കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശ്- ഇന്ത്യ സൗഹൃദത്തെ ഹനിക്കുന്നതൊന്നും ഇന്ത്യ ചെയ്യില്ലെന്നുറപ്പ്: ബംഗ്ലാദേശ് മന്ത്രി

Google Oneindia Malayalam News

ധാക്ക: ഇന്ത്യന്‍ പാര്‍ലമെന്റ് ദേശീയ പൗരത്വ ഭേദഗതി ബില്ല് പാസാക്കിയതോടെ പ്രതികരവുമായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി. ബില്ല് പാസാക്കയത് ഇന്ത്യയുടെ സെക്കുലര്‍ രാഷ്ട്രമെന്ന ചരിത്രപരമായ സ്വഭാവത്തെ ദുര്‍ബലപ്പെടുത്തുമെന്നാ ണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുള്‍ മേമന്‍ പ്രതികരിച്ചത്. ചരിത്രപരമായി സഹിഷ്ണുതയുള്ള രാഷ്ട്രമായ ഇന്ത്യ മതേതരത്വത്തിലാണ് വിശ്വസിക്കുന്നത്. ഇതില്‍ നിന്ന് വ്യതിചലിക്കുന്നത് ഇന്ത്യയുടെ ചരിത്രപരമായ സ്ഥാനം ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.

 പൗരത്വ ഭേദഗതി ബില്‍; അസം ജനത ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി, അവകാശങ്ങള്‍ സംരക്ഷിക്കും പൗരത്വ ഭേദഗതി ബില്‍; അസം ജനത ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി, അവകാശങ്ങള്‍ സംരക്ഷിക്കും

ഇന്ത്യയില്‍ നിന്ന് പുറത്താക്കാനിരിക്കുന്ന പട്ടികയില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളും ഉള്‍പ്പെട്ട സാഹചര്യത്തിലാണ് ബംഗ്ലാദേശ് മന്ത്രി ഇന്ത്യയുടെ സ്വത്വത്തെക്കുറിച്ച് പരാമര്‍ശിച്ച് രംഗത്തെത്തിയിട്ടുള്ളത്. ബംഗ്ലാദേശിനെപ്പോലെ മതസൗഹാര്‍ദ്ദമുള്ള രാജ്യങ്ങള്‍ ചുരുക്കമാണ്. കുറച്ച് ദിവസം ഞങ്ങളുടെ രാജ്യത്ത് നിന്നാല്‍ അമിത് ഷായ്ക്ക് രാജ്യത്തെ മതസൗഹാര്‍ദ്ദത്തെക്കുറിച്ച് മനസ്സിലാകുമെന്നും ബംഗ്ലാദേശി മാധ്യമങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

citizenship-amendment-bill

ഇന്ത്യയ്ക്കുള്ളില്‍ നിരവധി പ്രശ്നങ്ങളുണ്ട്. അവരെ പോരാടാന്‍ അനുവദിക്കൂ. അത് ഞങ്ങളെ ബാധിക്കുന്നില്ല. ഒരു സൗഹൃദ രാഷ്ട്രമെന്ന നിലയ്ക്ക് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തെ ഹനിക്കുന്നതൊന്നും ഇന്ത്യ ചെയ്യില്ലെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, എന്നിവിടങ്ങളില്‍ നിന്നള്ള മുസ്ലിങ്ങളല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി ബില്‍. ബുധനാഴ്ചയാണ് പാര്‍ലമെന്റ് ദേശീയ പൗരത്വ ഭേദഗതി ബില്ല് പാസാക്കിയത്. രാജ്യസഭയില്‍ ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ലോക്സഭയില്‍ അര്‍ധരാത്രിയോടെ ബില്ല് പാസാക്കുന്നത്. രാഷ്ട്രപ്രതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെക്കുന്നതോടെ ഇത് നിയമമമായി മാറും.

Recommended Video

cmsvideo
Protest Against Citizenship Bill in Guwahati as Army Remains on Standby | Oneindia Malayalam

2014 ഡിസംബര്‍ 31 ന് മുമ്പായി അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവ ബുദ്ധിസ്റ്റുകള്‍, സിഖ് വംശജര്‍, പാഴ്സികള്‍, ജെയിന്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന തരത്തില്‍ 1955 ലെ ഇന്ത്യന്‍ പൗരത്വ ബില്ലില്‍ ഭേദഗതി വരുത്തണമെന്നാണ് സിഎഇ ആവശ്യപ്പെടുന്നത്. ബിജെപി 2014ലെയും 2019ലെയും ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മുന്നോട്ടുവെച്ച പ്രധാന വാഗ്ധാനങ്ങളില്‍ ഒന്നാണ് പൗരത്വ ഭേദഗതി ബില്ല്.

English summary
Bengladesh foreign minister about CAB in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X