ഇതൊക്കെയാണ് ബെംഗളൂരു മെട്രോയില്‍ യാത്രക്കാര്‍ കാണിച്ചുകൂട്ടുന്നത്; പണി വരുന്നുണ്ട് അവറാച്ചാ
ബെംഗളൂരു: മെട്രോ നഗരങ്ങള്‍ക്ക് ഏറെ അനുഗ്രഹമായാണ് മെട്രോ ട്രെയിനുകള്‍ എത്തിയത്. ഗതാഗതക്കുരുക്കില്‍ പെടാതെ യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുക മാത്രമല്ല, പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും മെട്രോയുടെ വരവിന് കഴിഞ്ഞിട്ടുണ്ട്. ബെംഗളൂരു പോലുള്ള നഗരത്തില്‍ ലക്ഷക്കണക്കിന് ഐടി ജീവനക്കാരുടെ ആശ്രയം കൂടിയാണ് നമ്മ മെട്രോ. മെട്രോ ട്രെയിനുകള്‍ മികച്ച രീതിയില്‍ സംരക്ഷിക്കുക എന്നത് യാത്രക്കാരുടെ കൂടി ഉത്തരവാദിത്തമാണ്.
എന്നാല്‍ എതു കൂട്ടത്തിലും ഉണ്ടാകും പൗരബോധം ഇല്ലാത്ത കുറച്ചുപേരെങ്കിലും. അവരാണ് യാത്രക്കാര്‍ക്കു മുഴുവന്‍ പേരുദോഷം ഉണ്ടാക്കുന്നത്. ബെംഗളൂരുവില്‍ മെട്രോ യാത്രയ്ക്കിടയില്‍ ഇവര്‍ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങള്‍ക്ക് കൈയും കണക്കുമില്ല. എന്നാല്‍ ഇത് അങ്ങനെ വെറുതെ വിടാന്‍ ബി.എം.ആര്.സി.എല്‍ ഒരുക്കമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനായിരക്കണക്കിന് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹോം ഗാര്‍ഡുകളെ ഉപയോഗിച്ചുള്ള പ്രത്യേക പരിശോധന മെട്രോയില്‍ തുടങ്ങിക്കഴിഞ്ഞു.

മെട്രോ യാത്രയ്ക്കിടയില്‍ ഉച്ചത്തില്‍ പാട്ട് കേട്ടും റിസര്‍വ് ചെയ്ത സീറ്റുകളില്‍ കയറിയിരുന്നും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബി.എം.ആര്.സി.എല്ലിന്റെ കര്‍ശന നടപടി. ഹെഡ്ഫോണ് ഉപയോഗിക്കാതെ ഫോണില്‍ ഉച്ചത്തില്‍ സംഗീതം കേള്‍ക്കുന്നതും വീഡിയോ കാണുന്നതും മെട്രോയില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ഇതു ബാധകമല്ലെന്ന മട്ടിലാണ് ചിലര്‍ ഉച്ചത്തില്‍ പാട്ട് കേട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 57,538 പേരെയാണ് ഇത്തരത്തില്‍ പിടികൂടിയത്.
മുതിര്‍ന്ന പൗരന്മാര്ക്കും ഗര്‍ഭിണികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി മാറ്റിവെച്ച സീറ്റുകളില്‍ നിന്ന് മാറിക്കൊടുക്കാന്‍ വിസമ്മതിക്കുന്ന പ്രവണതയും വര്‍ദ്ധിക്കുന്നു. 37,038 യാത്രക്കാരാണ് ഈ നിയമം ലംഘിച്ചത്. മെട്രോയ്ക്കുള്ളില്‍ ഭക്ഷണം കഴിക്കുന്നതും പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഏകദേശം നാലായിരത്തോളം പേര് ഈ ഇനത്തില്‍ പിടിയിലായിട്ടുണ്ട്. സ്റ്റേഷനുകളില്‍ പുകയില തുപ്പി വയ്ക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
നിലവില്‍ ഹോം ഗാര്‍ഡുകള്‍ ട്രെയിനുകള്‍ക്കുള്ളിലും സ്റ്റേഷനുകളിലും നിരന്തര പരിശോധന നടത്തുന്നുണ്ട്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാനും ചിലരെ കൗണ്‍സിലിംഗിന് വിധേയമാക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്കി. ആവര്‍ത്തിച്ച് തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ ഉണ്ടാകും.
നിയന്ത്രണം നടപ്പാക്കുക മാത്രമല്ല, യാത്രക്കാരില്‍ ഉത്തരവാദിത്തപരമായ പെരുമാറ്റത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതും ബി.എം.ആര്.സി.എല്‍ ലക്ഷ്യമിടുന്നു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ യാത്ര ചെയ്യാനും, സീറ്റുകള്‍ ആവശ്യക്കാര്‍ക്ക് വിട്ടുനല്‍കാനും യാത്രക്കാര്‍ സഹകരിക്കണമെന്ന് മെട്രോ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മെട്രോ ശീലങ്ങള്‍ പാലിക്കുന്നത് എല്ലാവര്ക്കും സുഖകരമായ യാത്ര ഉറപ്പാക്കാന്‍ സഹായിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
-
ബെംഗളൂരുവിൽ പെയ്ഡ് എഐ പാർക്കിംഗ് സംവിധാനം വരുന്നു; നടപ്പിലാക്കുന്നത് ഇവിടങ്ങളിൽ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications