കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎമ്മില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ മോഷ്ടിച്ച് സെക്യൂരിറ്റിക്കാരന്‍.. കാരണം കേട്ട് ഞെട്ടി പൊലീസ്

Google Oneindia Malayalam News

ബെംഗളൂരു: എടിഎമ്മില്‍ നിന്ന് ലക്ഷണക്കണക്കിന് രൂപ മോഷ്ടിച്ച 23 കാരന്‍ അറസ്റ്റില്‍. അസം സ്വദേശിയായ ദിപോങ്കര്‍ നോമോസുദ്രയെ ആണ് ബെംഗളൂരു പൊലീസ് അസമിലെത്തി അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 14.2 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. 20 ലക്ഷം രൂപയാണ് ഇയാള്‍ എ ടി എമ്മില്‍ നിന്ന് മോഷ്ടിച്ചത്. താന്‍ ജോലി ചെയ്തിരുന്ന യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കിയോസ്‌കില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്.

വില്‍സണ്‍ ഗാര്‍ഡനിലെ പതിമൂന്നാം ക്രോസിലുള്ള ബാങ്കിന്റെ എ ടി എം കിയോസ്‌കില്‍ സെക്യൂരിറ്റി ജീവനക്കാരനായി ആറ് മാസം മുന്‍പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. അധികം വൈകാതെ തന്നെ കാഷ് ലോഡിംഗ് സ്റ്റാഫുമായി ഇയാള്‍ സൗഹൃദത്തിലായി. ഇതിന് പിന്നാലെ എ ടി എമ്മിലെ ക്യാഷ് കാസറ്റ് തുറക്കാനുള്ള പാസ്വേഡ് അവരുടെ ഡയറിയില്‍ നോക്കിയപ്പോഴാണ് മനസിലായത് എന്നും പൊലീസ് പറഞ്ഞു.

1

തുടര്‍ന്ന് കാമുകിയെ വിവാഹം കഴിച്ച് സ്വന്തം നാടായ കരിംഗഞ്ചില്‍ താമസമാക്കാന്‍ പണം തട്ടിയെടുക്കാനുള്ള പദ്ധതി ദിപോങ്കര്‍ നോമോസുദ്ര തയ്യാറാക്കി. നവംബര്‍ 17 ന് രാത്രി 7.50 നും 8.20 നും ഇടയിലാണ് ഇയാള്‍ മോഷണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. എ ടി എമ്മില്‍ നിന്നും പണം മോഷ്ടിക്കുകയും വസ്ത്രം മാറുകയും ചെയ്യുന്ന ഇയാളുടെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

അപകടത്തില്‍ ഓര്‍മ നഷ്ടമായി.. ആകെ ഓര്‍മയുള്ളത് കാമുകിയെ.. വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി 58 കാരന്‍അപകടത്തില്‍ ഓര്‍മ നഷ്ടമായി.. ആകെ ഓര്‍മയുള്ളത് കാമുകിയെ.. വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി 58 കാരന്‍

2

ക്യാമറകളിലൊന്ന് തിരിച്ച് ലൈറ്റ് ഓഫ് ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. പിറ്റേന്ന് രാവിലെ ബാങ്ക് ജീവനക്കാര്‍ സെക്യൂരിറ്റിക്കാനെ കാണാനില്ല എന്നും എം ടി എമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടതും മനസിലാക്കി. ഇതോടെയാണ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ബാങ്കിന്റെ സീനിയര്‍ മാനേജര്‍ ഖുശ്ബു ശര്‍മ വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ നോമോസുദ്ര 19,96,600 രൂപയുമായി നാട്ടിലേക്ക് രക്ഷപ്പെട്ടു.

തുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞുതുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞു

3

പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. സുഹൃത്തുക്കളുമായി പാര്‍ട്ടി നടത്താനും ആഡംബര ഹോട്ടലുകളില്‍ തങ്ങാനും മോഷണ മുതലില്‍ നിന്ന് അഞ്ച് ലക്ഷത്തിലധികം രൂപ ഇയാള്‍ ചെലവഴിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം ക്യാഷ് കാസറ്റ് പാസ്വേഡ് അറിയുന്നത് വരെ പണം മോഷ്ടിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് നോമോസുദ്ര പോലീസിനോട് പറഞ്ഞു.

സിദ്ധരാമയ്യയുടെ ജീവിതം സിനിമയാകുന്നു.. നായകനാകുന്നത് തമിഴ് സൂപ്പര്‍താരം; ശിവകുമാറിന് പുതിയ വെല്ലുവിളിസിദ്ധരാമയ്യയുടെ ജീവിതം സിനിമയാകുന്നു.. നായകനാകുന്നത് തമിഴ് സൂപ്പര്‍താരം; ശിവകുമാറിന് പുതിയ വെല്ലുവിളി

4

കാമുകിയെ വിവാഹം കഴിക്കുന്നതില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. വീട് പണിയാനും ഒരു ഹോട്ടല്‍ ആരംഭിക്കാനും പദ്ധതിയുണ്ടായിരുന്നു എന്നും തന്റെ പ്രവൃത്തി ക്യാമറയില്‍ പെടില്ലെന്ന് കരുതിയാണ് കിയോസ്‌കിലെ ലൈറ്റ് ഓഫ് ചെയ്തതെന്നും പ്രതി പറഞ്ഞു. ഇയാള്‍ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

English summary
Bengaluru: security guard stole lakhs of rupees from the ATM, police shocked to hear the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X