കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടംബത്തിന് ബിസിസിഐ 5 കോടി രൂപ നല്‍കണമെന്ന് സികെ ഖന്ന

Google Oneindia Malayalam News

ദില്ലി: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് ബിസിസിഐ അഞ്ചുകോടി രൂപ സഹായധനമായി നല്‍കണമെന്ന് ആക്ടിങ് പ്രസിഡന്‍റ് സികെ ഖന്ന. സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല സമിക്ക് മുമ്പിലാണ് ഖന്ന തന്‍റെ ആവശ്യം അറിയിച്ചത്.

എല്ലാം ജനങ്ങള്‍ക്കുമൊപ്പം ഞങ്ങളും ഈ ദുഃഖത്തില്‍ പങ്കുചേരുകയാണ്. വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി അഞ്ചുകോടി രുപയെങ്കിലും വീരമൃത്യ വരിച്ച ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ബിസിസിഐ ഇടക്കാല ഭരണസമിതിയോട് നിര്‍ദ്ദേശിക്കുയാണെന്നും ഖന്ന വ്യക്തമാക്കി.

ck-khanna

ഐപിഎല്‍ ടീമുടമകളോടും അവര്‍ക്ക് സാധിക്കുന്ന തരത്തിലുള്ള സംഭവാനങ്ങള്‍ ജവാന്‍മാരുടെ കുടുംബാംഗങ്ങല്‍ക്ക് നല്‍കാന്‍ ഖന്ന നിര്‍ദ്ദേശിക്കുന്നുണ്ട്. നിലവില്‍ ബിസിസിഐയുടെ പൂര്‍‌ണ്ണ നിയന്ത്രണം സുപ്രീംകോടതി നിയോഗിച്ച ഭരണസമിതിക്ക് ആയതിനാല്‍ ആക്ടിങ് പ്രസിഡന്‍റ് ഡികെ ഖന്നയ്ക്കടക്കം തീരുമാനമെടുക്കണമെങ്കില്‍ സമിതിയുടെ അനുമതി ആവശ്യമാണ്.

വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദ്ര സെവാഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു സെവാഗ് തന്‍റെ അഭിപ്രായം അറിയിച്ചത്.

അവര്‍ക്കുവേണ്ടി എന്തുചെയ്താലും അധികമാവില്ല. എങ്കിലും എന്നെക്കൊണ്ടാവുന്നത് വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യഭ്യാസച്ചെലവ് ഏറ്റെടുക്കണമെന്നതാണ്. അവര്‍ക്ക് സെവാഗ് ഇന്‍റര്‍ നാഷണല്‍ സ്കൂളില്‍ വിദ്യഭ്യാസം നല്‍കാനും ഒരുക്കമാണെന്ന് സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

English summary
BCCI should donate at least Rs 5 crore for Pulwama martyrs families acting president ck khanna to coa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X