'ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥിയെ വിവാഹം ചെയ്ത് അധ്യാപിക'; വൈറലായി വീഡിയോ, പിന്നാലെ വിശദീകരണം
കൊൽക്കത്ത: ഒന്നാം വർഷ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വെച്ച് വിവാഹം കഴിക്കുന്ന കോളേജ് അധ്യാപികയുടെ വീഡിയോ വൈറൽ ആയതിന് പിന്നാലെ വിമർശനം. പ്രൊജക്റ്റിന്റെ ഭാഗമായിട്ടാണ് വിവാഹം നടന്നത് എന്നാണ് അധ്യാപിക സംഭവത്തെക്കുറിച്ച് പറഞ്ഞത്. എന്നാൽ അധ്യാപികയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയതായി കോളേജ് അധികൃതർ പറഞ്ഞു. ബംഗാളിലെ മൗലാന അബ്ദുൾ കലാം ആസാദ് യൂണിവേഴ്സിറ്രി ഓഫ് ടെക്നോളജിയിലാണ് അധ്യാപിക വിദ്യാർത്ഥിയെ വിവാഹം കഴിച്ചത്.
അപ്ലൈഡ് സൈക്കളോജി ഡിപ്പാർട്ട്മെൻരിലെ പ്രൊഫർ വധുവിനെ പോല ഒരുങ്ങി വിദ്യാർത്ഥിക്ക് സമീപം നിൽക്കുന്നതും ഇരുവരും പൂമാല പരസ്പരം കഴുത്തിലണിയുന്നതും വിദ്യാർത്ഥി അധ്യാപികയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതും വീഡിയോയിൽ കാണാം. സംഭവം കണ്ടുനിന്നവർ പകർത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചച്. പിന്നാലെയാണ് കോളേജ് അധികൃതർ നടപടി സ്വീകരിച്ചത്.

പ്രതീകാത്മക ചിത്രം
ക്യാംപസിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന ഫ്രഷേഴ്സ് ഡേയുടെ ഭാഗമായിട്ടാണ് വിവാഹം നടന്നതെന്നാണ് അധ്യാപികയുടെ വാദം. ഈ വീഡിയാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്നും അധ്യാപിക പറയുന്നു. പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് താനെന്നും അധ്യാപിക പറഞ്ഞു.
വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നാണ് വൈസ് ചാൻസലർ തപസ് ചക്രബർത്തി പറഞ്ഞു. പ്രത്യേക കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ക്ലാസിൽ നടത്തിയ ഒരു പ്രവർത്തി എന്നാണ് അധ്യാപിക നൽകിയ വിശദീകരണം. അനുചിതമായി ഒന്നും നടന്നിട്ടില്ല. തീർത്തും പഠന സംബന്ധമായി നടന്ന കാര്യം.
അത് സോഷ്യൽ മീഡിയയിൽ മോശമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധ്യാപികയോട് അവധിയിൽ പ്രവേശിക്കാൻ പറഞ്ഞതെന്ന് വൈസ് ചാൻസിലർ പറഞ്ഞു. എന്നാൽ വിഷയത്തിൽ വിമർശനവുമായി അധ്യാപക സംഘടകൾ രംഗത്ത് എത്തിയ അധ്യാപികയുടെ പ്രവൃത്തി ന്യായീകരിക്കാൻ കഴിയില്ലെ എന്നാണ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് യൂണിയന്റെ നിലപാട്.












Click it and Unblock the Notifications