• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്വാറന്റൈൻ ഹോട്ടലിലെ സീലിംഗ് തകർന്നുവീണു: താമസക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം ബെംഗളൂരുവിൽ

ബെംഗളുരു: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കർണാടകത്തിലേക്ക് തിരിച്ചെത്തുന്നവരെ പണമടച്ചുള്ള ക്വാറന്റൈനിലാണ് താമസിപ്പിക്കുന്നത്. ഈ സംവിധാനം ആരംഭിച്ചപ്പോൾ മുതൽ തന്നെ പരാതികളും ഉയർന്നുവന്നിരുന്നു. ബെംഗളൂരുവിലെ മജസ്റ്റിക്കിലാണ് ഇത്തരത്തിൽ ക്വാററന്റൈനിൽ കഴിഞ്ഞ ഹോട്ടലിലെ സീലിങ്ങ് മുറിക്കുള്ളിൽ പൊളിഞ്ഞുവീഴുന്നത്.

ആരോഗ്യസേതു നിര്‍ബന്ധം, ആർഎസിയും വെയിറ്റിംഗ് ലിസ്റ്റും അനുവദിക്കില്ല; റെയിൽവെ നിര്‍ദ്ദേശങ്ങള്‍ ഇങനെആരോഗ്യസേതു നിര്‍ബന്ധം, ആർഎസിയും വെയിറ്റിംഗ് ലിസ്റ്റും അനുവദിക്കില്ല; റെയിൽവെ നിര്‍ദ്ദേശങ്ങള്‍ ഇങനെ

തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

തലനാരിഴയ്ക്ക് രക്ഷപ്പെട്ടു


ഹോട്ടലിന്റെ സീലിങ്ങ് പൊളിഞ്ഞ് വീണതോടെ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇവർ കുളി കഴിഞ്ഞിറങ്ങി മിനിറ്റുകൾക്കുള്ളിലാണ് ബാത്ത്റൂമിലെ സീലിങ്ങ് പൊളിഞ്ഞടർന്ന് വീഴുന്നത്. വ്യാഴാഴ്ചയാണ് സംഭവം. ശുചിമുറിയിലെ സീലിങ്ങാണ് പൊളിഞ്ഞുവീണത്. ഒരാഴ്ചയായി മീനാക്ഷി വെങ്കട്ടരാമൻ എന്ന വനിതയും അവരുടെ കുടുംബവുമാണ് ഈ മുറിയിൽ കഴിഞ്ഞുവരുന്നത്.

ശബ്ദത്തോടെ പൊളിഞ്ഞുവീണു

ശബ്ദത്തോടെ പൊളിഞ്ഞുവീണു


കഴിഞ്ഞ രണ്ട് ദിവസമായി ബാത്ത് റൂമിന്റെ സീലിങ്ങിൽ നിന്ന് വെള്ളമൊലിച്ച് ഇറങ്ങിയിരുന്നുവെന്നാണ് ഈ കുടുംബം സാക്ഷ്യപ്പെടുത്തുന്നത്. ഹോട്ടൽ അധികൃതരെ ഇക്കാര്യം കൃത്യമായി അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടികളും ഉണ്ടായിരുന്നില്ല. രാവിലെ കുളി കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെ വലിയ ശബ്ദത്തോടെ സീലിങ്ങ് പൊളിഞ്ഞ് താഴെ വീഴുകയായിരുന്നു. ശബ്ദം കേട്ടതോടെ പെട്ടെന്ന് ബാത്ത്റൂമിൽ നിന്ന് ഇറങ്ങിയതിനാൽ അപകടം ഒഴിവായെങ്കിലും തന്റെ കയ്യിലും മറ്റും ചില കഷ്ണങ്ങൾ വന്നു വീണുവെന്നും മീനാക്ഷിയെ ഉദ്ധരിച്ച് ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.

റൂം മാറിയത് മൂന്ന് തവണ

റൂം മാറിയത് മൂന്ന് തവണ

സംഭവത്തിന്റെ ചിത്രങ്ങൾ മീനാക്ഷിയും മകൻ ആദിത്യയും ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. പൈപ്പും ഇരുമ്പ് ദണ്ഡുകളും അവശിഷ്ടങ്ങൾക്കൊപ്പം ബാത്ത് റൂമിന്റെ തറയിലും കൊമോഡിലുമായി ചിതറിക്കിടക്കുന്നതും കാണാം. എന്നാൽ ഈ സംഭവത്തോടെ ഇവരെ മറ്റൊരു റൂമിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മൂന്ന് തവണയാണ് റൂം മാറിയതെന്നാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നത്. റൂമിലെ ഫാൻ പ്രവർത്തിക്കുന്നില്ലെന്ന് പരാതി പറഞ്ഞെങ്കിലും നന്നാക്കി നൽകിയില്ലെന്നും കുടുംബം പറയുന്നു. എന്നാൽ സംഭവത്തിൽ ഹോട്ടലിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ലഭ്യമല്ല.

 പരാതികൾ പലതരം

പരാതികൾ പലതരം

കർണാടകത്തിൽ ഹോട്ടൽ ക്വാറന്റൈനിൽ കഴിയാനെത്തുന്നവരിൽ നിന്ന അധികമായി പണം ഈടാക്കുന്നുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. വൃത്തിയില്ലെന്നുമുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ഈ ഹോട്ടലിൽ മാത്രം ഓരോരുത്തർക്കും ദിവസേന 1200 രൂപ വീതമാണ് ഈടാക്കുന്നത്. ഗുണമേന്മയില്ലാത്ത ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും ആരോപണമുയർന്നിരുന്നു. ഇതോടെ രോഗലക്ഷണങ്ങളുള്ളവരെ മാത്രം ഹോട്ടൽ ക്വാറന്റൈനിൽ താമസിപ്പിച്ചാൽ മതിയെന്ന തരത്തിലുള്ള നിർദേശങ്ങളും അധികൃതർ മുന്നോട്ടുവച്ചിരുന്നു.

 പരിശോധന എപ്പോൾ

പരിശോധന എപ്പോൾ


ഞങ്ങൾ ഇവിടെ കഴിഞ്ഞ ഏഴ് ദിവസമായി കഴിഞ്ഞുവരികയാണ്. എന്നാൽ എപ്പഴാണ് ഞങ്ങളുടെ സ്രവപരിശോധന നടത്തുകയെന്ന് അറിയില്ല. മുതിർന്ന പൌരന്മാർ, ഗർഭിണികൾ, പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവരെ മാത്രം പരിശോധിക്കാനാണ് അധികൃതർ നൽകിയിട്ടുള്ള നിർദേശമെന്നാണ് അന്വേഷണത്തിൽ അറിഞ്ഞതെന്നും ഇവർ പറയുന്നു.

English summary
Bengaluru: Hotel ceillig collapases in quarantine hotel, woman just escapes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X