Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും; ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിലെ മാറ്റങ്ങള്‍ എന്തൊക്കെ

ദില്ലി : രാഷ്ട്രീയമായി നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍ ബി ജെ പി തുടര്‍ച്ചയായ രണ്ടാം വിജയത്തിലേക്ക് നീങ്ങുകയും 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെ ട്രെന്‍ഡ് ചാര്‍ട്ടില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ് . മറുവശത്ത് , പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയോട് നിര്‍ണ്ണായകമായി പരാജയപ്പെട്ടതിന് ശേഷം കോണ്‍ഗ്രസിന് അതിന്റെ ശക്തി കുറയുന്നതിന് കൂടുതല്‍ പ്രഹരമേല്പിച്ചിരിക്കുകയാണ് . ഈ വിജയത്തോടെ , 2012 ല്‍ സ്ഥാപിതമായ ആം ആദ്മി 137 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ തറപറ്റിച്ചിരിക്കുകയാണ് .

1

ദില്ലിയില്‍ മാത്രം അധികാരത്തില്‍ നിലനിന്നിരുന്ന ആം ആദ്മി ഇപ്പോള്‍ പഞ്ചാബിലേക്ക് ചേക്കേറിയതോടെ പുത്തന്‍ പ്രതീക്ഷയിലാണ് അരവിന്ദ് കേജ്രിവാളും സംഘവും. അതേസമയയം, മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ അധികാരം പിടിക്കുകയും ഇന്ത്യയുടെ ഹൃദയഭൂമിയിലും വടക്കുകിഴക്കന്‍ മേഖലകളിലും ബി .ജെ .പി തങ്ങളുടെ പിടി നിലനിര്‍ത്തുകയും ചെയ്യുന്നതോടെ രാഷ്ട്രീയ ഭൂപടം എന്നത്തേയും പോലെ വര്‍ണ്ണാഭമായിരിക്കുകയാണ് .

2

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞ ബി. ജെ. പി.ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴിലുള്ള ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ കാര്യത്തില്‍ ഒരു മാറ്റവുമില്ല. എന്നാല്‍ പഞ്ചാബില്‍ ആം ആദ്മിയോട് തോറ്റതിന് ശേഷം ഭൂമിശാസ്ത്രപരമായ മേഖലയില്‍ കോണ്‍ഗ്രസിന്റെ വിഹിതം ഏകദേശം 1.5% കുറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്ന ജനസംഖ്യയുടെ ശതമാനത്തിന്റെ കാര്യത്തില്‍, ബി.ജെ.പിക്ക് വീണ്ടും ഒരു മാറ്റവും സംഭവിച്ചിട്ടില്ല, കോണ്‍ഗ്രസിന്റെ കണക്കുകള്‍ 2 ശതമാനം പോയിന്റ് കുറഞ്ഞ് 7% ആയി.

3

മണിപ്പൂരില്‍ നിരവധി സീറ്റുകള്‍ നേടിയതിന്റെ പ്രധാനകാരണം ജെ ഡി യുവിന്റെ സ്വാധീനമാണെന്ന് പറയാം. ബി ജെ പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ വീണ്ടും അധികാരത്തില്‍ വരാനിരിക്കെ , പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും ഭരണ മാതൃകയുമാണ് ജനങ്ങള്‍ വിലയിരുത്തിയതെന്നാണ് നേതാക്കള്‍ പറയുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കൂടി പുറത്തുവന്നതോടെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില് ല.

4

കര്‍ണാടക, ഗോവ, ഗുജറാത്ത്, മധ്യ പ്രദേശ്, ഹരിയാന , ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, അസം, അരുണാചല്‍ പ്രദേ്ശ് , മണിപ്പൂര്‍ , ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് ബി ജെ പി അധികാരത്തിലുള്ളത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി പാര്‍ട്ടി വിനയപൂര്‍വ്വം അംഗീകരിക്കുന്നുവെന്നും അതില്‍ നിന്ന് പാഠം പഠിക്കുമെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പാര്‍ട്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് , ഉത്തരാഖണ്ഡ് , ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിയാതെ വരികയും പഞ്ചാബ് ആം ആദ്മി പാര്‍ട്ടിയോട് പരാജയപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഗാന്ധിയുടെ പരാമര്‍ശം .

5

ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുക. ജനവിധി നേടിയവര്‍ക്ക് ആശംസകള്‍. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും എന്റെ നന്ദി. ഞങ്ങള്‍ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും ഇന്ത്യയിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യും- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+