സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് അമ്മാവന്റെ ഭീഷണി; യുവതി ഹോട്ടൽ മുറിയിൽ ജീവനൊടുക്കി
ബെംഗളൂരു: സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് അമ്മാവനും ഭാര്യയും നിരന്തരം ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 24കാരിയായ യുവതി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽ വെച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതി തീകൊളുത്തി മരിക്കുകയായിരുന്നു. മുഖ്യ പ്രതിയായ അമ്മാവനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ഞായറാഴ്ച വൈകുന്നേരം കുണ്ടലഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ വെച്ച് യുവതിയെ കാണണമെന്ന് ഇവരുടെ അമ്മാവൻ നിബന്ധം പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്. വൈറ്റ് ഫീൽഡ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശിവ കുമാർ പറയുന്നതിനനുസരിച്ച് ഹോട്ടലിൽ എത്തി അമ്മാവനെ കാണാൻ യുവതി വിമുഖത പ്രകടിപ്പിച്ചിരുന്നു.

പക്ഷേ യുവതിയുടെ സ്വകാര്യ ഫോട്ടോസും വീഡിയോയസും മാതാപിതാക്കളെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ യുവതി അമ്മാവൻ പറഞ്ഞ ഹോട്ടലിലേക്ക് എത്തി. പിന്നാലെ തീകൊളുത്തി ആത്മഹത്യ ചെയ്തു.
അതേ സമയം, മകൾ ആറ് വർഷമായി അമ്മാവനും അമ്മായിക്കുമൊപ്പമാണ് താമസിക്കുന്നത് എന്നും അവർക്കൊപ്പം യാത്രകല‍് പോലും പോകാറുണ്ടെന്നും യുവതിയുടെ അമ്മ പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് ഒരു പെൻഡ്രൈവ് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. ഭർത്താവിനും ഭാര്യയ്ക്കുമെതിരെ എച്ച് എ എൽ പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു.












Click it and Unblock the Notifications