സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണ അന്ത്യം, റോഡിലെ കുഴി ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത്

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: റോഡിലെ കുഴി വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രക്ക് ഇടിച്ച് റോഡില്‍ വീണ യുവതി്അതേ ട്രക്കിനടിയില്‍പ്പെട്ട് മരിച്ചു. ബെംഗളൂരുവിലെ ദേവനഹള്ളിയിലാണ് സംഭവം. ജി വീണ എന്ന 21കാരിയാണ് ട്രക്കിനടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞ് മരിച്ചത്. ഇവര്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഇവരുടെ സഹോദരിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ചയാണ് സംഭവം.

സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകള്‍... സോളാറിലും രക്ഷയില്ലാതെ കുമ്മനം!!!

ഒരാഴ്ചയ്ക്കിടെ റോഡിലെ കുഴി കാരണം മരിക്കുന്ന അഞ്ചാമത്തെ ആളാണ് വീണ. ബെംഗളൂരു റോഡുകളിലെ 15,000 കുഴികള്‍ എത്രയും പെട്ടെന്ന് അടയ്ക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. ഇതിനായി 15 ദിവസം സമയവും നല്‍കി. ഇതിനിടെയാണ് വീണ്ടുമൊരു ജീവന്‍ കൂടി പൊലിഞ്ഞിരിക്കുന്നത്.

accident

'ഇസ്രേയേലിന്റെ മരുന്ന്, കുത്തിവെച്ചാൽ കുട്ടികളുണ്ടാകില്ല'! കോഴിക്കോട് പ്രതിരോധ കുത്തിവെയ്പ് തടഞ്ഞു..
വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വേഗത കുറച്ചപ്പോള്‍ പിന്നാലെ വന്ന ട്രക്ക് ഇവരുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വീണയും

സഹോദരി ലക്ഷ്മിയും റോഡില്‍ തെറിച്ചു വീണു. വീണയുടെ ശരീരത്തിലൂടെ ട്രക്ക് കയറിഇറങ്ങുകയായിരുന്നു. വീണ സംഭവ സ്ഥലത്തു തന്നെ മരിച്ചു, പരുക്കേറ്റ ലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിനു പിന്നാലെ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഞായറാഴ്ചയും സനാനമായി ഒരാള്‍ മരിച്ചിരുന്നു. 47 വയസുള്ള രാധ അജനപ്പയാണ് മരിച്ചത്. മൈസൂര്‍ റോഡിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് ആന്റണി ജോസഫ് ഭാര്യ സഗായ് മേരി എന്നിവര്‍ മരിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
bengaluru woman cruel death as scooter tries to avoid pothole crushed by truck

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്