കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ കെട്ടിടം തകര്‍ന്ന് ആറ് മരണം: അപകടം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്!

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്

Google Oneindia Malayalam News

ബെംഗളൂരു: ബെംഗൂരുവില്‍ കെട്ടിടം തകര്‍ന്ന് ആറ് പേര്‍ മരിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണ്‍: രണ്ടാംഘട്ട ബുക്കിംഗ് ദീപാവലിയ്ക്ക് ശേഷം, കൂടുതല്‍ വിവരങ്ങള്‍...റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണ്‍: രണ്ടാംഘട്ട ബുക്കിംഗ് ദീപാവലിയ്ക്ക് ശേഷം, കൂടുതല്‍ വിവരങ്ങള്‍...

ഫയര്‍ഫോഴ്സും ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തിയാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ച ആറ് മൃതദേഹങ്ങളില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഇതില്‍ കലാവതി (68), രവിചന്ദ്രന്‍ (30) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കര്‍ണ്ണാടക വികസന വകുപ്പ് മന്ത്രി കെജി ജോര്‍ജ് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ കുടുംബത്തിന് 50000 രൂപയും ലഭിക്കും.

ആധാര്‍- സിം കാര്‍ഡ് ബന്ധിപ്പിക്കല്‍: ഉപഭോക്താക്കളോട് ഭീഷണി മുഴക്കി കമ്പനികള്‍ആധാര്‍- സിം കാര്‍ഡ് ബന്ധിപ്പിക്കല്‍: ഉപഭോക്താക്കളോട് ഭീഷണി മുഴക്കി കമ്പനികള്‍

ijiporablast

അപകടത്തില്‍ രക്ഷിതാക്കള്‍ മരിച്ച പെണ്‍കുട്ടിയെ കര്‍ണ്ണാടക സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും പഠനമുള്‍പ്പെടെയുള്ള എല്ലാ ചെലവുകളും ഏറ്റെടുക്കുമെന്നും കെജി ജോര്‍ജ് വ്യക്തമാക്കി. രണ്ട് കുട്ടികള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. താഴത്തെ നിലയിലുണ്ടായിരുന്ന രണ്ട് കുടുംബങ്ങളാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടത്. ആഗസ്റ്റ് 13ന് ഇജിപുരയിലും സമാന സംഭവമുണ്ടായിരുന്നു.

English summary
At least six persons were killed and some others feared trapped when a two-storeyed building collapsed due to a suspected LPG cylinder blast near Ejipura in Bengaluru on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X