പതിനെട്ടില്‍ നിന്ന് 30 എത്തിക്കണം, ബംഗാളില്‍ മിഷനുമായി ബിജെപി, 4 മന്ത്രിമാര്‍ വന്നത് വെറുതെയല്ല!!
ദില്ലി: 2019ല്‍ ബിജെപി എല്ലാവരെയും ഞെട്ടിച്ചത് ബംഗാളില്‍ പതിനെട്ട് സീറ്റുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിക്കൊണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്ന് സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കമാണ് കഴിഞ്ഞ ദിവസത്തെ കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ കണ്ടത്. നാല് മന്ത്രിമാരെയാണ് ബംഗാളില്‍ നിന്ന് മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയ നേട്ടത്തിന് കൂടി അര്‍ഹതയുള്ളതാണ് ഈ മന്ത്രിസ്ഥാനം. രണ്ട് സീറ്റില്‍ നിന്ന് 75 സീറ്റിലേക്കാണ് ബിജെപി ബംഗാളില്‍ കുതിച്ചത്.

"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ
ബംഗാളില്‍ വലിയൊരു സാധ്യത 2024ല്‍ ബിജെപി കാണുന്നുണ്ട്. മുപ്പത് സീറ്റാക്കി ഉയര്‍ത്തുയാണഅ ലക്ഷ്യം. അതിന് കൂടിയാണ് ഈ മന്ത്രിസ്ഥാനം. ബാബുല്‍ സുപ്രിയോ, ദേബാശ്രീ ചൗധരി എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടമായി. പകരം നാല് സഹമന്ത്രിസ്ഥാനമാണ് നല്‍കിയിരിക്കുന്നത്. നിഷിത് പ്രമാണിക്, ഡോ സുഭാഷ് സര്‍ക്കാര്‍, ജോണ്‍ ബര്‍ള, ശന്തനു താക്കൂര്‍ എന്നിവരെ ഉള്‍പ്പെടുത്തിയത് കൃത്യമായ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. പ്രാദേശിക വികാരത്തിലൂടെ മമതയെ അട്ടിമറിക്കാനാണ് പ്ലാന്‍. ഇത് മമത തന്നെ ഉപയോഗിച്ച തന്ത്രമാണ്.
നിഷിത് പ്രമാണിക്കാണ് ഏറ്റവും ചെറുപ്പമുള്ള മന്ത്രി. കൂച്ച് ബീഹാറില്‍ നിന്നുള്ള നേതാവാണ് അദ്ദേഹം. ആഭ്യന്തര സഹമന്ത്രി സ്ഥാനം അദ്ദേഹത്തിന് ലഭിച്ചു. ജോണ്‍ ബര്‍ള നേരത്തെ പ്രത്യേക ബംഗാള്‍ സംസ്ഥാനത്തിനായി വാദിച്ച നേതാവാണ്. ആദിവാസി നേതാവായ അദ്ദേഹം നോര്‍ത്ത് ബംഗാളിലെ പ്രമുഖനാണ്. ഈ മേഖലയില്‍ വികസനമില്ലെന്ന് പറഞ്ഞായിരുന്നു ബര്‍ള കേന്ദ്ര ഭരണപ്രദേശമാക്കണമെന്ന് ആവശ്യപ്പെട്ടത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അലിപര്‍ദ്വാറിലെ എല്ലാ സീറ്റും ബിജെപിക്ക് നേടി തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു ബര്‍ള. അത് ഉറച്ച വോട്ടുബാങ്ക് ഉള്ളത് കൊണ്ടാണ്.
നോര്‍ത്ത് ബംഗാളില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ വന്നത് തന്നെ ആദിവാസി വിഭാഗത്തിന്റെ വോട്ടിനായിട്ടാണ്. ഒപ്പം തേയില തോട്ടം പ്രശ്‌നവും രാജ്‌ബോംഗ്ഷി വോട്ടുകളും കൂടെ പോരും. ഈ മേഖല ബിജെപിയുടെ കോട്ടയായി മാറി കഴിഞ്ഞു. ബംഗാള്‍ വലിയ സംസ്ഥാനമായത് കൊണ്ട് ഇവിടെ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ അത് മമതയുടെ ദേശീയ തലത്തിലേക്കുള്ള വരവും തടയാന്‍ സാധിക്കും. അതാണ് ബിജെപിക്ക് ആവശ്യം. ദക്ഷിണ ബംഗാളില്‍ നിന്നാണ് ശന്തനു താക്കൂര്‍ മന്ത്രിസഭയിലെത്തിയത്. മാട്ടുവ വോട്ട് ലക്ഷ്യമിട്ടുള്ള നീക്കമാണിത്. ബംഗാളില്‍ ബിജെപിയെ വേരുറപ്പിക്കാന്‍ സഹായിച്ചത് മാട്ടുവ വോട്ടാണ്.
മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications