Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു ഔട്ടർ റിംഗ് റോഡ് നവീകരണം; രണ്ടാം ഘട്ടം ഈ മേഖലയിൽ, സർവീസ് റോഡ് ടാറിംഗ് തുടങ്ങി

ബെംഗളൂരു: നഗരത്തിലെ വിവിധ പാതകളിൽ മാറ്റത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് എല്ലാവരും. കാലങ്ങളായി ബെംഗളൂരു നഗരത്തിന്റെ ശാപമായി നിലനിന്നിരുന്ന ട്രാഫിക് ബ്ലോക്കും റോഡുകളുടെ ശോച്യാവസ്ഥയും ഒക്കെ ഇനി പഴങ്കഥയാവാൻ പോവുകയാണ് എന്നാണ് അധികൃതർ പറയുന്നത്. അതിന്റെ ഭാഗമായി ദീർഘകാലമായി അറ്റകുറ്റപണികൾ നടത്താതിരിക്കുന്ന റോഡുകൾ പോലും വീണ്ടും നവീകരണത്തിന് ഒരുങ്ങുകയാണ്.

ദീർഘനാളത്തെ കാലതാമസത്തിനൊടുവിൽ, ഡൊഡനഗുണ്ടിയിലെ ഔട്ടർ റിംഗ് റോഡ് (ഒആർആർ) സർവീസ് റോഡിൽ ടാറിംഗ് ജോലികൾ ആരംഭിച്ചു. തിരക്കേറിയ ഈ സാങ്കേതിക ഇടനാഴിയിലെ യാത്രക്കാർക്ക് ഇത് വലിയ ആശ്വാസം നൽകുന്ന വാർത്ത തന്നെയാണ്. 307 കോടി രൂപ ചെലവിൽ ഔട്ടർ റിംഗ് റോഡ് നവീകരണത്തിനു ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി തയ്യാറെടുക്കുന്നതിനിടെയാണ് ഈ സന്തോഷ വാർത്ത ബെംഗളൂരു നഗരവാസികളെ തേടി എത്തുന്നത്.

bengaluruouterringroad

2022 സെപ്റ്റംബറിലാണ് ഈ പദ്ധതി ആദ്യമായി ചർച്ചയിൽ വരുന്നത്. അന്ന് ബെംഗളൂരുവിലുണ്ടായ കനത്ത മഴ ഔട്ടർ റിംഗ് റോഡുകളുടെ ശോച്യാവസ്ഥ വെളിപ്പെടുത്തി. റോഡിന്റെ മുഴുവൻ ഭാഗത്തും ടാറിംഗ് നടത്താനുള്ള ആവശ്യം അന്നത്തെ പരിശോധനകളിൽ വ്യാപകമായി തന്നെ ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് മഹാദേവപുര സോൺ സിവിക് അധികാരികൾക്ക് ഒരു ബജറ്റ് നിർദ്ദേശം സമർപ്പിക്കുകയായിരുന്നു.

ഫണ്ടിംഗിന്റെ ആദ്യഘട്ടം മാരത്തഹള്ളി-ഇബ്ലൂർ പാതയിലായിരുന്നു. ഇതിൽ സർവീസ് റോഡുകളുൾപ്പെടെയുള്ള ജോലികൾ ഇപ്പോൾ പൂർത്തിയാവാറായിട്ടുണ്ട്. സാമ്പത്തിക സഹായത്തിന്റെ അടുത്ത ഗഡു ലഭിച്ചതോടെയാണ് ഇപ്പോൾ ഡൊഡനഗുണ്ടിയിൽ പ്രധാനപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

റോഡരികിലെ ഓടകൾ വൃത്തിയാക്കൽ, കേർബ് സ്‌റ്റോണുകളും നടപ്പാതകളും പുനഃസജ്ജീകരണം എന്നിവ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചിലയിടങ്ങളിൽ ബ്രഷ്ഡ് കോൺക്രീറ്റ് നടപ്പാതകളും നിർമ്മിക്കുന്നുണ്ട്. ഡൊഡനഗുണ്ടി സർവീസ് റോഡിലും, ഫ്ലൈഓവറിന് താഴെയുള്ള മധ്യ പാതയിലും ടാറിംഗ് ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌.

നിലവിൽ ഔട്ടർ റിംഗ് റോഡിന്റെ കാര്യത്തിൽ നല്ല സമീപനമാണ് ജിബിഎ വച്ച് പുലർത്തുന്നത്. അടുത്തിടെ സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ കെആർ പുരം മെട്രോ സ്‌റ്റേഷൻ വരെയുള്ള ഔട്ടർ റിംഗ് റോഡ് ഭാഗത്തിന് 307 കോടി രൂപയുടെ നവീകരണ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയിരുന്നു. 17.01 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുമാണ് പ്രാധാന്യം നൽകുന്നത്.

ഈ ഇടനാഴിക്ക് പത്ത് വരികളുണ്ടാകും. ഓരോ വശത്തും മൂന്ന് പ്രധാന പാതകളും രണ്ട് സർവീസ് റോഡ് പാതകളും ഇതിൽ ഉൾപ്പെടുന്നു. തുടർച്ചയായ കോൺക്രീറ്റ് കാൽനടപ്പാതകളും സൈക്കിൾ പാതകളായി ഉപയോഗിക്കാവുന്ന സംവിധാനവും ഇതിൽ ഉൾപ്പെടുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. റോഡിന്റെ ചില ഭാഗങ്ങൾ പൂർണമായി പുനർനിർമ്മിക്കപ്പെടുമ്പോൾ, മിക്ക ഇടത്തും സാധാരണ ബിറ്റുമിനസ് കോൺക്രീറ്റ് പാളി സ്ഥാപിക്കും.

കൂടാതെ കെആർ പുരം മെട്രോ ലൈനിന് കീഴിൽ ഇബ്ലൂരിൽ നിന്ന് കെആർ പുരത്തേക്ക് ഒരു സ്കൈവാക്ക് നിർമ്മിക്കാനും പദ്ധതിയുണ്ടെന്നാണ് വിവരം. ഇത് പക്ഷേ, പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ മാത്രമേ നടപ്പിലാക്കുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. പദ്ധതിയുടെ പ്രാരംഭ എസ്‌റ്റിമേറ്റ് ഏകദേശം 400 കോടി രൂപയായിരുന്നെങ്കിലും, മന്ത്രിസഭ 307 കോടി രൂപയ്ക്കാണ് നിലവിൽ അന്തിമ അംഗീകാരം കൊടുത്തിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+