രാഷ്ട്രപതിയെ തടഞ്ഞു നിർത്തി !! പൊലീസുകാരന് പാരിതോഷികവും അഭിനന്ദനവും !!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: രാഷ്ട്രപതിയെ തടഞ്ഞു നിർത്തിയ പൊലീസുകാരന് സേഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം.ജൂൺ 17 ന് ബെംഗളൂരു നമ്മ മെട്രേയുടെ പുതിയ പാതയുടെ സർവീസ് ഉദ്ഘടനം ചെയ്യനെത്തിയ  രാഷ്ട്രപതി പ്രണബ് മുഖർജിയെയാണ് തടഞ്ഞത്.ട്രിനിറ്റി സർക്കിളിൽ എത്തിയപ്പോഴാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തെ ബെംഗളൂരു ട്രാഫിക് പൊലീസ് ഇൻസ്പെക്ടർ എംഎൽ നിജലിംഗപ്പ തടഞ്ഞത്. എന്നാൽ രാഷ്ട്രപതിയെ തടഞ്ഞതിനു സസ്പെൻഷൻ അല്ലെങ്കിൽ സർവീസിൽ നിന്നു പുറത്താക്കാൽ രണ്ടിലൊന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷയ്ക്ക വിപരീതമാണ് സംഭവിച്ചത്. ഈ കൃത്യം ചെയ്തതിനു സംസ്ഥാന പെലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്.

police

സംഭവം ഇങ്ങനെ
രാഷ്ട്രപതിയുടെ വാഹന വ്യൂഹം കടന്നു പോകുന്ന സമയം അതു വഴി ഒരു ആംബുലൻസ് കടന്നു വന്നു. . പ്രഥമ പരിഗണന ആംബുലൻസിനു നൽകുകയും രാഷ്ട്രപതിയുടെ വാഹനം തടയുകയും ചെയ്തു. ആംബുലൻസ് പോയ ശേഷം രാഷ്ട്രപതിക്കു വഴിയെരുക്കി കൊടുത്തു.

പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അഭയ് ഗോയാല്‍ നിജലിംഗപ്പയെ അഭിനന്ദിച്ച് കൊണ്ട് ട്വിറ്ററില്‍ കുറിപ്പിട്ടതോടെയാണ് വിഷയം പുറം ലോകം അറിഞ്ഞത്. ഇതോടെ അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമായിരുന്നു. കൂടാതെ കൃത്യ നിർവഹണത്തിന് ബെംഗളൂരു പൊലീസ് അദ്ദേഹത്തിന് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍ ഇത് ഒരു വലിയ കാര്യമല്ലെന്നും ഒരു വിഭാഗം പൊലീസുകാർ അഭിപ്രായപ്പെടുന്നു.

English summary
A traffic police officer deployed at Bengaluru's Trinity Circle on Saturday won hearts of the city and the netizens alike for deftly making way for an ambulance even as a convoy of the President of India was to pass through a busy junction.
Please Wait while comments are loading...