Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്സിന് തയ്യാറായില്ലെങ്കില്‍ ഫസ്റ്റ് ക്ലാസില്ല; പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥിനികളോട് ചെയ്യുന്നത്!!

ജനുവരി 26നാണ് വിവാദമായ സംഭവം. വിദ്യാര്‍ഥിനികള്‍ സദാശിവ നഗര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

ബെംഗളൂരു: വിദ്യാര്‍ഥിനികളോട് പ്രിന്‍സിപ്പാള്‍ നടത്തിയ ലൈംഗിക പരാമര്‍ശം വിവാദമായി. ബോളിവുഡിലെ അശ്ലീല സുന്ദരി സണ്ണി ലിയോണിനെ മാതൃകയാക്കണമെന്നും എല്ലാവര്‍ക്കും കാമുകന്‍മാരുണ്ടോ എന്നുമാണ് സിവി രാമന്‍ റോഡിലെ കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പാള്‍ കുമാര്‍ താക്കൂര്‍ വിദ്യാര്‍ഥിനികളോട് ചോദിച്ചത്.

ജനുവരി 26നാണ് വിവാദമായ സംഭവം. വിദ്യാര്‍ഥിനികള്‍ സദാശിവ നഗര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഫിസിക്‌സ് അധ്യാപകന്‍ ഷണ്‍മുഖമാണ് വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പാളിന്റെ ചേംബറില്‍ എത്തിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

സെക്‌സ് കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കണം

നിങ്ങള്‍ക്ക് കാമുകന്മാരുണ്ടോ, സണ്ണി ലിയോണിനെ മാതൃകയാക്കണം. സെക്‌സ് ചെയ്യാനുള്ള കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കണം. ഇടക്കിടെ എന്നെ സന്ദര്‍ശിച്ചാല്‍ മതി. സാമ്പത്തികമായ പിന്തുണ ഞാന്‍ നല്‍കും. ഇക്കാര്യം അനുസരിച്ചില്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് കിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞുവെന്നാണ് കുട്ടികളുടെ പരാതി.

ചോക്ലേറ്റ് കൊടുത്ത് മയക്കല്‍

പന്ത്രണ്ടാം ക്ലാസിലെ വിദ്യാര്‍ഥിനികളാണ് പോലിസില്‍ പരാതി നല്‍കിയത്. ജനുവരി 30നാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു പെണ്‍കുട്ടിയെ അകത്തേക്ക് വിളിച്ച് തന്നെ ഇടക്കിടെ വന്ന് കാണണമെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞുവത്രെ. തിരിച്ചുപോരുമ്പോള്‍ ചോക്ലേറ്റ് തന്നുവെന്നും വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നു.

വിദ്യാര്‍ഥിനികളെ നോട്ടമിടുന്ന അധ്യാപകന്‍

വിദ്യാര്‍ഥിനികളെ ഇടക്കിടെ ഇയാള്‍ ഓഫിസില്‍ വിളിച്ചുവരുത്തും. അതിരാവിലെ എത്തുന്ന കുട്ടികളെയോ വൈകീട്ട് നേരം വൈകി പോവുന്നവരെയോ ആണ് വിളിപ്പിക്കുക. താന്‍ പ്രിന്‍സിപ്പാളിന്റെ ഓഫിസില്‍ നിന്നു തിരിച്ചുവരുമ്പോള്‍ എവിടെയും ലൈറ്റ് ഉണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

സ്‌കൂളില്‍ സിസിടിവി സ്ഥാപിച്ചു

സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പിലെ വിദഗ്ധര്‍ സ്‌കൂളിലെത്തി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൗണ്‍സലിങ് നല്‍കി. വരും ദിവസങ്ങളിലും സ്‌കൂള്‍ സന്ദര്‍ശിക്കുമെന്ന് ഇവര്‍ അറിയിച്ചു. സ്‌കൂളില്‍ സിസിടിവി ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചുവരികയാണ്.

പ്രിന്‍സിപ്പാളിനെ മാറ്റണമെന്ന് ആവശ്യം

പ്രിന്‍സിപ്പാളിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടന്‍ മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് നോഡല്‍ ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ വാസുദേവ ശര്‍മ സെന്‍ട്രല്‍ ഡിവിഷന്‍ ഡിസിപി ഡോ. ചന്ദ്രഗുപ്തക്ക് കത്തെഴുതി. കുമാര്‍ താക്കൂറിനെ കുറിച്ച് മുമ്പും പരാതി ഉയര്‍ന്നിരുന്നു. ഈ വിഷയം പരിശോധിച്ച് വരവെയാണ് പുതിയ പരാതി.

അജ്ഞാത സന്ദേശം

കഴിഞ്ഞ മൂന്ന് വര്‍ഷമായി താക്കൂര്‍ മുതിര്‍ന്ന വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറുന്നുണ്ടെന്ന് ചൈല്‍ഡ് ലൈനില്‍ പരാതി ലഭിച്ചിരുന്നു. സ്‌കൂളിലെ ജീവനക്കാരന്‍ എന്ന് പരിചയപ്പെടുത്തി ജനുവരി 14ന് ലഭിച്ച ഫോണ്‍ സന്ദേശത്തിലാണ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത്. സ്‌കൂളിലെ അധ്യാപകര്‍ക്കും മിക്ക വിദ്യാര്‍ഥിനികള്‍ക്കും ഇക്കാര്യം അറിയാമെന്നും ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു.

വിദ്യാര്‍ഥിനിയെ കയറിപിടിച്ചു

2016 ഡിസംബറില്‍ വിദ്യാര്‍ഥിനിയെ കയറിപിടിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സംഭവം പിന്നീട് പുറത്തറിയാതെ ഒതുക്കി. വിദ്യാര്‍ഥിനികള്‍ക്ക് താക്കൂര്‍ അശ്ലീല ഫോട്ടോകള്‍ കാണിച്ചുകൊടുക്കാറുണ്ട്. യുവതികളായ അധ്യാപികമാരും ഇയാളുടെ കരവിരുതുകള്‍ക്ക് ഇരയാണെന്ന് ആരോപണമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+