കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിക്ഷയെടുത്ത് കിട്ടുന്ന പണം കൊണ്ട് ദരിദ്രരായ കുട്ടികള്‍ക്ക് സ്വര്‍ണക്കമ്മല്‍ വാങ്ങികൊടുത്ത യാചകന്‍

  • By Neethu
Google Oneindia Malayalam News

മെഹ്‌സാന: ദൈവത്തിന്റെ രൂപത്തില്‍ എത്തുന്ന യാചകന്മാരെ കണ്ടിട്ടുണ്ടോ, മെഹ്‌സാനയിലെ മാഗ്പാറ സ്‌കൂളിലെ കുട്ടികള്‍ക്ക് ഖിംജിഭായ പ്രജാപതിയാണ് ആ ദൈവം. ഭിക്ഷയെടുത്ത് കിട്ടുന്ന പണം കൊണ്ട് അംഗനവാടിയിലെ കുട്ടികള്‍ക്ക് സ്വര്‍ണത്തിന്റെ കമ്മല്‍ വാങ്ങി നല്‍കിയ ഈ യാചകന്റെ കഥ കേട്ടാല്‍ മനസലിഞ്ഞ് പോകും.

പ്രജാപതി ആദ്യമായല്ല ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. 68 വയസ്സുള്ള വൃദ്ധന്‍ എല്ലാ വര്‍ഷവും മുടങ്ങാതെ തന്നാല്‍ കഴിയുന്ന സഹായത്തെ സ്‌കൂളുകളില്‍ എത്തിച്ച് നല്‍കാറുണ്ട്. പ്രജാപതി ചെയ്യുന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ ലക്ഷ്യവും ഉണ്ട്. തുടര്‍ന്ന് വായിക്കൂ...

യാചകന്‍ ദൈവമായപ്പോള്‍

യാചകന്‍ ദൈവമായപ്പോള്‍


ഖിംജിഭായ പ്രജാപതി എന്ന യാചകനാണ് മെഹ്‌സാനയിലെ മാഗ്പാറ സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണത്തിന്റെ കമ്മല്‍ വാങ്ങി നല്‍കിയത്.

 ഭിക്ഷ യാചിച്ച് കിട്ടുന്ന പണം

ഭിക്ഷ യാചിച്ച് കിട്ടുന്ന പണം


മെഹ്‌സാനയിലെ ക്ഷേത്രങ്ങള്‍ക്ക് മുന്നിലിരുന്ന് ഭിക്ഷയെടുത്ത് കിട്ടുന്ന പണം കൊണ്ടാണ് പ്രജാപതി കുട്ടികള്‍ക്ക് സ്വര്‍ണക്കമ്മല്‍ വാങ്ങി നല്‍കിയത്.

വ്യക്തമായ ലക്ഷ്യമുണ്ട്

വ്യക്തമായ ലക്ഷ്യമുണ്ട്


പ്രജാപതി ചെയ്യുന്ന പ്രവൃത്തിക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. മെഹ്‌സാന ഗ്രാമത്തില്‍ ആണ്‍കുട്ടികളോക്കാള്‍ കുറവാണ് പെണ്‍കുട്ടികളുടെ എണ്ണം. അത് കൊണ്ട് തന്നെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായിക്കുകയാണ് പ്രജാപതിയുടെ ലക്ഷ്യം.

13 വര്‍ഷമായി കാരുണ്യ പ്രവര്‍ത്തനം തുടങ്ങിയിട്ട്

13 വര്‍ഷമായി കാരുണ്യ പ്രവര്‍ത്തനം തുടങ്ങിയിട്ട്


കഴിഞ്ഞ 13 വര്‍ഷമായി പ്രജാപതി തന്റെ കാരുണ്യ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ട്. എല്ലാ വര്‍ഷവും ദരിദ്രരായ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് ആവശ്യമുള്ള എല്ലാ സഹായവും എത്തിച്ച് നല്‍കുന്നു. വര്‍ഷത്തില്‍ 1 ലക്ഷം രൂപയ്ക്ക് അടുത്ത് സാധനങ്ങള്‍ വാങ്ങുന്നുണ്ട്.

12 സ്‌കൂളുകളില്‍ സഹായങ്ങള്‍ എത്തുന്നു

12 സ്‌കൂളുകളില്‍ സഹായങ്ങള്‍ എത്തുന്നു


ഗുജറാത്തിലെ 12 സ്‌കൂളുകളില്‍ എല്ലാ വര്‍ഷവും പ്രജാപതിയുടെ സഹായം എത്തുന്നുണ്ട്.

13,000 ന്റെ കമ്മല്‍ 3000ത്തിന്

13,000 ന്റെ കമ്മല്‍ 3000ത്തിന്


13000 രൂപ വില വരുന്ന കമ്മല്‍ 3000 രൂപയ്ക്കാണ് സ്വര്‍ണക്കടക്കാരന്‍ നല്‍കിയത്. പ്രജാപതി ചെയ്യുന്ന പ്രവൃത്തിയിലെ നന്മയാണ് ഇത് നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് കടക്കാരന്‍ പറയുന്നു.

English summary
68-year-old beggar, famed for donating alms to encourage girls' education, brought out 10 small jewellery boxes containing gold earrings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X