ദില്ലിയില്‍ പുതിയ നീക്കങ്ങള്‍: മമത-സോണിയ കൂടിക്കാഴ്ച, ഐക്യ പ്രതിപക്ഷം വരുന്നു
ദില്ലി: ദേശിയ തലത്തില്‍ ഐക്യ പ്രതിപക്ഷ നിരയെന്ന ആവശ്യം ഉയര്‍ന്ന് വരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം തവണയും കേന്ദ്രത്തില്‍ അധികാരം പിടിച്ചതോടെ ഈ ആവശ്യം കൂടുതല്‍ ശക്തമാണ്. എന്നാല്‍ ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടായത് മാറ്റി നിര്‍ത്തിയാല്‍ വിജയകരമായ ഒരു സംവിധാനം ഇതുവരെ രൂപപ്പെട്ടിട്ടില്ല.
എന്‍സിപി നേതാവ് ശരത് പവാറിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു യോഗം ഈ മാസം ആദ്യം ചേര്‍ന്നെങ്കിലും കോണ്‍ഗ്രസിന്‍റെ അഭാവത്തില്‍ അതിന്‍റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ ഇപ്പോഴിതാ ദേശീയ തലത്തില്‍ ഐക്യ പ്രതിപക്ഷ നിരയെന്ന ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്ന ചില നിര്‍ണ്ണായ നീക്കങ്ങള്‍ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിടുന്നത്. ഈ മാസം അവസാനം ദില്ലിയില്‍ എത്തിയാവും ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ കൂടിക്കാഴ്ച.

മെയ് മാസത്തിൽ നടന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തകര്‍ത്ത് മികച്ച വിജയ സ്വന്തമാക്കിയതിന് ശേഷമുള്ള മമത ബാനര്‍ജിയുടെ ആദ്യ ദില്ലി സന്ദര്‍ശനമാണിത്. നരേന്ദ്രമോദിയും അമിത് ഷായും അണി നിരന്ന ബിജെപിയുടെ കരുത്തിനെ മറികടന്ന് നേടിയ മമതയുടെ ഈ വിജയം 2024 പൊതുതിരഞ്ഞടുപ്പിലേക്കുള്ള ചൂണ്ട് പലകയായി വിലയിരുത്തപ്പെടുകയും ചെയ്തു.

നാല് ദിവസത്തേക്ക് നീണ്ടുനിൽക്കുന്ന സന്ദർശന വേളയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പുറമെ, എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാർ, സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്, ആം ആദ്മി പാർട്ടി മേധാവിയും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തിയേക്കും.

'വോട്ടെടുപ്പിന് ശേഷം ഞാൻ ദില്ലിയിലേക്ക് പോയിട്ടില്ല. ഇപ്പോൾ കോവിഡ് സ്ഥിതിയും മെച്ചമാണ്. പാർലമെന്റ് സമ്മേളന സമയത്ത് ഞാൻ ദില്ലിയിലേക്ക് പോകും, സുഹൃത്തുക്കളെ കാണും, "-മമത ബാനര്‍ജി മാധ്യമങ്ങളോടായി പറഞ്ഞു. എനിക്ക് സമയം അനുവദിച്ചാല്‍ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സന്ദർശിക്കും.. സന്ദർശനത്തിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.

സോണിയ-മമത കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണ് പ്രതിപക്ഷ നിരയില്‍ കാണുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതയ്ക്ക് എതിരായി ഇടതുപക്ഷവുമായി ചേര്‍ന്ന് മത്സരിച്ചെങ്കിലും വിജയം കരസ്ഥമാക്കിയപ്പോള്‍ മമതയെ ആദ്യം വിളിച്ച് അഭിനന്ദിച്ചത് കോണ്‍ഗ്രസായിരുന്നു.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നെങ്കിലും ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഉള്‍പ്പടേയുള്ള ഭൂരിപക്ഷം ബംഗാള്‍ നേതാക്കള്‍ക്കും ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനാണ് അധീര്‍ രഞ്ജന്‍ ചൗധരി. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തെ ലോക്സഭാ കക്ഷി നേതാവ് സ്ഥാനാത്ത് നിലനിര്‍ത്തികൊണ്ട് മമത ബാനര്‍ജിയുമായി അടുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. അതുകൊണ്ട് കൂടിയാണ് ലോക്സഭയിലെ കക്ഷി നേതാവ് പദവിയില്‍ നിന്നും അദ്ദേഹത്തെ നീക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നും സൂചനയുണ്ട്.

ഗാന്ധി കുടുംബത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് അധീര്‍. അതുകൊണ്ട് തന്നെ മാറ്റുന്നതില്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവില്ല. അധീര്‍ മാറിയാല്‍ പകരം ശശി തരൂര്‍, മനീഷ് തിവാരി തുടങ്ങിയവരെയാണ് പരിഗണിക്കുന്നത്. അതേസമയം, ബംഗാളിലെ ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്നും ഗ്ദീപ് ദാങ്കറിനെ നീക്കണമെന്ന ആവശ്യം പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ തൃണമൂല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ഈ നീക്കത്തിനുള്ള പിന്തുണയും മമത തേടിയേക്കും.
ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്
ആദ്യം അമ്മ, ഇപ്പോൾ മകൾ; ഉദ്ദേശം എന്തെന്ന് ആരാധകർ?












Click it and Unblock the Notifications