കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു സംഘര്‍ഷം; കോണ്‍ഗ്രസ് അന്വേഷണത്തില്‍ തെളിഞ്ഞത് ഇങ്ങനെ... ജഡ്ജി അന്വേഷിക്കണം

Google Oneindia Malayalam News

ബെംഗളൂരു: തലസ്ഥാന നഗരിയെ വിറപ്പിച്ച് കഴിഞ്ഞ ചൊവ്വാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍ കോണ്‍ഗ്രസിനെതിരെ ആരോപണം ശക്തമാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചു. ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും വീഴ്ചയാണ് സംഘര്‍ഷത്തിന് കാരണമെന്ന് സംഘം കണ്ടെത്തി.

ബെംഗളൂരു സംഘര്‍ഷം സംബന്ധിച്ച് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു. ഇവരുടെ കണ്ടെത്തല്‍ വിവരങ്ങള്‍ ഇങ്ങനെ...

രഹസ്യാന്വേഷണ വിവരം ലഭിച്ചോ

രഹസ്യാന്വേഷണ വിവരം ലഭിച്ചോ

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് സംഘര്‍ഷത്തിന് കാരണമെന്ന് ബിജെപി നേതാക്കളും കര്‍ണാടക മന്ത്രിമാരും ആരോപിച്ചിരുന്നു. ഇതിനെ കോണ്‍ഗ്രസ് വസ്തുതാന്വേഷണ സംഘം ചോദ്യം ചെയ്തു. എന്താണ് പോലീസും സര്‍ക്കാരും ചെയ്തത് എന്ന് സംഘം ചോദിക്കുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരം ലഭിച്ചില്ലായിരുന്നോ എന്ന് മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര ചോദിച്ചു.

ജില്ലാ മസിസ്‌ട്രേറ്റ് പോര

ജില്ലാ മസിസ്‌ട്രേറ്റ് പോര

പരമേശ്വരയുടെ നേതൃത്വത്തിലാണ് വസ്തുതാന്വേഷണ സംഘം പരിശോധന നടത്തിയത്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് സംഘര്‍ഷത്തിലേക്ക് എത്തിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ് സംഭവം അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത് പോര. ഹൈക്കോടതി ജഡ്ജി അന്വേഷിക്കണം. മുഖ്യമന്ത്രി യെഡിയൂരപ്പ ഇക്കാര്യത്തില്‍ ഉത്തരവിറക്കണമെന്നും പരമേശ്വര ആവശ്യപ്പെട്ടു.

സമിതിയിലെ അംഗങ്ങള്‍

സമിതിയിലെ അംഗങ്ങള്‍

ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമാണ് ബെംഗളൂരുവില്‍ സംഘര്‍ഷമുണ്ടായത്. തൊട്ടടുത്ത ദിവസം കോണ്‍ഗ്രസ് വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചു. പരമേശ്വര അധ്യക്ഷനായ സമിതിയില്‍ മുന്‍ ആഭ്യന്തര മന്ത്രിമാരായ രാമലിംഗ റെഡ്ഡി, കെജെ ജോര്‍ജ്, മുന്‍ മന്ത്രി കൃഷ്ണ ബൈറ ഗൗഡ, എംഎല്‍സി ബികെ ഹരിപ്രസാദ്, നസീര്‍ അഹമ്മദ് എന്നിവര്‍ അംഗങ്ങളായിരുന്നു.

വല്ല തെളിവുമുണ്ടോ

വല്ല തെളിവുമുണ്ടോ

ബിജെപി കോണ്‍ഗ്രസിനെയാണ് കുറ്റപ്പെടുത്തുന്നത്. അവരുടെ കൈയ്യില്‍ വല്ല തെളിവുമുണ്ടോ എന്ന് വ്യക്തമല്ല. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് ബിജെപി മന്ത്രിമാര്‍ പിന്‍മാറണമെന്നും പരമേശ്വര ആവശ്യപ്പെട്ടു.

എല്ലാ യുവാക്കളെയും അറസ്റ്റ് ചെയ്തു

എല്ലാ യുവാക്കളെയും അറസ്റ്റ് ചെയ്തു

കുറ്റക്കാരെ മാത്രമാണ് ശിക്ഷിക്കേണ്ടത്. പ്രദേശത്തെ എല്ലാ യുവാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരപാധികളെ കുരുക്കിലാക്കരുതെന്നും പരമേശ്വര പറഞ്ഞു. ക്രമസമാധാന പാലത്തില്‍ പരാജയപ്പെട്ട ബിജെപി സര്‍ക്കാര്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് കെജെ ജോര്‍ജ് പറഞ്ഞു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കും

റിപ്പോര്‍ട്ട് സമര്‍പ്പിക്കും

സംഭവം നടന്ന സ്ഥലം കോണ്‍ഗ്രസ് വസ്തുതാന്വേഷണ സംഘം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍, പ്രാദേശിക നേതാക്കള്‍ എന്നിവരെയും കണ്ടു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കെജെ ജോര്‍ജ് പറഞ്ഞു.

എസ്ഡിപിഐയെ നിരോധിക്കണമോ

എസ്ഡിപിഐയെ നിരോധിക്കണമോ

എസ്പിഡിഐ രാഷ്ട്രീയ പാര്‍ട്ടിയാണ്. നിരോധിക്കണമെങ്കില്‍ ചില നടപടി ക്രമങ്ങളുണ്ട്. വ്യക്തമായ തെളിവുകള്‍ വേണം. കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ അയക്കണം. ബിജെപി സര്‍ക്കാര്‍ എസ്ഡിപിഐയുടെ പങ്ക് തെളിയിക്കട്ടെ, എന്നിട്ട് നടപടി സ്വീകരിക്കട്ടെ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

അയോധ്യ രാമക്ഷേത്രത്തിന് പിന്തുണ; ടിഎന്‍ പ്രതാപന്റെ പരാതിക്ക് കമല്‍നാഥിന്റെ മറുപടി ഇങ്ങനെ...അയോധ്യ രാമക്ഷേത്രത്തിന് പിന്തുണ; ടിഎന്‍ പ്രതാപന്റെ പരാതിക്ക് കമല്‍നാഥിന്റെ മറുപടി ഇങ്ങനെ...

യുഎഇക്കെതിരെ ശക്തമായ നടപടിയുമായി തുര്‍ക്കി; ബന്ധം അവസാനിപ്പിക്കും, ചരിത്രം മാപ്പ് തരില്ലയുഎഇക്കെതിരെ ശക്തമായ നടപടിയുമായി തുര്‍ക്കി; ബന്ധം അവസാനിപ്പിക്കും, ചരിത്രം മാപ്പ് തരില്ല

കര്‍ണാടകയിലെ ആ സംഭവത്തിന് പിന്നില്‍ ബിജെപിയും ബജ്‌റംഗ്ദളും; ആഞ്ഞടിച്ച് ഡികെ ശിവകുമാര്‍കര്‍ണാടകയിലെ ആ സംഭവത്തിന് പിന്നില്‍ ബിജെപിയും ബജ്‌റംഗ്ദളും; ആഞ്ഞടിച്ച് ഡികെ ശിവകുമാര്‍

English summary
Bengaluru Violence: Congress Seek Judicial Probe under High Court Judge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X