വെജിറ്റേറിയനാകണം; സാരി ഉടുക്കരുത്; ക്രിക്കറ്റിനെക്കുറിച്ച് മിണ്ടരുതെന്നും ആര്‍എസ്എസ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ആര്‍എസ്എസ് കുടുംബങ്ങളില്‍ ഉള്‍പ്പെട്ടവര്‍ എങ്ങിനെ ജീവിക്കണമെന്ന മാര്‍ഗനിര്‍ദ്ദേശത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ആര്‍എസ്എസ് കുടുംബങ്ങള്‍ക്ക് ഏപ്രില്‍മാസം മുതല്‍ നല്‍കിവരുന്ന കൗണ്‍സിലിങ്ങിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. എന്തു കഴിക്കണമെന്നും എന്തു ഉടുക്കണമെന്നും എങ്ങിനെ ജീവിക്കണമെന്നുമൊക്കെ കൗണ്‍സിലിങ്ങില്‍ ആര്‍എസ്എസ് നിര്‍ദ്ദേശിക്കുന്നു.

കുടുംബ പ്രബോധന്‍ എന്ന് പേരിട്ടിരിക്കന്ന പരിപാടി 2019ലെ ദേശീയ തെരഞ്ഞെടുപ്പുവരെ അവതരിപ്പിക്കാനാണ് ആര്‍എസ്എസ് നിര്‍ദ്ദേശം. ഓരോ വീട്ടിലുമെത്തി പ്രത്യേകം പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരാണ് ക്ലാസ് നല്‍കുക. വെജിറ്റബിള്‍ ഭക്ഷണം മാത്രം കഴിക്കുക, ഇന്ത്യന്‍ സംസ്‌കാരത്തിനനുസരിച്ച് സ്ത്രീകള്‍ സാരി മാത്രം ധരിക്കുക തുടങ്ങിയവ കൗണ്‍ലിങ്ങില്‍ നിര്‍ദ്ദേശിക്കുന്നു.

rss

വിദേശ സംസ്‌കാരം ഇന്ത്യയില്‍ പടരാതിരിക്കാന്‍ ചാനലുകളെയും സോഷ്യല്‍ മീഡിയകളെയും എങ്ങിനെ ഒഴിവാക്കണം, കുടുംബത്തിന്റെ കെട്ടുറപ്പിന് ഒരുമിച്ചിരുന്നുള്ള ഭക്ഷണം, ഒരുമിച്ചിരിക്കുമ്പോള്‍ ക്രിക്കറ്റ് പോലുള്ള കാര്യങ്ങള്‍ സംസാരിക്കാതിരിക്കല്‍ തുടങ്ങിയവയും കൗണ്‍ലിങ് നടത്തുന്നവരുടെ വിഷയങ്ങളാണ്.

മുസ്ലീം ക്രിസ്ത്യന്‍ കുടുംബങ്ങളിലും ഇവര്‍ സന്ദര്‍ശനം നടത്തും. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും ഇന്ത്യന്‍ സംസ്‌കാരത്തെ മുറകെ പിടിക്കലും കൂടാതെ ആര്‍എസ്എസ്സിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുക കൂടിയാണ് ഇത്തരം കൗണ്‍സിലിങ്ങിലൂടെ ഉദ്ദേശിക്കുന്നത്.

English summary
Be vegetarian, wear saree, don’t talk cricket or politics during family time: An RSS guide on values, ethics
Please Wait while comments are loading...