ഒരു രസഗുള വരുത്തിയ പൊല്ലാപ്പ്... സംസ്ഥാനങ്ങള്‍ തമ്മില്‍ പൊരിഞ്ഞ പോര്, തര്‍ക്കം കോടതിയിലേക്ക്...

  • Written By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: ഒരു ഭക്ഷണസാധനത്തിന്റെ അവകാശ തര്‍ക്കം കാരണം പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്. രസഗുളയെന്ന മധുര പലഹാരം കണ്ടു പിടിച്ചത് തങ്ങളാണെന്ന് തെളിയിക്കാനുള്ള പോരാട്ടത്തിലാണ് ബംഗാളും ഒഡീഷയും. ഇരു സംസ്ഥാനങ്ങളും രസഗുള തങ്ങളുടെ സംഭാവനയാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇതോടെ കാര്യങ്ങള്‍ നിയമത്തിന്റെ വഴിക്കു നീങ്ങുകയാണെന്ന് വ്യക്തമായിക്കഴിഞ്ഞു.

രസഗുള തങ്ങളാണ് ആദ്യമായി ഉണ്ടാക്കിയതെന്ന ഒഡീഷയുടെ അവകാശവാദം തങ്ങളുടെ സര്‍ക്കാര്‍ അംഗീകരിച്ചുകൊടുക്കില്ലെന്നു ബംഗാള്‍ ഭക്ഷ്യവകുപ്പ് മന്ത്രി അബ്ദുള്‍ റസാഖ് മൊല്ലാ വ്യക്തമാക്കി. ബംഗാളില്‍ നിന്നാണ് രസഗുളയുടെ വരവ്. ഇത് സ്ഥാപിക്കാനായി കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അന്തിമവിധി കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

തര്‍ക്കം മൂര്‍ച്ചിച്ചത് 2015ല്‍

തര്‍ക്കം മൂര്‍ച്ചിച്ചത് 2015ല്‍

2015നു ശേഷമാണ് രസഗുളയുമായി ബന്ധപ്പെട്ട് ബംഗാളും ഒഡീഷയും തമ്മില്‍ തര്‍ക്കം മൂര്‍ച്ചിക്കുന്നത്. അതിനു കാരണമായത് ഒഡീഷയിലെ മന്ത്രിയായ പ്രദീപ് കുമാര്‍ പാനിഗ്രഹിയുടെ വാക്കുകളായിരുന്നു. രസഗുളയുടെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാന്‍ ചില കമ്മിറ്റികളെ നിയോഗിച്ചിരുന്നു. ഇവരില്‍ ഒന്നിലധികം കമ്മിറ്റികളും കണ്ടെത്തിയത് രസഗുള ഏകദേശം 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഡീഷയിലാണ് ആദ്യം ഉണ്ടാക്കിയതെന്നാണ്. മന്ത്രിയുടെ ഈ പ്രസ്താവനയോടെ ബംഗാള്‍ സ്വരം കടുപ്പിച്ച് രംഗത്തു വരികയായിരുന്നു.

വെറും മനോവികാരത്തിന്‍റെ പുറത്തല്ല

വെറും മനോവികാരത്തിന്‍റെ പുറത്തല്ല

രസഗുളയുടെ അവകാശത്തെച്ചൊല്ലിയുള്ള ഈ പോരാട്ടം വെറും മനോവികാരത്തിന്റെ പുറത്താണെന്ന് മാത്രം കാണാന്‍ കഴിയില്ല. രസഗുള തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ അത് പലഹാര നിര്‍മാതാക്കള്‍ക്കാണ് ഏറ്റവും വലിയ ഗുണം ചെയ്യുക. ഇതു കൂടി മുന്നില്‍ കണ്ടാണ് ഇരു സംസ്ഥാനങ്ങളിലും രസഗുളയുയെ അവകാശം തങ്ങള്‍ക്കാണെന്ന് തെളിയിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത്.

ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍

ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍

ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ (ജിഐ) അംഗീകാരത്തിനായി കോടതിയില്‍ അപേക്ഷ നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ബംഗാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരു ഉല്‍പ്പനത്തിന്റെ യഥാര്‍ഥ ഉത്ഭവത്തെക്കുറിച്ച് തിരിച്ചറിയുന്നതിനാണ് ജിഐ ഉപയോഗിക്കുന്നത്.

ഉദാഹരണത്തിന് ഡാര്‍ജലിങ് ചായയുടെ അവകാശം ഡാര്‍ജലിങിന് തന്നെയാണ്. തങ്ങളുടെ തോട്ടത്തില്‍ നിന്നുള്ള തേയില ഉപയോഗിച്ചല്ല ഡാര്‍ജലിങ് ചായപ്പൊടി നിര്‍മിക്കുന്നതെന്ന് കണ്ടെത്തിയാല്‍ ഇതിനെ നിയമപരമായി നേരിടാന്‍ ഡാര്‍ജലിങിലെ കര്‍ഷകര്‍ക്കു സാധിക്കും. അതുകൊണ്ടു തന്നെയാണ് ജിഐ അംഗീകാരത്തിനായി ബംഗാള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

19ാം നൂറ്റാണ്ടിലെന്ന് ബംഗാള്‍

19ാം നൂറ്റാണ്ടിലെന്ന് ബംഗാള്‍

19ാം നൂറ്റാണ്ടില്‍ തങ്ങളുടെ നാട്ടിലാണ് ആദ്യമായി രസഗുള ഉണ്ടാക്കിയതെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ വാദം. നബിന്‍ ചന്ദ്രദാസെന്ന വ്യക്തിയാണ് 1868ല്‍ രസഗുള ആദ്യമായി നിര്‍മിച്ചതെന്നും ബംഗാള്‍ അവകാശപ്പെടുന്നു. രസഗുളയുടെ ഔദ്യോഗിക അംബാസറായി ബംഗാളിനെ ആഗോളതലത്തില്‍ മാറ്റുകയെന്നതാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ലക്ഷ്യം. മമതയുടെ ഈ ശ്രമത്തിനു പിന്തുണയുമായി സംസ്ഥാനത്ത് പലഹാര നിര്‍മാതാക്കള്‍ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

ഉത്ഭവം പുരിയിലെന്ന് ഒഡീഷ

ഉത്ഭവം പുരിയിലെന്ന് ഒഡീഷ

പുരിയെന്ന സ്ഥലത്താണ് രസഗുള ആദ്യമായി ഉണ്ടാക്കിയതെന്നാണ് ചരിത്ര പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് ഒഡീഷ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ആദ്യത്തെ പേര് രസഗുളയെന്നായിരുന്നില്ല, ഖീര്‍ മൊഹാനയെന്നാണത്രേ. പിന്നീട് ഈ പേര് പഹല രസഗുളയെന്നായി മാറിയെന്നും ഒഡീഷ അവകാശപ്പെടുന്നു. രസഗുളയുടെ ഉത്ഭവത്തെക്കുറിച്ച് ആഘോഷിക്കാന്‍ 2015 ജൂലൈ 30ന് ഒ്ഡീഷ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയകള്‍ വഴി വലിയ തോതില്‍ ക്യാമ്പയിനുകള്‍ നടത്തിയിരുന്നു. രസഗുളദിബസ എന്ന ഹാഷ് ടാഗോടെയായിരുന്നു ഈ ക്യാമ്പയിന്‍. കൂടാതെ സംസ്ഥാനത്തെ പലഹാര നിര്‍മാതാക്കള്‍ ഭുവനേശ്വറില്‍ രസഗുളയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന് എക്‌സിബിഷനും സംഘടിപ്പിച്ചിരുന്നു. 600 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഒഡീഷയിലെ കുടിലുകളിലും ക്ഷേത്രങ്ങളിലുമെല്ലാം രസഗുള വ്യാപകമായി കണ്ടിരുന്നുവെനാണ് അന്ന് ഒഡീഷ മന്ത്രി വ്യക്തമാക്കിയത്.

English summary
A bitter fight between Bengal and Odisha over the origin of the syrupy sweetmeat rosogolla, or rasagolla, is likely to reach the courts.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്