഴ്‌സ് ഇത് ഹാജരാക്കിയില്ല. തുടര്‍ന്നാണ് ടസ്‌കേഴ്‌സുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കിയത്. ഇതിനു പിന്നാലെ കൊച്ചി ടസ്‌കേഴ്‌സ് ആര്‍ബിട്രേറ്റിനെ സമീപിക്കുകയായിരുന്നു.
ആര്‍ബിട്രേഷനെ സമീപിക്കുന്നതിന് മുമ്പ് കൊച്ചി ടസ്‌കേഴ്‌സ് 300 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിസിസിഐ നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ ഇതിന്റെ ഇരട്ടി തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നിരിക്കുകയാണ്.












Click it and Unblock the Notifications