Get Updates
Get notified of breaking news, exclusive insights, and must-see stories!

ബം​ഗാളിൽ 9 വയസ്സുകാരി ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ടു; പ്രതിഷേധം,പോലീസ് ഔട്ട്പോസ്റ്റിന് തീയിട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജോഗറിൽ ഒമ്പത് വയസ്സുകാരി ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സഭവത്തിൽ പ്രതിഷേധം കനക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ 18 വയസ്സുകാരനെ അറസറ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചു.

വെള്ളിയാഴ്ച രാത്രി 9 മണിയോടെ സംഭവത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്നും കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു, അയാൾ കുറ്റം സമ്മതിച്ചു. പോലീസ് വെള്ളിയാഴ്‌ച പുലർച്ചെ 3.30 ഓടെ ഗ്രാമത്തിലെത്തി, ഗ്രാമവാസികളുടെ പരാതികൾ തങ്ങൾ പരിശോധിച്ചുവരികയാണെന്നും ബറൂയ്പൂർ പോലീസ് ജില്ലയിലെ പോലീസ് സൂപ്രണ്ട് പലാഷ് ചന്ദ്ര ധാലി പറഞ്ഞു.

bengal

കുട്ടിയുടെ മരണത്തിന് പിന്നാലെ ഗ്രാമവാസികൾ പ്രതിഷേധവുമായി എത്തി. റോഡ് തടസ്സപ്പെടുത്തി , പോലീസിൻ്റെ അനാസ്ഥ കാണിച്ചെന്ന് ആരോപിച്ച് ​ഗ്രാമവാസികൾ മഹിഷ്മാരി പോലീസ് ക്യാമ്പിന് മുന്നിൽ പ്രതിഷേ​ധം നടത്തി. ഇരുന്നൂറോളം പേരടങ്ങുന്ന ജനക്കൂട്ടം ഔട്ട്‌പോസ്‌റ്റ് അടിച്ചുതകർക്കുകയും കത്തിക്കുകയും ചെയ്തു. ലാത്തി ചാർജും കണ്ണീർ വാതകവും പ്രയോഗിച്ച് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (R A F) ഉൾപ്പെടെയുള്ള ഒരു സുപ്രധാന പോലീസ് സേനയെ വിന്യസിച്ചിരുന്നു.

പീഡനത്തിനിരയായ നാലാം ക്ലാസ് വിദ്യാർത്ഥിനി വെള്ളിയാഴ്ച ഉച്ചയ്ക്ക് ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് കാണതായത്. അവളുടെ ഒരു പ്രാദേശിക മാർക്കറ്റിൽ വൈകുന്നേരം 5 മണിക്ക് മകളെ അവസാനമായി കണ്ടതായി കുട്ടിയുടെ പിതാവ് വിവരിച്ചു. ഉച്ചയ്ക്ക് 2. 30 നാ ആണ് കുട്ടി ട്യൂഷന് പോയത്.

പോലീസ് നടപടിയിലെ കാലതാമസവും പിന്നീട് കുട്ടിയുടെ വീട്ടിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ മൃതദേഹം കണ്ടെത്തിയതും ഗ്രാമവാസികൾക്കിടയിൽ വ്യാപകമായ രോഷം ആളിക്കത്തിച്ചു.

‌പ്രതിഷേധക്കാർ, വടികളും ചൂലുകളും അടുക്കള പാത്രങ്ങളുമായി തെരുവിലിറങ്ങി, ഒരു മോട്ടോർ സൈക്കിൾ കത്തിക്കുകയും ലോക്കൽ പോലീസ് ക്യാമ്പിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കുൽത്താലിയിൽ നിന്നുള്ള ടിഎംസി നിയമസഭാംഗമായ ഗണേഷ് ചന്ദ്ര മൊണ്ടലിനെ ഓടിച്ചു. സംഭവത്തിൽ മമത ബാനർജി സർക്കാരിനെതിരെ ബി ജെ പി രം​ഗത്ത് വന്നു. മമത ബാനർജി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് ബി ജെ പിയുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+