വനിതാ ഡോക്‌ടറുടെ കൊലപാതകം; ബംഗാളിൽ ഡോക്‌ടർമാരുടെ സമരം തുടരും, രണ്ടാംഘട്ട ചർച്ചയും പരാജയം
കൊൽക്കത്ത: ആർജി കാർ ആശുപത്രിയിലെ വനിതാ ഡോക്‌ടറുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്‌ടർമാരുമായി മമത ബാനർജി സർക്കാർ നടത്തിയ രണ്ടാംഘട്ട ചർച്ചയും പരാജയം. സർക്കാർ നിലപാടിൽ തങ്ങൾ തൃപ്‌തരല്ലെന്ന് പറഞ്ഞ സമരം നടത്തുന്ന ഡോക്‌ടർമാർ നിലവിലെ സ്ഥിതി തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. സമരം ആരംഭിച്ച് 40 നാളുകൾ പിന്നിട്ടപ്പോഴാണ് ഇന്നലെ രണ്ടാംഘട്ട ചർച്ച നടന്നത്.
എന്നാൽ ചർച്ചയുടെ രേഖാമൂലമുള്ള മിനിറ്റ്സ് കൈമാറാൻ സംസ്ഥാന സർക്കാർ വിസമ്മതിച്ചു എന്നാണ് സമരം ചെയ്യുന്ന ഡോക്‌ടർമാർ അറിയിച്ചത്. പല കാര്യങ്ങളിലും സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും വാക്കാലുള്ള ഉറപ്പ് നൽകുകയും ചെയ്തെങ്കിലും നിരവധി തവണ ആവശ്യപ്പെട്ടിട്ടും യോഗത്തിന്റെ മിനിറ്റ്സ് നൽകാൻ കൂട്ടാക്കിയില്ലെന്നാണ് പ്രതിഷേധിക്കുന്ന ഡോക്‌ടർമാർ വ്യക്തമാക്കിയത്.

ഈ സംഭവ വികാസങ്ങൾക്ക് ശേഷം യോഗത്തിന്റെ ഒപ്പിടാത്ത മിനിറ്റ്സ് പിന്നീട് സർക്കാർ പുറത്തിറക്കി. ആർജി കാർ ഡോക്‌ടറുടെ ബലാത്സംഗ-കൊലപാതകത്തിൽ പ്രക്ഷോഭം നടത്തുന്ന ജൂനിയർ ഡോക്‌ടർമാരെ പശ്ചിമ ബംഗാൾ സർക്കാർ ബുധനാഴ്‌ച വൈകുന്നേരം 6.30ന് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കൂടിക്കാഴ്‌ചയ്ക്കായി മമത സർക്കാർ ക്ഷണിക്കുകയായിരുന്നു.
പുതിയ ചർച്ച വേണമെന്ന ഡോക്‌ടർമാരുടെ അഭ്യർത്ഥന കണക്കിലെടുത്തായിരുന്നു സർക്കാരിന്റെ തീരുമാനം. ആദ്യഘട്ട ചർച്ചയിൽ നിന്ന് വ്യത്യസ്‌തമായി മുഖ്യമന്ത്രി മമത ബാനർജി ആയിരുന്നില്ല ഈ ചർച്ചയ്ക്ക് നേതൃത്വം നൽകിയത് എന്നതാണ് ഏറ്റവും പ്രധാനകാര്യം. രണ്ടാംഘട്ട ചർച്ചകൾ നടന്നത് ചീഫ് സെക്രട്ടറി മനോജ് പന്തിന്റെ സാന്നിധ്യത്തിലാണ്.
ബുധനാഴ്‌ചത്തെ ചർച്ചകൾക്ക് ശേഷം പശ്ചിമ ബംഗാൾ സർക്കാർ പുറത്തുവിട്ട യോഗത്തിന്റെ മിനിറ്റ്സ് പറയുന്നത് അനുസരിച്ച്, മുൻകാലങ്ങളിലെ പ്രത്യേകിച്ച് കഴിഞ്ഞ നാലോ അഞ്ചോ വർഷങ്ങൾക്ക് ഇടയിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറിക്കെതിരെ അന്വേഷണ സമിതി രൂപീകരിക്കണമെന്ന് ജൂനിയർ ഡോക്‌ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
രാത്രി പട്രോളിംഗിനായി വനിതാ പോലീസുകാരെ നിയോഗിക്കുന്നതിനും വിവിധ വകുപ്പുകൾ പ്രകാരം പാനിക് ബട്ടണുകൾ സ്ഥാപിക്കുന്നതിനും അടിയന്തര ഇടപെടലിനായി ഹെൽപ്പ് ലൈനുകൾ കൊണ്ട് വരുന്നതിനുമുള്ള കേന്ദ്ര നിർദ്ദേശം നടപ്പിലാക്കാൻ ഇരു കൂട്ടരും സമ്മതം മൂളി. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും സമരം അവസാനിക്കാത്തത് മമത സർക്കാരിന് വലിയ തിരിച്ചടിയാണ്.
കഴിഞ്ഞ ഒമ്പത് ദിവസമായി സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാസ്ഥ്യ ഭവന് മുൻപിലാണ് ഡോക്‌ടർമാർ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഇത് തുടരാനാണ് അവരുടെ നിലവിലെ തീരുമാനം. നേരത്തെ ഡോക്‌ടർമാരുടെ ആവശ്യം പരിഗണിച്ച് സർക്കാർ കൊൽക്കത്ത പോലീസ് ചീഫ് വിനീത് ഗോയലിനെ സ്ഥാനത്ത് നിന്ന് നീക്കുകയും രണ്ട് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കുകയും ചെയ്‌തിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications