പണി കൊടുത്തത് ടോള്‍ പ്ലാസയോ! സെയില്‍സ് മാനേജരുടെ അക്കൗണ്ടില്‍ നിന്ന് പോയത് 87,000 രൂപ

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ടോള്‍ പ്ലാസയില്‍ ഡെബിറ്റ് കാര്‍ഡ് നല്‍കിയ സെയില്‍സ് മാനേജരുടെ പണം തട്ടി. പൂനെ- മുംബൈ ദേശീയ പാതയിലെ ടോള്‍ പ്ലാസയില്‍ കാര്‍ഡ‍് നല്‍കിയതിന് ശേഷമാണ് സംഭവം. 230 രൂപ ടോള്‍ അടയ്ക്കാന്‍ ഡെബിറ്റ് കാര്‍ഡ് നല്‍കിയപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് 87000 രൂപ നഷ്ടമായത്. പൂനെയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുന്ന ദര്‍ശന്‍ പാട്ടീലാണ് തട്ടിപ്പിന്‍റെ ഇര. സെപ്തംബര്‍ ഒമ്പതിനായിരുന്നു സംഭവം.

ഖലപൂറിലെ ടോള്‍ പ്ലാസയില്‍ പണമടയ്ക്കുന്നതിനായി നല്‍കിയ കാര്‍ഡില്‍ നിന്ന് 230 രൂപ പോയതിന്‍റെ മെസേജ് വൈകിട്ട് 6.27 ഓടെ മൊബൈലില്‍ ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് രാത്രി 8.31 ന് എത്തിയ മൊബൈല്‍ സന്ദേശത്തിലാണ് അക്കൗണ്ടില്‍ നിന്ന് ഇത്രയും തുക ഒറ്റയടിയ്ക്ക് നഷ്ടമായതായി കണ്ടെത്തിയത്.

 ഷോപ്പിംഗില്‍ പണി കൊടുത്തു

ഷോപ്പിംഗില്‍ പണി കൊടുത്തു

20000 രൂപയുടെ ഷോപ്പിംഗ് നടത്തിയതായുള്ള മെസേജാണ് ആദ്യം വന്നത് പിന്നീട് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തിയിട്ടുള്ള ഓരോ ഇടപാടുകളുടേയും വിവരം ഉള്‍പ്പെട്ട ആറ് മെസേജുകള്‍ കൂടി ലഭിക്കുകയായിരുന്നുവെന്ന് പാട്ടീല്‍ പറയുന്നു.

 നാല് മിനിറ്റിനുള്ളില്‍

നാല് മിനിറ്റിനുള്ളില്‍

സെപ്തംബര്‍ ഒമ്പതിന് രാത്രി 8.34 നുള്ളില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 87,000 രൂപ നഷ്ടമായെന്ന് ചൂണ്ടിക്കാണിക്കുന്ന പാട്ടീല്‍ രാത്രി 8.30ഓടെയാണ് ആദ്യത്തെ മെസേജ് ലഭിച്ചത്. പിന്നീട് ആറ് മെസേജുകളും തുടരെത്തുടരെ ലഭിക്കുകയായിരുന്നു. ഒരിക്കല്‍ 100 രൂപയുടെ ഇടപാടും പത്ത് രൂപയുടെ മൂന്ന് ഇടപാടുകളും ഇതില്‍ ഉള്‍പ്പെടുന്നു. അക്കൗണ്ടില്‍ ഉണ്ടായിരുന്ന മുഴുവന്‍ പണവും ഇതോടെ തട്ടിപ്പുകാര്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സ്വന്തമാക്കുകയായിരുന്നു.

പിന്‍ കോഡില്‍ സുരക്ഷാ വീഴ്ച

പിന്‍ കോഡില്‍ സുരക്ഷാ വീഴ്ച

ടോള്‍ പ്ലാസയില്‍ കാര്‍ഡ് സ്വെയ്പ് ചെയ്തപ്പോഴുണ്ടായ സുരക്ഷാ വീഴ്ച മൂലമാണ് പണം നഷ്ടമായതെന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ താന്‍ ആര്‍ക്കും പിന്‍ നമ്പര്‍നല്‍കിയിട്ടില്ലെന്ന് വാദിക്കുന്ന പാട്ടീല്‍ ടോള്‍ പ്ലാസയില്‍ വച്ച് മറ്റെന്തെങ്കിലും തരത്തിലുള്ള തിരിമറികള്‍ നടന്നിട്ടുണ്ടോ എന്ന് അറിയില്ലെന്നും വ്യക്തമാക്കുന്നു. ടോള്‍ പ്ലാസയ്ക്ക് മുകളില്‍ സിസിടിവി ക്യാമറ ഉണ്ടായിരുന്നുവെന്ന് പാട്ടീല്‍ ഓര്‍ക്കുന്നു.

 പരാതിയുമായി പാട്ടീല്‍

പരാതിയുമായി പാട്ടീല്‍

സംഭവം നടന്നത് സെപ്തംബര്‍ ഒമ്പതിനാണെങ്കിലും പണമിടപാട് നടന്നത് സംബന്ധിച്ച ഇമെയിലുകള്‍ ലഭിക്കുന്നത് സെപ്തംബര്‍ 11 ന് മാത്രമാണ്. എന്നാല്‍ പണമിടപാട് സംബന്ധിച്ച് തനിക്ക് ഒരു ഒടിപി പോലും ലഭിച്ചിട്ടില്ലെന്നും പാട്ടീല്‍ പറയുന്നു. കാര്‍‍ഡ് തന്‍റെ പക്കലുണ്ടായിരിക്കെ എങ്ങനെയാണ് ഒടിപിയുടെ സഹായമില്ലാതെ പണമിടപാ
ട് നടത്തിയതെന്നാണ് പാട്ടീലിന്‍റെ സംശയം. സംഭവം ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയ പാട്ടീല്‍ പൂനെയിലെ ഹദാപ്സര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 പോലീസില്‍ പരാതി

പോലീസില്‍ പരാതി

ഡെബിറ്റ് കാര്‍ഡ‍ില്‍ നിന്ന് 87,000 രൂപ നഷ്ടമായ സംഭവം ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയ പാട്ടീല്‍ പൂനെയിലെ ഹദാപ്സര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Swiping his card at the Khalapur toll plaza ended up taking a toll on the bank account of a sales manager from Pune. On September 9, Rs. 87,000 was stolen from the account of Darshan Patil, 36, in two hours after he paid Rs. 230 at the toll plaza from his card. He has registered a complaint at the Hadapsar police station in Pune.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്